idukki
ശിശുദിനാഘോഷവും കാഡ്‌സ് ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനവും.
തൊടുപുഴ : കുട്ടികൾ എപ്പോഴും സന്തോഷചിത്തരായിരിക്കേണ്ട സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയും പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യേണ്ടത് പൊതുസമൂഹത്തിന്റെ ചുമതലയാണെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് പ്രസ്‌താവിച്ചു .കാഡ്‌സ് വില്ലേജ് സ്‌കോയറിൽ കുട്ടികൾക്കായി സ്ഥാപിച്ച ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കളക്ടർ. ഭാവി ഭാരതത്തിന്റെ സൃഷ്ടാക്കളായി മാറേണ്ട കുട്ടികളെ കരുതലോടെയും സ്നേഹത്തോടെയും വളർത്താൻ കഴിയണം.ശിശുദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ മാത്രമല്ല ജീവിതത്തിലുടനീളം ഉല്ലസിക്കേണ്ടതുണ്ട് എങ്കിൽ മാത്രമേ ആരോഗ്യമുള്ള മനസ്സിനുടമകളാവാൻ കുട്ടികൾക്ക് കഴിയുകയൊള്ളു. സമൂഹത്തിലെ തിന്മകൾക്കും അനീതിക്കുമെതിരെ പോരാടാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും …
ശിശുദിനാഘോഷവും കാഡ്‌സ് ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനവും. Read More »
സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനം സൃഷ്ടിക്കും ;അലക്സ് കോഴി മല
പെരുവന്താനം – സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനങ്ങൾ സൃഷ്ടിക്കുവാൻ പോവുകയാണെന്ന് ട്രാക്കോ കേബ്ൾ ചെയർമാൻ അഡ്വ.അലക്സ് കോഴിമല. പെരുവന്താനം സെൻറ്റ് ആൻറാണീസ് കോളേജിലെ ബികോം കോർപ്പറേഷൻ ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി പതാക ഉയർത്തൽ അദ്ദേഹം നിർവഹിച്ചു പ്രിൻസിപ്പൽ ഡോ. ലാലിച്ചൻ …
സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനം സൃഷ്ടിക്കും ;അലക്സ് കോഴി മല Read More »
ജില്ലാതല ഭരണഭാഷ വാരാഘോഷത്തിന് സമാപനം
ജില്ലാതല ഭരണഭാഷാ വാരാഘോഷ സമാപന യോഗം മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആധുനിക സമൂഹത്തിൽ ഭാഷയുടെ അളവുകോൽ സാഹിത്യത്തിന്റെയും സിനിമയുടെയും വളർച്ചയാണ്. പലതിനെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം. ഇതിന് ഉദാഹരണമാണ് നമ്മുടെ വാസ്തു-ശില്പ കല, പല ഭാഷകളിൽ നിന്ന് സ്വീകരിച്ച വാക്കുകൾ തുടങ്ങിയവ, നാട് വിട്ടാൽ നമ്മൾ മലയാളികൾ നമ്മുടെ ഭാഷ ഉപയോഗിക്കാനോ, പ്രചരിപ്പിക്കാനോ സംസാരിക്കാനോ തയ്യാറല്ലന്നും ഉദ്ഘാടന …
ഗവര്‍ണറുടെ വിലക്ക്; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
തൊടുപുഴ- ഗവര്‍ണറുടെ ജനാധിപത്യ ധ്വംസനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചില മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ കെ ശിവരാമന്‍. ഏകാധിപതികളെ ചവറ്റുകൊട്ടയിലെറിഞ്ഞതാണ് നാടിന്റെ ചരിത്രമെന്ന് ഓര്‍ക്കണമെന്നും ശിവരാമന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവരാമന്‍. പ്രസ് ക്ലബില്‍ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് നടത്തിയ പ്രകടനത്തിന് ശേഷമായിരുന്നു യോഗം. …
ഗവര്‍ണറുടെ വിലക്ക്; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു Read More »
:റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി
തൊടുപുഴ :റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി .സംസ്ക്കാരം വ്യാഴാഴ്ച (10 .11 .2022 )ഉച്ചകഴിഞ്ഞു മൂന്നിന് ചുങ്കം സെന്റ് മേരീസ് ക്നാനായ ഫൊറോനാ പള്ളിയിൽ .കോട്ടയം കൊച്ചാനയിൽ കുടുംബാംഗമാണ് .മക്കൾ : സ്നേഹ മരിയ ജോസഫ് (ലോസ് ഏയ്ഞ്ചൽസ് ), ഡോ.സന്ദീപ് ജോസ് ജോസഫ് (അറ്റ്ലാന്റ ),സോനാ എലിസബത്ത് ജോസഫ് (ഹൂസ്റ്റൺ ),സൂര്യ അന്ന ജോസഫ് (എറണാകുളം ).മരുമക്കൾ :അനൂപ് …
നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.
