Timely news thodupuzha

Local News

പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിസ്തുലം.മന്ത്രി റോഷി അഗസ്റ്റിൻ. 

തൊടുപുഴ: രാജ്യപുരോഗതിക്ക് പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭരണ സിരാകേന്ദ്രങ്ങളിൽ അധികാരത്തെ നിയന്ത്രിക്കുന്ന സുപ്രധാന പദവിയിൽ എത്തുവാൻ രാജ്യത്തെ വനിതകൾക്ക് കഴിഞ്ഞു എന്നുള്ളത് ഏറ്റവും വലിയ ചരിത്ര നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൊടുപുഴയിൽ വനിതാ കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ജനാധിപത്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര …

പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിസ്തുലം.മന്ത്രി റോഷി അഗസ്റ്റിൻ.  Read More »

ദേശീയ പതാക ഉയർത്തിയും 75 ദീപങ്ങൾ തെളിയിച്ചും ബി.എം.എസ്. നാഗാർജുന യൂണിറ്റ്

ആലക്കോട്:സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ  ബി.എം.എസ്. നാഗാർജുന യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിയും 75 ദീപങ്ങൾ തെളിയിച്ചും സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി.13 ന് നാഗാർജുന കമ്പനിക്കു മുന്നിൽ നടന്ന പരിപാടിയിൽ റിട്ട.ലഫ്റ്റനന്റ് കേണൽ ജെസ്സി ബാബു.ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ 75 മത്  വാർഷികത്തിന്റെയും രക്ഷാബന്ധനത്തിന്റയും സന്ദേശം നൽകി.14  ന് വൈകിട്ട്  കമ്പനിയ്ക്കു മുൻപിൽ 75 ദീപങ്ങൾ തെളിയിച്ചു. കാർഗിലിൽ രാജ്യത്തിന്‌ വേണ്ടി വീര മൃത്യ വരിച്ച സ്വർഗീയ ലാൻസ് നായിക് പി.കെ. സന്തോഷ്‌ കുമാറിന്റെ പിതാവ് …

ദേശീയ പതാക ഉയർത്തിയും 75 ദീപങ്ങൾ തെളിയിച്ചും ബി.എം.എസ്. നാഗാർജുന യൂണിറ്റ് Read More »

ഡി.സി.സിയുടെ സ്വാതന്ത്ര്യ ദിന മഹാറാലി ;തുടക്കം ഉടുമ്പന്നൂരിൽ

തൊടുപുഴ- 75-ാം സ്വാതന്ത്ര്യ ദിനം നാളെ രാജ്യമെമ്പാടും ആഘോഷിക്കുമ്പോൾ, ഡി.സി.സി പ്രസിഡൻറ് സി.പി.മാത്യു നയിക്കുന്ന സ്വാതന്ത്ര്യദിന മഹാറാലി ഉടുമ്പന്നൂരിൽ ആരംഭിച്ച് തൊടുപുഴയിൽ സമാപിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലേക്ക് സൂര്യതേജസായി കടന്നു വന്ന മഹാത്മാഗാന്ധിയുടെ മാസ്മരികതയിൽ ഭാരത ജനത നടത്തിയ ആത്മാഭിമാനത്തിൻ്റെ സിംഹഗർജനമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര പോരാട്ടം.ഇതിഹാസ സമാനമായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ധീര രക്തസാക്ഷികളേയും ജയിൽവാസവും കഴുമരവും ഏറ്റുവാങ്ങിയ ധീര ദേശാഭിമാനികളേയും സ്മരിക്കാതെ സ്വാതന്ത്ര്യം ആഘോഷിക്കാനാവില്ല.കരിനിയമങ്ങൾ വരിഞ്ഞുമുറുക്കിയ കർഷകർ, പരിഹരിക്കാത്ത പട്ടയപ്രശ്നങ്ങൾ, നിർമ്മാണ നിയന്ത്രണങ്ങൾ, ബഫർ സോൺ …

ഡി.സി.സിയുടെ സ്വാതന്ത്ര്യ ദിന മഹാറാലി ;തുടക്കം ഉടുമ്പന്നൂരിൽ Read More »

ആസാദി കാ അമൃത് മഹോത്സവ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് തൊടുപുഴയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

