Timely news thodupuzha

logo

Crime

പുണെയിൽ കൊറിയർ ബോയ് ചമഞ്ഞെത്തി യുവതിയെ ബോധംകെടുത്തി ബലാത്സംഗം

ന്യൂഡൽഹി: പുണെയിൽ കൊറിയർ ബോയ് ചമഞ്ഞെത്തി 22 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ അപ്പാർട്ട്മെൻറിലെത്തിയ പ്രതി മുഖത്തേക്ക് സ്പ്രേ അടിച്ച ശേഷം യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിൽ സെൽഫി എടുക്കുകയും വീണ്ടും വരുമെന്ന് എഴുതി വയ്ക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ബുധനാഴ്ച രാത്രി കൊറിയറുണ്ടെന്നു പറഞ്ഞ് ഒരാൾ അപ്പാർട്ട്മെൻറിലെത്തുകയായിരുന്നു. എന്നാൽ തനിക്ക് കൊറിയറൊന്നും വരാനില്ലെന്ന് യുവതി അറിയിച്ചെങ്കിലും ഉണ്ടെന്നും ഒപ്പു വേണമെന്നും പ്രതി വാശിപിടിച്ചതോടെ യുവതി വാതിൽ തുറക്കുകയായിരുന്നു. ഉടനെ തന്നെ മുഖത്തേക്ക് സ്പ്രേ …

പുണെയിൽ കൊറിയർ ബോയ് ചമഞ്ഞെത്തി യുവതിയെ ബോധംകെടുത്തി ബലാത്സംഗം Read More »

മലപ്പുറത്ത് സൂംബാ ഡാൻസിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ‍്യാപകന് സസ്പെൻഷൻ

മലപ്പുറം: ലഹരി വിരുദ്ധ ക‍്യാംപെയ്നിൻറെ ഭാഗമായി സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ‍്യാപകനെ സസ്പെൻഡ് ചെയ്തു. മുജാഹിദ് വിസ്ഡം വിഭാഗം നോതാവും അധ‍്യാപകനുമായ ടി.കെ. അഷ്റഫിനെതിരേയാണ് വിദ‍്യാഭ‍്യാസ വകുപ്പിൻറെ നിർദേശത്തെത്തുടർന്ന് സ്കൂൾ മാനേജ്മെൻറ് നടപടി സ്വീകരിച്ചരിക്കുന്നത്. കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നത് വിദ‍്യാഭ‍്യാസം ലക്ഷ‍്യംവച്ചാണെന്നും ആൺ പെൺ കൂടിക്കലർന്ന് മ‍്യൂസിക്കിൻറെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്.

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി

ന്യൂഡൽഹി: പശ്ചിമാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്കിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മാലിയിലെ കായസിലുള്ള ഡയമണ്ട് സിമൻറ് ഫാക്‌ടറിയിലെ ജോലിക്കാരെയാണ് തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തി. ഇന്ത്യക്കാരുടെ മോചനം എത്രയും വേഗം ഉറപ്പാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ ഒന്നിനായിരുന്നു സംഭവം. ഫാക്‌ടറി വളപ്പിൽ ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കിയെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന വിവരം. തട്ടിക്കൊണ്ടുപോവലിൻറെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ മാലിയിൽ …

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി Read More »

ആലപ്പുഴയിൽ പിതാവ് മകളെ കൊന്നത് അമ്മയുടെ മുന്നിൽ വച്ച്

കലവൂർ: ജോസ്മോൻ മകളെ കഴുത്തു ഞെരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ഓമനപ്പുഴ ഗ്രാമം. ആർക്കും അത്ര പെട്ടെന്ന് അത് വിശ്വസിക്കാനായില്ല. ആ വീട്ടിൽ അതിനുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിയില്ല. ജോസ്മോൻ ആണെങ്കിൽ ആർക്കും ഉപദ്രവമില്ലാത്ത, അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജീവിക്കുന്ന ഒരാൾ. മകൾ ജാസ്മിൻ ചുറുചുറുക്കോടെ എല്ലാവരോട് സംസാരിച്ച് നാട്ടുകാരുമായി ഏറെ അടുപ്പമുള്ള ആളും. എന്നിട്ടും എന്തിനിത് ചെയ്തു എന്നാണ് അയൽ വാസികളുടെ ചോദ്യം. പൊലീസിൻറെ ചോദ്യം ചെയ്യലിൽ, സഹികെട്ടപ്പോൾ ചെയ്തു പോയതാണെന്നാണ് ജോസ്മോൻറെ മൊഴി. “വീട്ടിൽ …

ആലപ്പുഴയിൽ പിതാവ് മകളെ കൊന്നത് അമ്മയുടെ മുന്നിൽ വച്ച് Read More »

മുംബൈയിൽ 16കാരനെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു

മുംബൈ: പതിനാറ് വയസുള്ള വിദ്യാർഥിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുംബൈയിലെ സ്കൂൾ അധ്യാപിക അറസ്റ്റിൽ. 40 വയസുള്ള ഇംഗ്ലിഷ് അധ്യാപിക വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. 2023 ഡിസംബറിലെ സ്കൂൾ വാ‌ർഷിക പരിപാടിയുടെ ഭാഗമായി കുട്ടിയും അധ്യാപികയും നിരവധി മീറ്റിങ്ങുകളിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. ആ സമയത്ത് തനിക്ക് കുട്ടിയോട് ആകർഷണം തോന്നിയിരുന്നതായും അതു പല വിധത്തിൽ കുട്ടിയോട് പ്രകടിപ്പിച്ചതായും അധ്യാപിക പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തുടക്കത്തിൽ വിദ്യാർഥി അധ്യാപികയുടെ സമീപനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കുട്ടി തന്നെ …

മുംബൈയിൽ 16കാരനെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു Read More »

വിസ്മയ കേസ് പ്രതി കിരണിന് സുപ്രീം കോടതി ജാമ്യം നൽകി

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നും അതിനാൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച് കിരൺ കുമാർ‌ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് വർഷമായിട്ടും ഹൈക്കോടതി ഹർജിയിൽ തീരുമാനമെടുക്കാത്തതു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് …

വിസ്മയ കേസ് പ്രതി കിരണിന് സുപ്രീം കോടതി ജാമ്യം നൽകി Read More »

ശിവഗംഗ കസ്റ്റഡി മരണം അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് മുഖ‍്യമന്ത്രി ഉത്തരവിട്ടു

ചെന്നൈ: ശിവഗംഗ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. മദ്രാസ് ഹൈക്കോടതി ജുഡീഷ‍്യൽ അന്വേഷണം പ്രഖ‍്യാപിച്ചതിനു പിന്നാലൊയാണ് മുഖ‍്യമന്ത്രി എം.കെ സ്റ്റാലിൻ കേസ് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിട്ടത്. കേസ് സിബിഐ കൂടാതെ സിബിസിഐഡിയുടെ പ്രത‍്യേക സംഘവും അന്വേഷിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയുമായി സർക്കാർ പൂർണമായി സഹകരിക്കുമെന്ന് മുഖ‍്യമന്ത്രി വ‍്യക്തമാക്കി. ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി അജിത് കുമാർ(27) തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ചായിരുന്നു മരിച്ചത്. അജിത്തിൻറെ ശരീരത്തിൽ 30 ഇടങ്ങളിലായി ചതവുകളുള്ളതായി പോസ്റ്റ്‌മോർട്ടം …

ശിവഗംഗ കസ്റ്റഡി മരണം അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ട് മുഖ‍്യമന്ത്രി ഉത്തരവിട്ടു Read More »

പാലക്കാട് സ്കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അധ‍്യാപകർക്കെതിരേ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി

പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസ്സുള്ള പെൺകുട്ടി ആശിർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ പാലക്കാട് സെൻറ് ഡൊമിനിക് സ്കൂളിലെ അധ‍്യാപകർക്കെതിരേ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി. സ്കൂളിലെ അഞ്ച് അധ‍്യാപകർക്കെതിരേ ആശിർ നന്ദയുടെ കുടുംബം പരാതി നൽകിയിരുന്നു. ആത്മഹത‍്യ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കുടുംബത്തിൻറെ ആവശ‍്യം. നിയമോപദേശം തേടിയ ശേഷം അധ‍്യാപകർക്കെതിരേ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ചോളോട് സ്വദേശിനിയും ഒൻപതാം ക്ലാസ് വിദ‍്യാർഥിനിയുമായ ആശിർ നന്ദയെ സ്കൂൾ വിട്ടുവന്ന ശേഷം വീടിൻറെ രണ്ടാം നിലയിൽ തൂങ്ങി …

പാലക്കാട് സ്കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അധ‍്യാപകർക്കെതിരേ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടി Read More »

കേരളത്തിലേക്ക് ഡാർക്ക്‌നെറ്റ് വഴി രാസലഹരി എത്തിക്കുന്ന ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ

കൊച്ചി: ഡാർക്ക്‌നെറ്റ് വഴി കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) കൊച്ചി യൂണിറ്റ്. മൂവാറ്റുപുഴ സ്വദേശി എഡിസണും സഹായിയും പിടിയിലായി. 1127 ബ്ലോട്ട് എൽഎസ്ഡി, 131.66 ഗ്രാം കെറ്റാമൈൻ, ക്രിപ്‌റ്റോ കറൻസി എന്നിവയും പിടിച്ചെടുത്തു. ലഹരി വസ്തുക്കൾക്ക് 35 ലക്ഷത്തിലധികം രൂപ വിലവരും. പിടിച്ചെടുത്ത ക്രിപ്‌റ്റോ കറൻസിക്ക് 70 ലക്ഷത്തിലധികം രൂപയുടെ മൂല്യമുണ്ട്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിൽ ജൂൺ 28ന് കൊച്ചിയിലെ മൂന്ന് തപാൽ പാഴ്‌സലുകളിൽ‌ നിന്നാണ് 280 എൽഎസ്‌ഡി ബ്ലോട്ടുകൾ പിടിച്ചെടുത്തത്. …

കേരളത്തിലേക്ക് ഡാർക്ക്‌നെറ്റ് വഴി രാസലഹരി എത്തിക്കുന്ന ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ Read More »

ഗാസയില്‍ വെടിനിര്‍ത്തൽ; ഇസ്രയേല്‍ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ങ്ടൻ: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് അറിയിച്ചു. യു.എസ് പ്രതിനിധികള്‍ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചര്‍ച്ചചെയ്തു. മിഡില്‍ ഈസ്റ്റിന്റെ നന്മയ്ക്കായി ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും …

ഗാസയില്‍ വെടിനിര്‍ത്തൽ; ഇസ്രയേല്‍ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് ഡോണള്‍ഡ് ട്രംപ് Read More »

സംഗീതജ്ഞൻ അനൂപ് വെളളാറ്റഞ്ഞൂരിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: സംഗീതജ്ഞനും വിവേകോദയം ഹർസെക്കൻ്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെളളാറ്റഞ്ഞൂരിനെ(41) മരിച്ച നിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്ക് സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിൻറെ സ്ഥാപകനാണ്. സംസ്കാരം ബുനധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരൻറെയും തയ്യൂർ ഗവ. സ്കൂൾ റിട്ട. അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പാർവതി (ആയുർവേദ ഡോക്റ്റർ). മക്കൾ: പാർവണ, …

സംഗീതജ്ഞൻ അനൂപ് വെളളാറ്റഞ്ഞൂരിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Read More »

നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡോ. ഹാരിസ് ഹസൻ

തിരുവനന്തപുരം: തന്നിക്കെതിരേ നടപടി ഉണ്ടായാലും തൻറെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. താൻ നടത്തിയത് പ്രൊഫഷണൽ സൂയിസൈഡാണെന്നും തനിക്കെതിരേ ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “താൻ വിമർശിച്ചത് സർക്കാരിനെയോ മന്ത്രിസഭയെയോ അല്ല. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെയാണ്. വീഴ്ചകൾ പരിഹരിക്കപ്പെടണം. എന്നാലെ ആരോഗ്യമേഖല ഉയർച്ചയിലേക്ക് പോകു. വിദഗ്ധ സമിതിയോട് തെളിവുകളോടെ കാര്യങ്ങൾ ബോധിപിച്ചു. പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. സ്ഥിരമായി പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ടാകണം.” “മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ല. അദ്ദേഹം ഗുരുനാഥന് തുല്യനാണ്. …

നടപടി ഉണ്ടായാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡോ. ഹാരിസ് ഹസൻ Read More »

അസൂയ മൂത്ത് ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; ഭോപ്പാലിൽ 32കാരൻ അറസ്റ്റിൽ

ഭോപ്പാൽ: ലിവ് ഇൻ പങ്കാളിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ 32 കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗായത്രി നഗറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 28 വയസുള്ള ഋതിക സെൻ ആണ് കൊല്ലപ്പെട്ടത്. ഋതികയുടെ പങ്കാളിയും വിദിഷ സ്വദേശിയുമായ സച്ചിൻ രജ്പുതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 27നാണ് കൊല നടന്നതെന്ന് പൊലീസ് പറയുന്നു. തൊഴിൽ രഹിതനായ സച്ചിനും ഋതികയും കഴിഞ്ഞ മൂന്നര വർഷമായി അടുപ്പത്തിലായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് സച്ചിൻ. 9 മാസങ്ങൾക്കു മുൻപാണ് ഇരുവരും …

അസൂയ മൂത്ത് ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി; ഭോപ്പാലിൽ 32കാരൻ അറസ്റ്റിൽ Read More »

തിരുവനന്തപുരത്ത് അഞ്ച് വയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 73 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: അഞ്ച് വയസുകാരനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 73 വർഷം കഠിനതടവും 85,000 പിഴയും ശിക്ഷ. കൊല്ലം സ്വദേശിയായ എ സജീവനെയാണ്(50) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 17 മാസം അധിക കഠിനതടവ് അനുഭവിക്കണം. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. 2023ൽ കുട്ടിയുടെ മുത്തച്ഛന് ചികിത്സാ സഹായത്തിനായി എത്തിയതായിരുന്നു പ്രതി. പിന്നീട് കുട്ടിയെ നിരന്തരം ഉപദ്രവിച്ചു. കുട്ടിയുടെ ദേഹത്ത് മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാതാവ് …

തിരുവനന്തപുരത്ത് അഞ്ച് വയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 73 വർഷം കഠിനതടവും പിഴയും Read More »

തിരുവനന്തപുരത്ത് കോളേജ് വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: നരുവാമൂടിൽ വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നടുക്കാട് ഒലിപ്പുനട ഓംകാറിൽ സുരേഷിൻറെയും ദിവ്യയുടെയും മകൾ മഹിമ സുരേഷാണ്(19) മരിച്ചത്. കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. കോളെജിലെ മാഗസിൻ എഡിറ്ററുമാണ് മഹിമ. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. മഹിമ മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ നിന്നു നിലവിളിയും പുകയും ഉയരുന്നതു കണ്ട നാട്ടുകാർ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും വീടിൻറെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പിൻവാതിൽ തല്ലിപ്പൊളിച്ച് …

തിരുവനന്തപുരത്ത് കോളേജ് വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു Read More »

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭാ രേഖകൾ പുറത്ത്. മാർച്ച് മാസത്തിലെ നിയമസഭാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർ‌ജ് അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പല വിഭാഗങ്ങളുടെയും ചെലവ് ചുരുക്കിയ കൂട്ടത്തിലാണ് ആരോഗ്യ വകുപ്പിൻറെ ബജറ്റ് വിഹിതത്തിലും ധനവകുപ്പ് കൈവെച്ചത്. അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തിക വർഷം 401. 24 കോടിയാണ് നീക്കിവച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഈ തുക 254.35 …

ആരോഗ്യ വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന് തെളിവായി നിയമസഭയിൽ മന്ത്രി അവതരിപ്പിച്ച കണക്കുകൾ പുറത്ത് Read More »

കോട്ടയം ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

കോട്ടയം: ജില്ലാ ജയിലിൽ നിന്നും മോഷണക്കേസ് പ്രതി ജയിൽ ചാടി. അസം സ്വദേശി അമിനുൾ ഇസ്ലാമാണ് രക്ഷപ്പെട്ടത്. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി മുണ്ട് മാത്രമാണ് ഉടുത്ത് സഞ്ചരിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ട്രെയിനിൽ നിന്നും മൊബൈൽ മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോട്ടയം റെയിൽവേ പൊലീസ് ഇയാളെ മോഷണ കേസിൽ അറസ്റ്റു ചെയ്തു.

പൊലീസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിനിടെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത് മാധ്യമപ്രവർത്തകനെന്ന വ്യാജേന

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി. പ്രതിഷേധവുമായെത്തിയത് മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നും ഇദ്ദേഹം പെൻഷൻ കാർഡ് ഉപയോഗിച്ചാണ് പൊലീസ് ആസ്ഥാനത്ത് കയറിയതെന്നും പൊലീസ് കണ്ടെത്തി. ഡിജിപിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം അകത്ത് പ്രവേശിച്ചത്. പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിലും പ്രവേശിച്ചെന്നും പൊലീസിൻറെ കണ്ടെത്തി. ഇന്ന് രാവിലെ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്ത രവദ ചന്ദ്രശേഖറിൻറെ ആദ്യ വാർത്താസമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ. പൊലീസ് ആസ്ഥാനത്തെ …

പൊലീസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിനിടെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത് മാധ്യമപ്രവർത്തകനെന്ന വ്യാജേന Read More »

കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികൾ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം; പ്രതിപക്ഷ നേതാവ്