ബുധനാഴ്ച റെയിൽവേയിൽ ജോലിക്ക് ചേരുവാൻ നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു.മുതലക്കോടം കാക്കനാട്ട് ഷാജൻ മൈക്കിളിൻ്റെ മകൻ സ്വീൻ ഷാജനാണ് മരിച്ചത്.ഞായറാഴ്ച രാത്രിയിൽ വീടിന് സമീപം പഴുക്കകുളം കനാൽ ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം.പാല ചൂണ്ടച്ചേരി സെൻ്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി. ടെക് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് അപകടം.ചെന്നയിൽ റെയിൽവേയിൽ ടീ. ടീ. ആർ.ആയി ബുധനാഴ്ച ചേരുവനുള്ള നിയമന ഉത്തരവ് ലഭിച്ചിരുന്നു.സംസ്ക്കാരം 25.10.2022ചൊവ്വ ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം …
നിയമന ഉത്തരവ് ലഭിച്ച യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു. Read More »
തഴുവംകുന്ന്:കളപ്പുരക്കൽ സഖറിയാസ് ഐയ്പ്പ് (കറിയാച്ചേട്ടൻ -86 )നിര്യാതനായി
തഴുവംകുന്ന്:കളപ്പുരക്കൽ സഖറിയാസ് ഐയ്പ്പ് (കറിയാച്ചേട്ടൻ -86 )നിര്യാതനായി .സംസ്ക്കാരം 23 .10 .2022 ഞായർ ഉച്ചകഴിഞ്ഞു രണ്ടിന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ .ഭാര്യ ചിന്നമ്മ വാഴക്കുളം താഴത്തുവീട്ടിൽ കുടുംബാംഗം .മക്കൾ :ഡാലി ജോർജ് (ടീച്ചർ ,സെന്റ് ജോർജ് എച്ച് .എസ്.എസ് ,മുതലക്കോടം ), ഡൈവി സന്തോഷ് (അധ്യാപിക,കാർമൽ പബ്ലിക് സ്കൂൾ ,വാഴക്കുളം ).മരുമക്കൾ :ജോർജ് തുരുത്തിയിൽ ,പൂവത്തോട്(ഡ്രീംസ് ഐ .ഇ .എൽ .ടി .എസ് ,തൊടുപുഴ )സന്തോഷ് ചേങ്ങളംതകിടിയിൽ (കല്ലൂർക്കാട് ).
വിദഗ്ധ സമിതി കരിമണ്ണൂരിൽ നിർദ്ദിഷ്ഠ ക്വാറികൾ പരിശോധിച്ചു
കരിമണ്ണൂരിൽ അനിയന്ത്രിതമായി ക്വാറികൾ വരുന്നതിനെതിരെ ബഹുജന പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മറ്റി തിരുമാനപ്രകാരം ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെ കൊണ്ട് മുളപ്പുറം കോട്ടക്കവലയിലെ നിർദ്ദിഷ്ട സ്ഥലം പരിശോധിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രജ്ഞൻമാരായ മുൻ ദുരന്ത നിവാരണ അതോരിറ്റിയംഗം ഡോ. താര, KFRI ചീഫ് സയന്റിസ്റ്റ് ഡോ TV സജീവ് എന്നിവർ സ്ഥലം സന്തർശിച്ച് പരിശോധന നടത്തി പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും ആക്ഷൻ കൗൺസിൽ ഭാരവാഹികളും സംഘത്തെ അനുഗമിച്ചു
:ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
തൊടുപുഴ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കു വേണ്ടി വിവിധ പഠന ക്ലാസുകളും പൊതുസമ്മേളനവും നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. എസ് എസ് എൽ സി , പ്ലസ് ടു വിജയികളായ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി. ആദരിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും നടത്തി. തൊടുപുഴ പാപ്പൂട്ടി ഹാളിൽ നടത്തിയ പൊതുസമ്മേളനം താലൂക്ക് സപ്ളൈ ഓഫീസർ ബൈജു കെ ബാലൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളെപ്പറ്റി …
മൈലക്കൊമ്പ് വഴുതലക്കാട്ട് പരേതനായ ചാക്കോയുടെ ഭാര്യ ബ്രിജീത്ത (90) നിര്യാതയായി
തൊടുപുഴ: മൈലക്കൊമ്പ് വഴുതലക്കാട്ട് പരേതനായ ചാക്കോയുടെ ഭാര്യ ബ്രിജീത്ത (90) നിര്യാതയായി സംസ്ക്കാരം ചൊവ്വാ (18 – 10 – 2022 ) ഉച്ച കഴിഞ്ഞ് 3 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ .പരേത ആയവന മുടവം കുന്നേൽ കുടുംബാഗം മക്കൾ ,മാത്യൂ ആയവന ,പരേതയായ റോസിലി, ലൂസീന, തങ്കച്ചൻ മാറാടി , ജെയിംസ് , ഡൊമിനിക്ക് , ആൻസി, ടെസ്സി , മനോജ് , മനേഷ് , മരുമക്കൾ. വൽസ കോക്കണ്ടത്തിൽ കലൂർ …
മൈലക്കൊമ്പ് വഴുതലക്കാട്ട് പരേതനായ ചാക്കോയുടെ ഭാര്യ ബ്രിജീത്ത (90) നിര്യാതയായി Read More »
തൊടുപുഴയിൽ ലഹരിക്കെതിരെ സാംസ്ക്കാരിക വേദി പ്രചാരണ ജാഥ 12 നു .
തൊടുപുഴ :കേരള കോൺഗ്രസ് എം .സാംസ്ക്കാരിക വേദി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12 നു ലഹരി വിരുദ്ധ പ്രചാരണ വാഹന ജാഥ നടത്തും .ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വണ്ണപ്പുറത്തു അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എൻ .ബാബു പിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്യും .സംസ്ക്കാരികവേദി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടിൽ റാലി നയിക്കും .കോടിക്കുളം,കരിമണ്ണൂർ പഞ്ചായത്തുകളിൽ റാലി എത്തും .വൈകുന്നേരം ഉടുമ്പന്നൂരിൽ നടക്കുന്ന സമാപന യോഗത്തിൽ കരിമണ്ണൂർ എസ് .എച്ച് .ഓ .സുമേഷ് സുധാകരൻ …
തൊടുപുഴയിൽ ലഹരിക്കെതിരെ സാംസ്ക്കാരിക വേദി പ്രചാരണ ജാഥ 12 നു . Read More »
ഏഴുമുട്ടം കേളകത്ത്(തുറക്കൽ )പരേതനായ ജോസെഫിന്റെ ഭാര്യ മറിയക്കുട്ടി (93 ) നിര്യാതയായി
ഏഴുമുട്ടം :കേളകത്ത്(തുറക്കൽ )പരേതനായ ജോസെഫിന്റെ ഭാര്യ മറിയക്കുട്ടി (93 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 11 .10 .2022 ചൊവ്വ രാവിലെ 10 .30 നു വീട്ടിൽ ആരംഭിക്കുന്നതും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യ കാർമികത്വത്തിൽ ചാലാശ്ശേരി വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ .കലയന്താനി കല്ലിടുക്കിൽ കുടുംബാംഗമാണ് .മക്കൾ :റോസമ്മ ,ആനി ,ഡെയ്‌സി ,സോഫി ,ജോർജ് കേളകം (റിട്ട .പ്രിൻസിപ്പൽ ,സെന്റ് ജോസഫ് എച്ച് .എസ്.എസ് ,കരിമണ്ണൂർ )ഫാ .ജോൺസൻ എസ് .ജെ (പാറ്റ്ന).മരുമക്കൾ …
ഏഴുമുട്ടം കേളകത്ത്(തുറക്കൽ )പരേതനായ ജോസെഫിന്റെ ഭാര്യ മറിയക്കുട്ടി (93 ) നിര്യാതയായി Read More »
തൊടുപുഴയിലെ മുൻ വ്യാപാരി കീരികോട് നടയ്ക്കൽ തങ്കച്ചൻ (59 ) നിര്യാതനായി
തൊടുപുഴ :കീരികോട് നടയ്ക്കൽ പരേതനായ മത്തായിയുടെ മകൻ തങ്കച്ചൻ (സ്റ്റീഫൻ -59 ) നിര്യാതനായി .സംസ്ക്കാരം 10 .10 .2022 തിങ്കൾ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ .ഭാര്യ ജിഷ കലൂർ വാണിയപ്പുരയിൽ കുടുംബാംഗം .മകൾ :ജിയാനി സ്റ്റീഫൻ .മരുമകൻ :സൈമൺ തോമസ് ,മേലുകുന്നേൽ,കുറുപ്പുന്തറ (ലണ്ടൻ ) മാതാവ് പരേതയായ മാമി നെടിയശാല കുഴികണ്ടത്തിൽ കുടുംബാംഗം . ദീര്ഘകാലം തൊടുപുഴ കാഞ്ഞിരമറ്റം കവലയിൽ നൈസ് സ്റ്റേഷനറീസ് സ്ഥാപനം നടത്തിയിരുന്നു .
ഗാന്ധി ജയന്തി — ‘വയലോളം 2022 ‘
തൊടുപുഴ ലയൺസ് ക്ലബ്ബ് ഗാന്ധി ജയന്തി ശുചീകരണപ്രവർത്തികൾ കൊണ്ടും പരിസ്ഥിതി പദ്ധതിയുടെ തുടക്കം കുറിച്ച് കൊണ്ടും സമുചിതമായി ആചരിച്ചു. ‘വയലോളം 2022’ എന്ന നാടൻ നെൽകൃഷിയുടെ തുടക്കം പുറപ്പുഴ പഞ്ചായത്തിലെ ചെള്ളൽ പാടശേഖരത്ത് തുടക്കമായി … അൻപതോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലയൺസ് കുടുംബാംഗങ്ങൾ പങ്കെടുത്തു… ലയൺസ് അംഗങ്ങൾ തന്നെ പാടത്ത് പണിയെടുത്തു രാവിലെ ക്ലബ്ബും പരിസരവും വൃത്തിയാക്കിയതിനു ശേഷം ക്ലബ്ബിൽ തന്നെ അംഗങ്ങൾ ഭക്ഷണം പാകം ചെയ്തു. പിന്നീട് ചെള്ളൽ പാടത്തെത്തി നാടൻ നെൽകൃഷി ചെയ്യുകയായിരുന്നു… ഈ റോഡിന്റെ പരിസരങ്ങളും വൃത്തിയാക്കി. …
സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം
തൊടുപുഴ ആനക്കൂട് പൊന്നാമ്പള്ളിച്ചാലിൽ വീട്ടിൽ രാമൻകുട്ടി, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സകൾ ഫലിക്കാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. മഞ്ഞപ്പിത്തവും, കിഡ്നി സംബന്ധവുമായ അസുഖത്തെ തുടർന്ന് ചികിത്സ നടത്തി വരുന്നു. തൊടുപുഴയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന രാമൻകുട്ടിയുടെ വരുമാനമായിരുന്നു കുടുംബത്തിലെ ഏക ആശ്രയം. രോഗത്തെ തുടർന്ന് തൊഴിലിനു പോകാൻ സാധിക്കാതെ വരുകയും,ചികിത്സാ ചെലവിനും കുടുംബത്തിന്റെ നിത്യ ചിലവിനും കഷ്ടപ്പെടുകയാണ്.രാമൻകുട്ടിയുടെ ചികിത്സയ്ക്കായി വലിയ ഒരു തുക ചെലവാകുന്ന സാഹചര്യത്തിൽ മുൻ മുനിസിപ്പൽ വൈസ് ചെയർമാൻ T. K …
സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം Read More »
വന്യ മൃഗാക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ജന സമരം സംഘടിപ്പിക്കും: സി.പി. മാത്യു.
ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു. സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു. ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ …
വന്യ മൃഗാക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ജന സമരം സംഘടിപ്പിക്കും: സി.പി. മാത്യു. Read More »
ജോസഫ് ഏര്‍ത്തടം എന്നും സ്മരിക്കുന്ന ഓര്‍മ്മ : റോഷി അഗസ്റ്റിന്‍
ചെറുതോണി : അനീതിക്കെതിരെ പോരാടി മൃത്യുകൈവരിച്ച കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി നിയോജക മണ്ഡലം നേതാവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന ജോസഫ് ഏര്‍ത്തടം തന്‍റെ ഉത്തമ സുഹൃത്തും കാലത്തിന്‍റെ വഴികാട്ടിയുമായിരുന്നവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജോസഫ് ഏര്‍ത്തടത്തിന്‍റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ് (എം) വാഴത്തോപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ചര്‍ച്ചില്‍ നടന്ന കുടുംബ …
ജോസഫ് ഏര്‍ത്തടം എന്നും സ്മരിക്കുന്ന ഓര്‍മ്മ : റോഷി അഗസ്റ്റിന്‍ Read More »
മൈലാടൂർ ബെന്നി ജോർജ് (59 ) നിര്യാതനായി .
മൈലാടൂർ ബെന്നി ജോർജ് (59 ) നിര്യാതനായി . മൂലമറ്റം :അറക്കുളം മൈലാടൂർ ബെന്നി ജോർജ് (59 )നിര്യാതനായി .സംസ്ക്കാരം 05 .10 .2022 ബുധൻ രാവിലെ 11 .30 നു അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ.ഭാര്യ റെജി മുണ്ടക്കയം പറയരുപറമ്പിൽ കുടുംബാംഗം .മക്കൾ :അനില ബെന്നി ,അമല ബെന്നി ,അനിറ്റ ബെന്നി .മരുമകൻ :ജോ ക്ലിന്റൺ തോമസ്, കരോട്ടുകുന്നേൽ (ആലുവ )
ഡോ.ലിസി ക്‌ളീറ്റസ് വിടപറഞ്ഞു ;സംസ്ക്കാരം നാളെ
കൊച്ചി : തൃപ്പൂണിത്തുറ കോന്നുള്ളിൽ ഡോ .കെ .പി .ക്‌ളീറ്റസിന്റെ ഭാര്യ ഡോ .ലിസി ക്‌ളീറ്റസ് (67 )നിര്യാതയായി .സംസ്ക്കാരം 05 .10 .2022 ബുധൻ ഉച്ചകഴിഞ്ഞു 3 .30 നു തൃപ്പൂണിത്തുറ സെന്റ് മേരീസ് പള്ളിയിൽ .കലയന്താനി കൂവേലി കളപ്പുരക്കൽ കുടുംബാംഗമാണ് .മക്കൾ :രാജു (കാനഡ ),അജയ് (ദുബായ് ).മരുമക്കൾ :ട്രീസ ഗ്രേസ് ,പഴേപറമ്പിൽ (കാനഡ ),റോസിയ,ഇരട്ടപ്പുരയിൽ (ദുബായ് ) എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ ഡോ .എം .ഗംഗാധരനൊപ്പം പ്രവർത്തിച്ചിരുന്ന ഡോ …
ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു
തൊടുപുഴ:ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു. സംസ്‌കാരം 29.09.2022 വ്യാഴം 3 മണിക്ക് ബാംഗ്‌ളൂര്‍ കണ്ണുരുവിലുള്ള ക്ലൂണി പ്രൊവിന്‍ശ്യലറ്റു (പ്രീതിഭവന്‍) ല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പ്രൊവിന്‍ശ്യലറ്റു സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമാണ്. തൊടുപുഴ തുടിയന്‍പ്ലാക്കല്‍ പരേതരായ സ്‌കറിയ -മറിയം ദമ്പതികളുടെ മകളാണ്. ടി എസ് സക്കറിയാസ് ( റിട്ടയേര്‍ഡ് പ്രൊഫസര്‍ പാലാ സെന്റ് തോമസ് കോളേജ്), പരേതരായ ടി എസ് ജോസഫ് ( അറക്കുളം) , അന്നമ്മ പ്ലാക്കൂട്ടത്തില്‍( മേലുകാവ്), സിസ്റ്റര്‍ …
ബാംഗ്ലൂര്‍ ക്ലൂണി സഭാംഗമായ സിസ്റ്റര്‍ പയസ് തുടിയന്‍പ്ലാക്കല്‍ (പെണ്ണി- 83 ) അന്തരിച്ചു Read More »
വിദ്യാഭ്യാസ അവാർഡും വിജയികൾക്കുള്ള സമ്മാന ദാനവും വിതരണം ചെയ്തു.