തൊടുപുഴ :ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ന്യൂമാന്‍ കോളേജ് എന്‍.സി.സിയുടേയും ആഭിമുഖ്യത്തില്‍ ആസാദി കാ അമൃത് മഹോത്സവ് 75-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച പരിപാടിക്ക് മുന്നോടിയായി ന്യൂമന്‍ കോളേജ് എന്‍.സി.സി കേഡറ്റ്‌സ് ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി തെരുവുനാടകം അവതരിപ്പിച്ചു. തുടര്‍ന്ന് പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ നിന്നും 200 ഓളം പേര്‍ …

ആസാദി കാ അമൃത് മഹോത്സവ്: ഭക്ഷ്യ സുരക്ഷാ വകുപ്പ് തൊടുപുഴയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു Read More »

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമീപനം ഒട്ടും ആശാവഹമല്ലെന്ന്‌ ഡിന്‍ കുര്യക്കോസ്‌ എം. പി 

അടിമാലി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേന്ദ്രം പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന്‌ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍യാദവ്‌ സംരക്ഷിത വനമേഖലയ്‌ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച്‌ കോടതി ഉത്തരവു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന്‌ പറഞ്ഞത്‌ സ്വാഗതം ചെയ്യുന്നു .കേരളത്തില്‍ നിന്നുള്ള എംപിമാരും ഇത്തരം ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ് . പക്ഷെ ഉത്തരവ്‌ റദ്ദ്‌ ചെയ്യാത്ത സംസ്ഥന സര്‍ക്കാരിന്റെ തിരുമാനംപ്രതിക്ഷേദാര്‍ഹമാണെനും എം പി ഡീന്‍കുര്യക്കോസ്‌ പറഞ്ഞു ഇടുക്കി ജില്ലയിലെ ജനങ്ങളുടെ …

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമീപനം ഒട്ടും ആശാവഹമല്ലെന്ന്‌ ഡിന്‍ കുര്യക്കോസ്‌ എം. പി  Read More »

സ്വാതന്ത്യദിനാഘോഷം; എല്‍ഐസി ഏജന്റുമാരെ ആദരിച്ചു

സ്വാതന്ത്യദിനാഘോഷം; എല്‍ഐസി ഏജന്റുമാരെ ആദരിച്ചു തൊടുപുഴ: ആല്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 75-ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ഏജന്റുമാരെ ദേശീയ പതാക നല്‍കി ആദരിച്ചു. ബ്രാഞ്ച് കൗണ്‍സില്‍ പ്രസിഡന്റ് കെ.സി. ത്രേസ്യാമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേശീയ പ്രസിഡന്റ് പി.എന്‍. രാജീവന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷന്‍ ഭാരവാഹികളായ ജോസഫ് കുര്യന്‍, സൈജന്‍ സ്റ്റീഫന്‍, എഎഒ സിജോ എന്നിവര്‍ പ്രസംഗിച്ചു. 75 വയസ് പൂര്‍ത്തിയായ ഏജന്റുമാരായ തോമസ് തില്ലിയാനിക്കല്‍, ജെയിംസ് …

സ്വാതന്ത്യദിനാഘോഷം; എല്‍ഐസി ഏജന്റുമാരെ ആദരിച്ചു Read More »

വെള്ളിയാമറ്റം മാവടിയിൽ ചാക്കോ മിഖായേൽ(82) നിര്യാതനായി

വെള്ളിയാമറ്റം. വെള്ളിയാമറ്റം മാവടിയിൽ ചാക്കോ മിഖായേൽ(82) നിര്യാതനായി ഭാര്യ മേരി ചാക്കോ കോലാനി മാന്താനാത് കുടുംബാംഗമാണ് സംസ്കാരം 13/08/2022 ശനിയാഴ്ച 2 pm ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ മക്കൾ : ജോയി MC ( മുത്തൂറ്റ് ഫിനാൻസ് തൊടുപുഴ), ജോമി എംസി ( ഗോകുലം ചിറ്റ് ഫണ്ട്  തൊടുപുഴ). മരുമക്കൾ : സ്മിത ജോയ് അഞ്ച്നാട്ട് മൂലമറ്റം, സിമി ജോമി കുന്നപ്പള്ളി യിൽ മൂലമറ്റം

കോട്ടയം കൂരോപ്പടയിൽ വൈദികന്‍റെ വീട്ടിൽ നിന്നും 50 പവനിലധികം സ്വർണവും 90,000 രൂപയും കവർന്ന കേസിൽ വൈദികന്‍റെ മകൻ അറസ്റ്റിൽ