കൊച്ചി: ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടിയവർ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ മന്ത്രി സജി ചെറിയാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എപ്പോൾ മുതലാണ് മത്സ്യത്തൊഴിലാളികളെ കണ്ടാൽ ഗുണ്ടകളാണെന്ന് ഫിഷറീസ് മന്ത്രിക്ക് തോന്നിത്തുടങ്ങിയത്? താടി വച്ചവരൊക്കെ ഗുണ്ടകളാണോ? താടി വച്ചവരൊക്കെ ഗുണ്ടകളാണെന്ന് ഒരു മന്ത്രിക്ക് തോന്നിത്തുടങ്ങിയാൽ കേരളത്തിന്റെ അവസ്ഥ എന്താകും? താടിവച്ചതു കൊണ്ട് ഗുണ്ടകളാണെന്ന് തോന്നിയെന്നും പത്രത്തിൽ കണ്ടപ്പോഴാണ് അവർ പാട്ടിക്കാരാണെന്ന് മനസിലായതെന്നുമാണ് മന്ത്രി പറഞ്ഞത്. രൂക്ഷമായ കടലാക്രമണമുള്ള പ്രദേശത്ത് …

കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികൾ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം; പ്രതിപക്ഷ നേതാവ് Read More »

യു.പിയിൽ 18 മാസമുള്ള കുഞ്ഞ് കടല വേവിക്കുന്ന പാത്രത്തിൽ വീണ് മരിച്ചു; കുട്ടിയുടെ സഹോദരി മരിച്ചതും സമാനമായ രീതിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിൽ കടല വേവിക്കുന്ന കലത്തിൽ വീണ് 18 മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. സമാനരീതിയിൽ 2 വർഷം മുൻപ് കുഞ്ഞിൻറെ സഹോദരിയും പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തിൽ വീണ് പൊള്ളലേറ്റാണ് മരിച്ചത്. വീട്ടിൽ കടലക്കറി പാചകം ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തിലേക്കു വീഴുകയായിരുന്നു എന്ന് കുഞ്ഞിൻറെ അമ്മ പറഞ്ഞതായി പൊലീസ് പറയുന്നു. വലിയ രീതിയിൽ പൊള്ളലേറ്റ കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേസമയം, മൃതദേഹവുമായി വീട്ടിലെത്തിയ രക്ഷിതാക്കൾ പൊലീസിനെ അറിയിക്കാതെ ഞായറാഴ്ച തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. …

യു.പിയിൽ 18 മാസമുള്ള കുഞ്ഞ് കടല വേവിക്കുന്ന പാത്രത്തിൽ വീണ് മരിച്ചു; കുട്ടിയുടെ സഹോദരി മരിച്ചതും സമാനമായ രീതിയിൽ Read More »

പാലക്കാട് പതിനാല് വയസ്സുള്ള പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ താത്കാലികമായി അടച്ചിട്ടിരുന്ന ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ തുറന്നു

പാലക്കാട്: തച്ചനാട്ടുകരയിൽ 14 വയസ്സുള്ള പെൺകുട്ടി ആശിർ നന്ദ ജീവനൊടുക്കിയതിനു പിന്നാലെ താത്കാലികമായി അടച്ചിട്ടിരുന്ന ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ തുറന്നു. പുതിയ പിടിഎ ഭാരവാഹികളുടെ സാന്നിധ‍്യത്തിലായിരുന്നു സ്കൂൾ തുറന്നത്. അതേസമയം പുതിയ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും തെരഞ്ഞെടുത്തു. പ്രിൻസിപ്പലായി സിസ്റ്റർ പൗലി, വൈസ് പ്രിൻസിപ്പലായി സിസ്റ്റർ ജൂലി തുടങ്ങിയവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആശിർ നന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ചാണ് സ്കൂൾ അസംബ്ലി ചേർന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആശിർനന്ദ ജീവനൊടുക്കിയത്. വിദ‍്യാർഥിനി‍യുടെ ആത്മഹത‍്യക്ക് കാരണം സ്കൂളിലെ മാനസിക പീഡനമാണെന്ന് ആരോപിച്ച് …

പാലക്കാട് പതിനാല് വയസ്സുള്ള പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ താത്കാലികമായി അടച്ചിട്ടിരുന്ന ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ തുറന്നു Read More »

ട്രംപും നെതന്യാഹുവും ദൈവത്തിൻറെ ശത്രുക്കളെന്ന് ഇറാനിലെ ഉന്നത മതനേതാവ് ആയത്തുളള നാസർ മകാരെം ഷിറാസി

