വഴിയിൽ മരക്കൊമ്പ് പൊട്ടിവീണു; അധ്യാപകന് ദാരുണാന്ത്യം
കോഴിക്കോട്: മരക്കൊമ്പ് പൊട്ടിവീണ് അധ്യാപകൻ മരിച്ചു. ഉള്ളിയേരി എ യുപി സ്കൂൾ അധ്യാപകൻ ഷെരീഫാണ് (39) മരിച്ചത്. വീട്ടിൽ നിന്ന് ബൈക്കിൽ സ്കൂളിലേക്ക് പോകവെയായിരുന്നു അപകടം. കോഴിക്കോട് നന്മണ്ടയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തലയിലേക്ക് മരം വീണതോടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. റോഡിലേക്ക് തലയിടിച്ച് വീണതാണ് മരണ കാരണം.