കോട്ടയം:  കൂരോപ്പടയിൽ വൈദികന്‍റെ വീട്ടിൽ നിന്നും 50 പവനിലധികം സ്വർണവും 90,000 രൂപയും കവർന്ന കേസിൽ വൈദികന്‍റെ മകൻ അറസ്റ്റിൽ. കൂരോപ്പടക്ക് സമീപം ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാൻ്റെ മകൻ ഷൈൻ നൈനാനാണ് അറസ്റ്റിലായത്. സാമ്പത്തിക ബാധ്യത ഒഴിവാക്കാനായിരുന്നു മോഷണമെന്നാണ് പ്രതിയുടെ മൊഴി. റമ്മി കളിച്ചും ലോട്ടറിയെടുത്തും തുലച്ച കടം വീട്ടുന്നതിന് വേണ്ടിയാണ് വീട്ടിൽ തന്നെ ഇയാൾ മോഷണം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.  കവർച്ച നടക്കുമ്പോൾ ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലേക്കും മറ്റു …

കോട്ടയം കൂരോപ്പടയിൽ വൈദികന്‍റെ വീട്ടിൽ നിന്നും 50 പവനിലധികം സ്വർണവും 90,000 രൂപയും കവർന്ന കേസിൽ വൈദികന്‍റെ മകൻ അറസ്റ്റിൽ Read More »

ഇന്ത്യൻ രാഷ്ടീയത്തിൽ ബിജെപിയുടെ വേലിയിറക്കം ആരംഭിച്ചെന്ന് ഡോ. നീലലോഹിത ദാസ് നാടാർ

കോഴഞ്ചേരി: ഇന്ത്യൻ രാഷ്ടീയത്തിൽ ബി ജെ പി യുടെ വേലിയിറക്കം ആരംഭിച്ചെന്ന്ഡോ. നീലലോഹിത ദാസ് നാടാർ പറഞ്ഞു. ബുദ്ധന് ജ്ഞാനോദയം നൽകുകയും മഹാത്മജിയുടെ ചമ്പാരൻ സമരത്തിനു വേദിയായ ബിഹാറിൽ നിന്നു തന്നെയാണ് മോദിഭരണത്തിന്റെയും ബി ജെ പിയുടേയും അടിത്തറയിളക്കത്തിന് തുടക്കമായതെന്നും ജനതാദൾ എസ് ദേശീയ സെക്രട്ടറി നീലലോഹിതദാസ് നാടാർ പറഞ്ഞു. എൽ ഡിഎഫ് നേതൃത്വത്തിൽ  സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സി കേശവൻ സ്‌ക്വയറിന് സമീപം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ …

ഇന്ത്യൻ രാഷ്ടീയത്തിൽ ബിജെപിയുടെ വേലിയിറക്കം ആരംഭിച്ചെന്ന് ഡോ. നീലലോഹിത ദാസ് നാടാർ Read More »

സഹചാരി റിലീഫ് സെല്‍  ആംബുലന്‍സ്  ഉദ്ഘാടനം ചെയ്തു

ഇളംദേശം:  എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെല്‍  വെള്ളിയാമറ്റം യൂണിറ്റിന്കീഴിലുള്ള   ആംബുലന്‍സ്  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിരാലംബരെയുംരോഗികളെയും സഹായിക്കല്‍ സാമൂഹിക ബാധ്യതയാണന്ന് തങ്ങള്‍ പറഞ്ഞു.ഇറുക്കുപാലം ബദര്‍ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹചാരി യൂണിറ്റ് സെക്രട്ടറി  നിസാര്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു.  പി ജെ ജോസഫ് എം. എല്‍.എ വിശിഷ്ടാതിഥിയായിരുന്നു.  വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഈട്ടിക്കല്‍,സഹചാരി ജില്ലാ ചെയര്‍മാന്‍ പി എച്ച് സുധീര്‍,  ഗ്രാമ പഞ്ചായത്ത് …

സഹചാരി റിലീഫ് സെല്‍  ആംബുലന്‍സ്  ഉദ്ഘാടനം ചെയ്തു Read More »

കെ എസ് ഇ ബി യുടെ തമാശകൾ തുടരുന്നു.

തൊടുപുഴ : കറന്റ് ചാർജ് കൃത്യസമയത്ത് അടച്ചില്ലങ്കിൽ ഫീസൂരാൻ വളരെ കൃത്യമായി എത്തുന്ന ഉദോഗസ്ഥർക്ക് നമോവാകം പറഞ്ഞ് കാര്യത്തിലേക്ക് കടക്കാം. ഇന്ന് വ്യാഴാഴ്ച കോലാനിയിലും പരിസരങ്ങളിലും കറണ്ടില്ല.കാരണം ടച്ച് വെട്ട്. അപകടങ്ങൾ കുറക്കാനും കൃത്യമായി വൈദ്യുതി ലഭിക്കുന്നതിനും ഇത് ആവശ്യമാണ്. രാവിലെ കൃത്യം 8 ന തന്നെ ഫ്യൂസ് ഊരി. പക്ഷേ ഉപഭോക്താക്കൾ വിവരം അറിയുന്നത് 9:52 ന് . വകുപ്പിന്റെ സന്ദേശം വഴി. 9:52 മുതൽ 17:00 വരെ വൈദ്യുതി മുടങ്ങും … പ്രത്യേകം ശ്രദ്ധിക്കേണ്ട …

കെ എസ് ഇ ബി യുടെ തമാശകൾ തുടരുന്നു. Read More »

മുംബൈ വീണ്ടും ആശങ്കയിൽ; കൊവിഡ് കേസുകളിൽ വർദ്ധനവ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, മുംബൈയിലുടനീളം ദിവസേനയുള്ള കോവിഡ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടായതായി ആരോഗ്യ വകുപ്പ്.ബുധനാഴ്ച 852 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇത്‌ നഗരത്തിൽ 78 ശതമാനം വർദ്ധനവ്‌ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജൂലൈ 2 ന് ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.ജൂലൈ 2 ന് 811 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, മഹാരാഷ്ട്രയിൽ തുടർച്ചയായ നാലാം ദിവസവും 2000 ത്തിനടുത്തു  കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് …

മുംബൈ വീണ്ടും ആശങ്കയിൽ; കൊവിഡ് കേസുകളിൽ വർദ്ധനവ് Read More »

പെരിയാർ തീരം ആശങ്കയോടെ. എന്തും സംഭവിക്കാമെന്ന കാര്യത്തോടെ പെരിയാർ നിവാസികൾ .

വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിലെ പതിമൂന്ന് ഷട്ടറുകളും തുറന്നതോടെ പെരിയാർ നദിയിലെ ജലനിരപ്പ് ഉയരുകയും നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു. വള്ളക്കടവ് മുതൽ അയ്യപ്പൻകോവിൽ വരെയുള്ള പ്രദേശങ്ങളിൽ നിരവധി വീടുകളിലാണ് വെള്ളം കയറി. ഇതോടെ റവന്യുന്നി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലും മുല്ലപ്പെരിയാറിലെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നിരിക്കുകയാണ്. നിലവിൽ 9237.00 ക്യുസെക്സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. വള്ളക്കടവ് കറുപ്പുപാലം ഭാഗത്തെ പത്തോളം …

പെരിയാർ തീരം ആശങ്കയോടെ. എന്തും സംഭവിക്കാമെന്ന കാര്യത്തോടെ പെരിയാർ നിവാസികൾ . Read More »

മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു ; ഇടമലയാർ ഡാമിന്‍റെ ഷട്ടറുകളും ഇന്ന് തുറക്കും

ചെറുതോണി ; ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇടുക്കിയില്‍ 2386.86 അടിയായി. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിടുംഇടുക്കിഡാമില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു. നിലവില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍റിൽ ഒഴുക്കുന്നത്. ഇത് തുടര്‍ന്ന് ചെറുതോണിപ്പുഴയിലും പെരിയാറിലും ജലനിരപ്പ് …

മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു ; ഇടമലയാർ ഡാമിന്‍റെ ഷട്ടറുകളും ഇന്ന് തുറക്കും Read More »

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഒഡീഷ -ബംഗാള്‍ തീരത്ത് രൂപമെടുത്ത ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്താല്‍, കേരളത്തില്‍ ഓഗസ്റ്റ്  11 വരെ  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം, ശബരിഗിരിയുടെ കക്കി-ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 11 മണിക്ക് തുറക്കും.  ഇടുക്കി …

തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത – ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.  ഇന്നലെ രാത്രി 10 ന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. രാത്രി 11 മണിയോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതാണോ മരണകാരണം എന്നതില്‍ വ്യക്ത വരേണ്ടതുണ്ട്. അട്ടപ്പാടിയിൽ ഈ വർഷം റിപ്പോർട് ചെയുന്ന പത്താമത്തെ ശിശു മരണമാണിത്.