പാറത്തോട് – എസ് എൻ ഡി പി 1496-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡും ഓണാഘോഷത്തിൽ കലാ-കായിക മേളകളിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി – ചിറഭാഗം പ്രാർത്ഥനാലയത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം അദ്ധ്യഷത വഹിച്ചു. സെക്രട്ടറി വിനോദ് പാലപ്ര മുഖ്യപ്രഭാഷണം നടത്തി. വി.ഡി.സുധാകരൻ, പി എസ് പ്രകാശ്, ശോഭ വേണു , അനിത, മഹേഷ് കൊട്ടാരം, രതീഷ് പള്ളിക്കുന്നേൽ, സുരേഷ് പുളിമാക്കൽ എന്നിവർ ആശംസകൾ നേർന്നു
പുസ്തകപ്രകാശനം നടത്തി
മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ കാഡ്സ് കൾച്ചറർ ഹാളിൽ അനുകുമാർ തൊടുപുഴയുടെ “കണ്ണിൽ തങ്ങിനിൽക്കുന്നൊരു പുഴ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് .ജിജി.K.ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ലൈബ്രറി പ്രസിഡൻ്റ് K.C.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കവി C.S.രാജേഷ് പുസ്തകം കവിയും ഗാനരചയിതാവുമായ സത്യൻ കോമല്ലൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു..K. R. സോമരാജൻ സ്വാഗതം പറഞ്ഞു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോർജ്ജ് അഗസ്റ്റ്യൻ,പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി K. ജയചന്ദ്രൻ, കാഡ്സ് …
പഴമയുടെ പൂക്കാലം ഒരുക്കി സ്മൃതിയോരം
മൂലമറ്റം : പഴമയുടെ പൂക്കാലം ഒരുക്കി മൂലമറ്റം സെൻറ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ .ലോക അൾഷിമേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സ്മൃതിയോരം എന്ന പേരിൽ റെമിനിസെൻസ് കോർണർ സംഘടിപ്പിക്കുന്നു. അൾഷിമേഴ്‌സ്, ഡിമെൻഷ്യ രോഗികളിൽ പഴയകാല ഓർമ്മകൾ പുതുക്കി രോഗത്തിന്റെ തീവ്രത കുറക്കുന്നതിനുള്ള തെറാപ്പി ആണ് റെമിനിസെൻസ് കോർണർ. സ്‌മൃതിയോരം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പുതുതലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്ന പഴമയുടെ അവശേഷിപ്പുകളെ പ്രദർശിപ്പിക്കുകയും ജീവിതസാഹചര്യങ്ങളെ പുനർസൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 80കളിലെ ചായക്കട, ബസ് സ്റ്റോപ്പ്, …
ഒരു കുടുംബത്തിലെ 7 പേർക്കും ഗുരുതര രോഗം: റെജി ശങ്കറിനും കുടുംബത്തിനും മുന്നോട്ടു പോകാൻ സുമനസുകൾ കനിയണം
കെ.കൃഷ്ണമുർത്തി അടിമാലി: വിധിയുടെ വിളയാട്ടം വേട്ടയാടുന്നത് ഒരു കുടുംബത്തിലെ നാലുമക്കളും മാതാപിതാക്കളുമടക്കം ഏഴുപേരെയാണ്. അടിമാലിക്കു സമീപം ഇരുമ്പുപാലം മെഴുകുംചാലിൽ വാടകയ്ക്ക് താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറി (57) ന്റെ കുടുംബമാണ് ജീവിത പാതയിൽ ഒരടി മുന്നോട്ടു വയ്ക്കാനാകാതെ നിൽക്കുന്നത്. ആർട്ടിസ്റ്റയിരുന്ന റെജിയ്ക്ക് 3 പ്രാവശ്യമാണ് ഹൃദയ സ്തംഭനമുണ്ടായത്. ഇതിന്റെ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഭാര്യ അരുന്ധതി മധുമേഘ (44) യ്ക്ക് കാൻസറാണെന്ന സത്യം തിരിച്ചറിഞ്ഞത്. മൂന്നാം സ്‌റ്റേജിലാണ് രാേഗം കണ്ടുപിടിക്കാനായത്. അസുഖം മറ്റ് അവയവങ്ങളിലേക്ക് പടരാതിരിക്കാൻ കോട്ടയം …