ടെഹ്റാൻ: അമെരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരേ ‘ഫത്വ’ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത മതനേതാവ്. ഷിയാ പുരോഹിതൻ ആയത്തുളള നാസർ മകാരെം ഷിറാസിയാണ് ഫത്വ പുറപ്പെടുവിച്ചത്. ട്രംപും നെതന്യാഹുവും ദൈവത്തിൻറെ ശത്രുക്കളാണെന്ന് നാസർ മകാരെം ഷിറാസി പറഞ്ഞു. ഇറാൻറെ നേതൃത്വത്തിന് ഭീഷണിയുയർത്തിയ ഇവരെ അധികാരഭ്രഷ്ടരാക്കാൻ ലോകമെമ്പാടുമുളള മുസ്‌ലിംകൾ ഒത്തുചേരണമെന്നും ആഹ്വാനം. നേതാവിന് അല്ലെങ്കിൽ മതപരമായ അധികാരിക്ക് ഭീഷണി ഉയർത്തുന്ന വ്യക്തിയെയോ ഭരണകൂടത്തെയോ ‘war lord’ അല്ലെങ്കിൽ ‘മൊഹാരെബ്’ ആയാണ് കണക്കാക്കുകയെന്ന് നാസർ മകാരെം …

ട്രംപും നെതന്യാഹുവും ദൈവത്തിൻറെ ശത്രുക്കളെന്ന് ഇറാനിലെ ഉന്നത മതനേതാവ് ആയത്തുളള നാസർ മകാരെം ഷിറാസി Read More »

ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികൾ മരിച്ച നിലയിൽ; ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതായി കണ്ടെത്തി

കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര‍്യ രശ്മി (32) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ സ്വകാര‍്യ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. മരുന്ന് കുത്തിവച്ച് ജീവനൊടുക്കിയതായാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

റാഗിങ്ങ്‌ വിരുദ്ധ ചട്ടലംഘനത്തിന്റെ പേരിൽ കേരളത്തിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

ന്യൂഡൽഹി: റാഗിങ്ങ് തടയുന്നത് സംബന്ധിച്ചുള്ള ചട്ടലംഘനത്തിന് കേരളത്തിലെ ഉൾപ്പടെ രാജ്യത്തെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി കാരണംകാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് ജൂൺ ഒമ്പതിന്‌ അയച്ച കത്തിൽ യുജിസി വ്യക്തമാക്കി. നോട്ടീസ് ലഭിച്ചത് കേരളത്തിലെ അഞ്ച് സ്ഥാപനങ്ങൾക്ക് – തിരുവനന്തപുരം എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, പാലക്കാട് ഐഐടി, പാലക്കാട് കലാമണ്ഡലം, മലപ്പുറം തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല, കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. പാലക്കാടിന് …

റാഗിങ്ങ്‌ വിരുദ്ധ ചട്ടലംഘനത്തിന്റെ പേരിൽ കേരളത്തിലെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി Read More »

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ പിന്തുടർന്നു; മലപ്പുറം സ്വദേശികളായ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹത്തെ പിന്തുടർന്ന അഞ്ച് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, പാലക്കാട് സ്വദേശി അബ്ദുൽ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെട്ട ആംബുലൻസിനെ ഇവർ കാറിൽ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത കാറിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളിൽ നിന്ന് വോക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

മകനെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായിരുന്ന പിതാവ് ജീവനൊടുക്കി; കൊല്ലത്താണ് സംഭവം

കൊല്ലം: കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്‌കട അക്ഷയനഗർ സ്വദേശി വിഷ്ണു വിഷ്ണു എസ്. പിള്ളയാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ ശ്രീനിവാസപിള്ളയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വിഷ്ണുവിന് ചെറിയ മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നതായി സൂചന‍യുണ്ട്.   ശ്രീനിവാസപിള്ളയും ഭാര്യയും മകൻ വിഷ്ണുവുമാണ് കടപ്പാക്കടയിലെ വീട്ടിൽ താമസിച്ചിരുന്നത്. വിഷ്ണുവിൻറെ അമ്മ രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു.   തുടർന്ന് ശനിയാഴ്ച വീട്ടിലെത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഭിഭാഷകനായ ശ്രീനിവാസപിള്ള …

മകനെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായിരുന്ന പിതാവ് ജീവനൊടുക്കി; കൊല്ലത്താണ് സംഭവം Read More »

യു.പിയിൽ ഐഫോണിനായി യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കുട്ടികൾ അറസ്റ്റിൽ

