Timely news thodupuzha

logo

സ്വാതന്ത്യദിനാഘോഷം; എല്‍ഐസി ഏജന്റുമാരെ ആദരിച്ചു

സ്വാതന്ത്യദിനാഘോഷം; എല്‍ഐസി ഏജന്റുമാരെ ആദരിച്ചു

തൊടുപുഴ: ആല്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 75-ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ഏജന്റുമാരെ ദേശീയ പതാക നല്‍കി ആദരിച്ചു. ബ്രാഞ്ച് കൗണ്‍സില്‍ പ്രസിഡന്റ് കെ.സി. ത്രേസ്യാമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദേശീയ പ്രസിഡന്റ് പി.എന്‍. രാജീവന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷന്‍ ഭാരവാഹികളായ ജോസഫ് കുര്യന്‍, സൈജന്‍ സ്റ്റീഫന്‍, എഎഒ സിജോ എന്നിവര്‍ പ്രസംഗിച്ചു. 75 വയസ് പൂര്‍ത്തിയായ ഏജന്റുമാരായ തോമസ് തില്ലിയാനിക്കല്‍, ജെയിംസ് ജേക്കബ് എന്നിവരെയും സീനിയര്‍ ഏജന്റുമാരായ ഡി. മോഹന്‍ദാസ്, കെ.സി. തങ്കമ്മ, ജോസഫ് കുര്യന്‍, പി.എന്‍. രാജേന്ദ്രന്‍, എന്നിവരെ ആദരിച്ചു. യോഗത്തില്‍ മാനുവല്‍ എം ചെമ്പരത്തി നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *