Timely news thodupuzha

National

എസിസി, അംബുജ സിമെന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു

തുറമുഖം, ഹരിത ഊർജ്ജം, ടെലികോം മേഖലകൾ മാത്രമല്ല അദാനിയുടെ ലക്ഷ്യം. എൻ.ഡി.ടി.വിയുടെ ഏറ്റെടുക്കൽ നീക്കം പാതിവഴിയിലായപ്പോൾ അദാനി രാജ്യത്ത് രണ്ട് സിമന്‍റ് കമ്പനികൾ കൂടി ഏറ്റെടുക്കുകയാണ്. ബിസിനസ് വൈവിധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വലിയ സിമന്‍റ് കമ്പനികളായ എസിസി, അംബുജ എന്നിവയുടെ 26 ശതമാനത്തിലധികം ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. 31,000 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. സ്വിസ് കമ്പനിയായ ഹോൾസിമിന് വലിയ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും. മെയ് മാസത്തിൽ ഹോൾസിം …

എസിസി, അംബുജ സിമെന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു Read More »

ഗുലാം നബി ആസാദിന്റെ രാജി കോൺഗ്രസിനേറ്റ ആഘാതം: ഒമർ അബ്ദുല്ല

ഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്‍റെ രാജി കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. ‘കോൺഗ്രസിനു തിരിച്ചടിയുണ്ടെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ പരന്നിരുന്നു. കോൺഗ്രസിന് ഇതൊരു പ്രഹരമാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് വായിക്കുന്നത് വേദനാജനകമാണ്. ഇന്ത്യയിലെ പഴക്കമുള്ള മഹത്തായ പാർട്ടി പൊട്ടിത്തെറിക്കുന്നത് കാണുന്നത് സങ്കടകരവും ഭീതിതവുമാണ്’ അദ്ദേഹം ട്വീറ്റ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി …

ഗുലാം നബി ആസാദിന്റെ രാജി കോൺഗ്രസിനേറ്റ ആഘാതം: ഒമർ അബ്ദുല്ല Read More »

കണ്ണൂരിലേക്ക് വിമാന സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് യു.എ.ഇ.

ദുബൈ: കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ യു.എ.ഇ താത്പര്യം പ്രകടിപ്പിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് എ അഹ്ലി ഇത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. കണ്ണൂരിന് പുറമെ അമൃത്സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഗോവ, ഭുവനേശ്വർ, ഗുവാഹത്തി, പൂനെ എന്നീ എട്ട് സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചാണ് യു.എ.ഇ കത്ത് നൽകിയത്. നിലവിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, തിരുവനന്തപുരം …

കണ്ണൂരിലേക്ക് വിമാന സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് യു.എ.ഇ. Read More »

നിയന്ത്രണരേഖയില്‍ നിന്ന് പിടികൂടിയ തീവ്രവാദിക്ക് രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിന്ന് പിടികൂടിയ പാക് ഭീകരന് ചികിത്സക്കിടെ രക്തം ദാനം ചെയ്ത് ജീവൻ രക്ഷിച്ച് ഇന്ത്യൻ സൈനികർ. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഇന്ത്യൻ സുരക്ഷാ സേന പിടികൂടിയ ഭീകരൻ തബാറക് ഹുസൈൻ നിലവിൽ സൈന്യത്തിന്‍റെ ചികിത്സയിലാണ്. സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് തബാറക് ഹുസൈന് പരിക്കേറ്റത്. പാക് അധിനിവേശ കശ്മീരിലെ സബ് സോത്ത് സ്വദേശിയാണ് ഇയാൾ. പാക് സൈന്യത്തിലെ കേണൽ യൂനസ് ചൗധരിയുടെ നിർദ്ദേശ പ്രകാരമാണ് താനും മറ്റ് നാല് പേരും നിയന്ത്രണ …

നിയന്ത്രണരേഖയില്‍ നിന്ന് പിടികൂടിയ തീവ്രവാദിക്ക് രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍ Read More »

‘രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി പാർട്ടിയെ നശിപ്പിച്ചു’

ന്യൂ‍ഡൽഹി: പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മയാണ് പാർട്ടിയുടെ കൂടിയാലോചനാപരമായ പ്രവർത്തനങ്ങളെ തകർത്തതെന്ന് ഗുലാം നബി ആരോപിച്ചു. 2013 ൽ രാഹുൽ ഗാന്ധി ഉപാധ്യക്ഷനായി ചുമതലയേറ്റതു മുതൽ പാർട്ടിയുടെ കൂട്ടായ പ്രവർത്തനം തകർന്നിരിക്കുകയാണ്. ഇതോടെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പ്രവർത്തന പരിചയമില്ലാത്ത മുഖസ്തുതിക്കാർ പാർട്ടിയെ നയിക്കാൻ തുടങ്ങി. സോണിയാ ഗാന്ധിക്ക് പോലും വലിയ റോളില്ലാതെയായി. രാഹുൽ …

‘രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി പാർട്ടിയെ നശിപ്പിച്ചു’ Read More »

വിവാദങ്ങൾക്കിടെ യുപിഎയുടെ യോഗം വിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സോറൻ ഇന്ന് യുപിഎയുടെ യോഗം റാഞ്ചിയിലെ വസതിയിൽ വിളിച്ചു ചേർത്തു. 2024 വരെ സോറൻ മുഖ്യമന്ത്രിയായി തുടരുമെന്ന് യുപിഎ സഖ്യത്തിന്‍റെ ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സോറനെ നിയമസഭാംഗമെന്ന നിലയിൽ അയോഗ്യനാക്കാൻ ജാർഖണ്ഡ് ഗവർണർ രമേശ് ബെയ്സിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ സംഭവവികാസങ്ങൾ വിലയിരുത്തിയാലുടൻ ഇക്കാര്യത്തിൽ അഭിപ്രായം …

വിവാദങ്ങൾക്കിടെ യുപിഎയുടെ യോഗം വിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി Read More »

ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ പുറത്തിറങ്ങി; ഇനി നാട്ടിലേക്കില്ലെന്ന് മുസ്ലിങ്ങള്‍

അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചതിന് പിന്നാലെ മുസ്ലീങ്ങൾ അവരുടെ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തു. പ്രതികൾ മടങ്ങിയെത്തിയാൽ ആക്രമിക്കപ്പെടുമെന്ന ഭയമാണ് നാട് വിടാനുള്ള കാരണമെന്ന് മുസ്ലിം കുടുംബങ്ങൾ പറയുന്നു. ഒട്ടേറെ മുസ്ലിം കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് ദേവഗഡ് ബരിയയിലെ റഹീമാബാദ് കോളനിയിലാണ്. ഇവിടെയാണ് ബില്‍ക്കീസ് ബാനുവിന്റെ കുടുംബവും താമസിക്കുന്നത്. പ്രതികള്‍ താമസിക്കുന്ന രന്തിക്പൂര്‍ ഗ്രാമത്തിലെ മുസ്ലിങ്ങളാണ് പലായനം ചെയ്തത്. ബലാല്‍സംഗവും കൊലപാതകവും നടത്തിയ കേസില്‍ കോടതി ശിക്ഷിച്ച പ്രതികള്‍ പുറത്തിറങ്ങിയതാണ് ഇവരെ …

ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ പുറത്തിറങ്ങി; ഇനി നാട്ടിലേക്കില്ലെന്ന് മുസ്ലിങ്ങള്‍ Read More »

ചരിത്രത്തിലാദ്യം ; സുപ്രീം കോടതി നടപടികൾ ഇന്ന് തത്സമയം സംപ്രേഷണം ചെയ്യുന്നു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് അവസാന വിധിപ്രസ്താവങ്ങള്‍ നടത്തുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ് തത്സമയ സംപ്രേഷണം ആരംഭിച്ചത്. ഇന്ന് മൂന്ന് വിധിപ്രസ്താവങ്ങളാണ് അദ്ദേഹം പുറപ്പെടുവിക്കുക. ഇതിനുശേഷം രമണയുടെ യാത്രയയപ്പ് ചടങ്ങും നടക്കും. ചരിത്രത്തിലാദ്യമായാണ് സുപ്രീം കോടതിയുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനം ; കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാദ്ഗാനങ്ങളുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത്, സമ്പൂർണ്ണ അധികാരം വോട്ടർമാർക്കാണെന്നത് നിഷേധിക്കാൻ കഴിയില്ലെന്നും പാർട്ടികളെയും സ്ഥാനാർത്ഥികളെയും തിരഞ്ഞെടുക്കുന്നത് വോട്ടർമാരാണെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ വിശദമായി വാദം കേൾക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കാൻ കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. …

തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനം ; കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു Read More »

ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജി വച്ചു

മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്നു രാജിവച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നുമാണ് രാജി.

ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്ത് 6 ജി പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി പുറത്തിറക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022 ന്‍റെ ഗ്രാൻഡ് ഫിനാലെയിൽ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കാർഷിക, ആരോഗ്യ മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് യുവാക്കൾക്ക് പുതിയ സൊല്യൂഷൻസിൽ പ്രവർത്തിക്കാൻ കഴിയും. ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഗെയിമിംഗിലും, …

ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്ത് 6 ജി പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി Read More »

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ

1947ലെ ഇന്ത്യ നേപ്പാൾ ബ്രിട്ടൻ ത്രികക്ഷി കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ സർക്കാർ. നാല് വർഷത്തെ നിയമനം നൽകുന്ന പദ്ധതിയുടെ വ്യവസ്ഥകളെക്കുറിച്ച് വ്യക്തതയില്ലെന്നും നേപ്പാൾ പറഞ്ഞു. നേപ്പാൾ വിദേശകാര്യമന്ത്രി നാരായൺ ഖാദകയാണ് ഇക്കാര്യം ഇന്ത്യൻ അംബാസഡറെ ഔദ്യോഗികമായി അറിയിച്ചത്. കരസേനാ മേധാവി മേജർ മനോജ് പാണ്ഡെയുടെ നേപ്പാൾ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് നേപ്പാളിന്‍റെ ഈ തീരുമാനം. 75 വർഷം മുമ്പാണ് ഇന്ത്യൻ സൈന്യത്തിൽ ഗൂർഖ റെജിമെന്‍റ് യാഥാർത്ഥ്യമായത്. അഗ്നിപഥ് …

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ Read More »

കാൾസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല

ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും തോറ്റതിന് പിന്നാലെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസന്‍റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് എത്തിയത്. പ്രഗ്നാനന്ദയാണ് കമന്റുകളിൽ നിറയുന്നത്. കാൾസന്‍റെ ഫെയ്സ്ബുക്ക് പേജിൽ നിരവധി മലയാളികളുടെ കമന്‍റുകളുണ്ട്. ‘സന്തോഷമായില്ലെ ഉണ്ണിക്ക്, എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി അമ്പും വില്ലും, അവസാനം, ഇന്ത്യൻ പുലിക്കുട്ടിയുടെ മുന്നിൽ മാഗ്നസ് പവനായി ശവമായി, എന്നിങ്ങനെ നീളുന്നു കമന്‍റുകൾ. “ലോകത്ത് തന്നെ ജയിക്കാൻ …

കാൾസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല Read More »

വളർത്തുമയിലിനെ പിന്തുടരവെ അതിർത്തി കടന്നു; പാക് ബാലനെ മോചിപ്പിക്കാൻ ഉത്തരവ്

വളർത്തു മയിലിനെ പിന്തുടരവെ ഇന്ത്യൻ അതിർത്തി കടന്ന പാക്കിസ്താൻ സ്വദേശിയായ കുട്ടിയെ മോചിപ്പിക്കാൻ ഉത്തരവ്. പൂഞ്ചിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് അസ്മദ് അലിയെന്ന 14കാരനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ വർഷം നവംബറിലാണ് മയിലിനെ പിന്തുടർന്ന് കുട്ടി അതിർത്തി കടന്നത്. പാക് അധിനിവേശ കശ്മീരിലെ റാവലകോട്ട് സ്വദേശിയാണ് കുട്ടി.

അവധ് ബിഹാറി ചൗധരി ബിഹാർ നിയമസഭാ സ്പീക്കറാകും; തെരഞ്ഞെടുപ്പ് ഇന്ന്

ബിഹാർ നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആർജെഡിയുടെ അവധ് ബിഹാറി ചൗധരി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ വിജയ് കുമാർ സിൻഹയുടെ രാജിയെ തുടർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഹാസഖ്യത്തിലെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ആർജെഡിക്ക് സ്പീക്കർ സ്ഥാനം നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്. മുതിർന്ന ആർജെഡി നേതാവ് അവധ് ബിഹാറി ചൗധരി വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. …

അവധ് ബിഹാറി ചൗധരി ബിഹാർ നിയമസഭാ സ്പീക്കറാകും; തെരഞ്ഞെടുപ്പ് ഇന്ന് Read More »

ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും. ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി നാളെ ചുമതലയേൽക്കും. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യുയു ലളിത്. രമണ കഴിഞ്ഞാൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് ലളിത്. ജസ്റ്റിസ് യു.യു ലളിത് നവംബർ 8 വരെ ചീഫ് ജസ്റ്റിസായി തുടരും. ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി കഴിഞ്ഞ വർഷം മാർച്ച് 24നാണ് ജസ്റ്റിസ് എൻ.വി രമണ സത്യപ്രതിജ്ഞ …

ചീഫ് ജസ്റ്റിസ് എൻ വി രമണ ഇന്ന് വിരമിക്കും Read More »

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല; വ്യക്തമാക്കി സോണിയ ഗാന്ധി

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഗാന്ധി ഇല്ലെന്ന് നെഹ്റു കുടുംബം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയുടെ പേർ ചർച്ച ചെയ്യേണ്ടെന്നാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്. പ്രിയങ്ക ഇപ്പോൾ പാർട്ടിക്ക് സാധ്യമായ സേവനം നൽകുന്നുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയുടെ പേര് ഉയർത്തുന്നത് വിവാദങ്ങൾക്ക് വഴിവെക്കും. രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ പ്രിയങ്ക ഗാന്ധി പാർട്ടിയുടെ ചുമതല ഏറ്റെടുക്കണമെന്ന് ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നെഹ്റു കുടുംബത്തിന്‍റെ നിലപാട്. സോണിയാ ഗാന്ധിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ച മുതിർന്ന നേതാക്കളോട് …

അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല; വ്യക്തമാക്കി സോണിയ ഗാന്ധി Read More »

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടുത്തം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സിന്‍റെ ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലെ ഷോർട്ട് സർക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക …

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മരണം Read More »

മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.

റിപ്പോർട്ട് : മനോജ് മേലുകാവ് കോട്ടയം :: കോട്ടയം – ഇടുക്കി അതിർത്തിയോടു ചേർന്നുള്ള ഇടുക്കി ജില്ലയിലെ പഞ്ചായത്ത്പടിയിൽ ഉള്ള വളവിൽ തമിഴ്നാട്ടിലേക്ക് അമോണിയ മിക്സഡ് ലാറ്റക്സുമായി പോവുകയായിരുന്ന ഹെവി ട്രക്ക് റോഡിനു താഴോട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.ഫുൾ ലോഡ് ഉള്ള ലാറ്റക്സ് വീപ്പകൾ നിറച്ച വാഹനം അപകടത്തെത്തുടർന്ന് ക്യാബിന് മുകളിലേക്ക് ഉരുണ്ടു കയറി ക്യാബിൻ പൂർണമായും തകർന്നമർന്നു. വീപ്പയിലുള്ള അമോണിയ ചേർത്ത ലാറ്റക്സിൽ നിന്നും ഉയർന്ന അമോണിയ ആശങ്ക ഉയർത്തി. പലർക്കും മുഖത്തും മൂക്കിലും കണ്ണിലും …

മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. Read More »

ജനാധിപത്യത്തിൻ്റെ ശക്തി ലോകത്തിന് മാതൃകയായി; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: രാജ്യത്തിന് 75-ാം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികര്‍ക്ക് അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം ആരംഭിച്ചത്.  രാജ്യത്തെ അഭിസംബോധന ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശമാണ് ഇത്. ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു. കരുത്തുറ്റ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറി. പ്രാദേശികമായ വേർതിരിവുകൾ പരമാവധി കുറയ്ക്കാനായി. കോവിഡിനുശേഷം രാജ്യം വളരെ ശക്തമായി തിരിച്ചുവരുന്നു. സാമ്പത്തികമേഖല …

ജനാധിപത്യത്തിൻ്റെ ശക്തി ലോകത്തിന് മാതൃകയായി; സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു Read More »

സൽമാൻ റുഷ്ദിക്കിന് കുത്തേറ്റു; പ്രസംഗ വേദിയിലേക്ക് ചാടിക്കയറി കുത്തിയ ആൾ പിടിയിലെന്ന് സൂചന

ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോർക്കിൽ വച്ച് പ്രസം​ഗിക്കാനായി വേദിയിലെത്തിയ അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.  പ്രസം​ഗിക്കാൻ വേദിയിലെത്തിയ സൽമാൻ റുഷ്ദിക്ക് നേരെ അജ്ഞാതനായ വ്യക്തി വേദിയിലേക്ക് ചാടിക്കയറി ആക്രമിക്കുകയായിരുന്നു. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി കഴിഞ്ഞ 20 വർഷമായി അമെരിക്കയിലാണ് താമസം. 75കാരനായ ഏഴുത്തുകാരന് നേർക്ക് നേരത്തെയും വധ ഭീഷണിയുണ്ടായിരുന്നു.

ഇന്ത്യൻ രാഷ്ടീയത്തിൽ ബിജെപിയുടെ വേലിയിറക്കം ആരംഭിച്ചെന്ന് ഡോ. നീലലോഹിത ദാസ് നാടാർ

കോഴഞ്ചേരി: ഇന്ത്യൻ രാഷ്ടീയത്തിൽ ബി ജെ പി യുടെ വേലിയിറക്കം ആരംഭിച്ചെന്ന്ഡോ. നീലലോഹിത ദാസ് നാടാർ പറഞ്ഞു. ബുദ്ധന് ജ്ഞാനോദയം നൽകുകയും മഹാത്മജിയുടെ ചമ്പാരൻ സമരത്തിനു വേദിയായ ബിഹാറിൽ നിന്നു തന്നെയാണ് മോദിഭരണത്തിന്റെയും ബി ജെ പിയുടേയും അടിത്തറയിളക്കത്തിന് തുടക്കമായതെന്നും ജനതാദൾ എസ് ദേശീയ സെക്രട്ടറി നീലലോഹിതദാസ് നാടാർ പറഞ്ഞു. എൽ ഡിഎഫ് നേതൃത്വത്തിൽ  സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സി കേശവൻ സ്‌ക്വയറിന് സമീപം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ …

ഇന്ത്യൻ രാഷ്ടീയത്തിൽ ബിജെപിയുടെ വേലിയിറക്കം ആരംഭിച്ചെന്ന് ഡോ. നീലലോഹിത ദാസ് നാടാർ Read More »

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

പാറ്റ്‌ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. വൈകീട്ട് 4 മണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജികത്ത് നൽകി. ബിജെപിയുമായുള്ള ദീർഘകാലബന്ധം ഇതോടെ അവസാനിപ്പികയാണ് നിതീഷ് കുമാർ. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായിയാണ് രാജി. ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നല്‍കി. മഹാരാഷ്ട്രയിലെ മാതൃകയില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ …

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു Read More »

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ ഇരുപതടി ഗാന്ധി പ്രതിമ

നോയിഡ: ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് യുപിയിലെ നോയിഡയിൽ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. ഏകദേശം 20 അടി ഉയരമുള്ള ഈ പ്രതിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് മാത്രമായിരുന്നില്ല, വൃത്തിയുള്ള, സത്യമുള്ള ഒരു ഇന്ത്യ ഉണ്ടാകുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. അതിനാൽ, അദ്ദേഹത്തിന്‍റെ ഈ പ്രതിമ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 1,000 കിലോഗ്രാം പ്ലാസ്റ്റിക് …

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ ഇരുപതടി ഗാന്ധി പ്രതിമ Read More »

കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം

മാത്യൂസ് സാബു നെയ്യശ്ശേരി ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വർണം. കാനഡയുടെ മിഷേൽ ലീയെ രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജയം. സ്കോർ 21-15, 21-13. മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്‌സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ വ്യക്തിഗത സ്വർണ്ണ സിന്തുവിന്‍റേത്. ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ …

കോമണ്‍വെല്‍ത്ത് ഗെയിംസ്; പി വി സിന്ധുവിന് സ്വർണ്ണം Read More »