ബഹ്‌റൈച്(യു.പി): കൂടുതൽ ലൈക്കുകൾക്കായി ഉയർന്ന നിലവാരമുള്ള റീലുകൾ നിർമ്മിക്കുന്നതിന് ഐഫോണിനായി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത 2 പേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ ഷദാബാണ്(19) കൊല്ലപ്പെട്ടത്. കേസിൽ 14 ഉം 16 ഉം വയസുള്ള കുട്ടികളാണ് പൊലീസിൻറെ പിടിയിലായത്. ഇവരെ സഹായിച്ച 2 പേർ ഉൾപ്പടെ 4 പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്നാമത്തെയാൾ വെള്ളിയാഴ്ച പിടിയിലായെന്നും നാലാമത്തെയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയച്ചു. ഷദാബ് അമ്മാവൻറെ വിവാഹത്തിനായി ബഹ്‌റൈച്ചിലെ നാഗൗറിൽ എത്തിയതായിരുന്നു. എന്നാൽ ജൂൺ …

യു.പിയിൽ ഐഫോണിനായി യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കുട്ടികൾ അറസ്റ്റിൽ Read More »

മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊച്ചി: കടലാക്രമണ മേഖലകൾ സന്ദർശിക്കാത്തതിൽ മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. കണ്ണമാലി, ചെല്ലാനം എന്നീ പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെത്തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയത്. ചെല്ലാനം മത്സ‍്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിലെത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാർ മന്ത്രിക്ക് മുന്നിലെത്തിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നബാധിത മേഖല സന്ദർശിക്കാതെ കേന്ദ്ര മന്ത്രി ജോർജ് കുര‍്യനൊപ്പം മന്ത്രി വേദി പങ്കിടുന്നതിലും വിമർശനം ഉയർന്നു. മന്ത്രി പേരിന് വേണ്ടി മാത്രം …

മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം Read More »

ഹൈദരാബാദിൽ മൃഗത്തിൻ്റെ തലച്ചോർ ക്ലാസ് മുറിയിൽ എത്തിച്ച അധ്യാപകനെതിരെ കേസ്

ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാർഥികൾക്ക് ശരീരഘടന വിശദീകരിക്കുന്നതിനായി മൃഗത്തിൻറെ തലച്ചോറ് ക്ലാസിലേക്കു കൊണ്ടുവന്ന അധ്യാപകനെതിരേ കേസ്. തെലങ്കാന വികാരാബാദ് ജില്ലയിലെ സർക്കാർ സ്‌കൂളിലെ സയൻസ് അധ്യാപകനെതിരേയാണ് ഗോവധ നിയമപ്രകാരം കേസെടുത്തത്. ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശുവിൻറെ തലച്ചോറാണെന്ന് അധ്യാപകൻ പറഞ്ഞതായി കുട്ടികൾ പരാതിപ്പെട്ടതിനെത്തുടർന്ന് സ്‌കൂളിലെ പ്രധാന അധ്യാപകൻ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. എന്നാൽ ഇത് പശുവിൻറേത് തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ, …

ഹൈദരാബാദിൽ മൃഗത്തിൻ്റെ തലച്ചോർ ക്ലാസ് മുറിയിൽ എത്തിച്ച അധ്യാപകനെതിരെ കേസ് Read More »

വിമാന ദുരന്തത്തിന് പിന്നാലെ ഓഫിസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ ഓഫിസിൽ പാർട്ടി നടത്തിയതിന് നാല് മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആഘോഷത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. എഐഎസ്എടിഎസ് ൻറെ (Air India SATS Airport Services Private Limited) ഗുരുഗ്രാമിലെ ഓഫിസിലാണ് പാർട്ടി സംഘടിപ്പിച്ചത്. വിമാനാപകടത്തിൻറെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് കമ്പനി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, ആഘോഷങ്ങൾക്ക് അനുയോജ്യമായ സമയത്തല്ല നടത്തിയതെന്നും ഖേദം പ്രകടിപ്പിക്കുന്നതായും എഐഎസ്എടിഎസ് വക്താവ് അറിയിച്ചു. വീഡിയോയിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം എയർ …

വിമാന ദുരന്തത്തിന് പിന്നാലെ ഓഫിസിൽ പാർട്ടി; നാല് മുതിർന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് Read More »

കോൽക്കത്ത കസ്ബ ലോ കോളെജിലെ കൂട്ടബലാത്സംഗം; എഫ്ഐആർ പുറത്ത്, മുഖ്യ പ്രതി പൂർവ വിദ്യാർത്ഥി മനോജിത് മിശ്ര

കോൽക്കത്ത: കസ്ബ ലോ കോളെജിൽ നിയമവിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ എഫ്ഐആർ പുറത്ത്. വെള്ളിയാഴ്ച പ്രതികളായ മൂന്ന് പേരെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് സംഭവത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. ജൂൺ 25 നാണ് കോളെജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ യുവതിക്ക് ദുരനുഭവമുണ്ടായത്. പൂർവ വിദ്യാർഥിയായ മനോജിത് മിശ്രയാണ് കേസിലെ മുഖ്യപ്രതി. സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നീ പ്രതികൾ നിലവിൽ കോളെജിലെ വിദ്യാർഥികളാണ്. വിവാഹാഭ്യർഥന നടത്തിയ പൂർവ വിദ്യാർഥിയോട് എതിർപ്പ് അറിയിച്ചതാണ് ബലാത്സംഗത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. …

കോൽക്കത്ത കസ്ബ ലോ കോളെജിലെ കൂട്ടബലാത്സംഗം; എഫ്ഐആർ പുറത്ത്, മുഖ്യ പ്രതി പൂർവ വിദ്യാർത്ഥി മനോജിത് മിശ്ര Read More »

ഭോപ്പാലിൽ സർക്കാർ ആശുപത്രിയിലേക്ക് ഓടികയറി അജ്ഞാതൻ നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ അജ്ഞാതൻ ഓടിക്കയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരിയാണ്(23) കൊല്ലപ്പെട്ടത്. പ്രതി ആരെന്നത് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച(ജൂൺ 27) വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കൈയിൽ കത്തിയുമായി എത്തിയ പ്രതി നേരെ ആശുപത്രിയിലെ എമർജൻസി വാർഡ് ഭാഗത്തേക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം, വാർഡിനു പുറത്ത് നിൽ‌ക്കുകയായിരുന്ന സന്ധ്യയെ പിടിച്ചുനിർത്തി പ്രതി സംസാരിക്കുകയും, പിന്നാലെ മർദിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ആശുപത്രിയിൽ …

ഭോപ്പാലിൽ സർക്കാർ ആശുപത്രിയിലേക്ക് ഓടികയറി അജ്ഞാതൻ നഴ്‌സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി Read More »

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുള്ള കുട്ടി ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചു; മാതാപിതാക്കൾക്കെതിരെ കേസെടുത്തു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ ലഭിക്കാതെ ഒരു വയസുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാത്തതുമൂലമാണ് കുട്ടിമരിച്ചതെന്ന ആരോപണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞ് ജനിച്ച് ഒരു വർഷം കഴിഞ്ഞിട്ട് ഇതുവരെയും ഒരു പ്രതിരോധ കുത്തിവയ്പ്പും നൽകിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്. …

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുള്ള കുട്ടി ചികിത്സ നൽകാത്തതിനെ തുടർന്ന് മരിച്ചു; മാതാപിതാക്കൾക്കെതിരെ കേസെടുത്തു Read More »

ഷൊർണൂരിൽ റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള തോട്ടിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സമീപവാസികൾ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലക്കാട്ടെ 14 കാരിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക്ക് കോൺവെന്‍റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. പൊലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സ്കൂൾ അധികൃതർ എന്നിവരിൽ നിന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. തച്ചനാട്ടുകരയിലെ കുട്ടിയുടെ വീടും, ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളും കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാറും കമ്മിഷൻ അംഗം കെ.കെ. ഷാജുവും സന്ദർശിച്ചു. കുട്ടിയുടെ സഹപാഠികള്‍ക്കും, സ്‌കൂള്‍ ബസില്‍ ഒപ്പമുണ്ടാകാറുള്ള കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും തിങ്കളാഴ്ച മുതല്‍ കൗണ്‍സിലിങ് നല്‍കുന്നതിന് …

പാലക്കാട്ടെ 14 കാരിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു Read More »

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അഞ്ച് വർഷം പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

ജയ്പുർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തുടർച്ചയായി അഞ്ച് വർഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. രാജസ്ഥാനിലെ സദാർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ അമ്മയാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടികൾക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടതോടെ മക്കളുമായി അമ്മ ആശുപത്രിയിലെത്തിയതോടെയാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്. കുട്ടികൾ നിരന്തരമായി മാനസിക സംഘർഷം അനുഭവിക്കുന്നതായും അമ്മ ഡോക്റ്ററോടു പറഞ്ഞിരുന്നു. പരിശോധനയ്ക്കൊടുവിൽ കുട്ടികൾ പലതവണ ബലാത്സംഗത്തിന് ഇരയായതായി ഡോക്റ്റർ കണ്ടെത്തി. ജൂൺ 20നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ജൂൺ 21ന് കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന …

ജയ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അഞ്ച് വർഷം പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ Read More »

ട്വിറ്റർ കില്ലറെ തൂക്കിക്കൊന്ന് ജപ്പാൻ

ടോക്കിയോ: ഒമ്പത് പേരെ സ്വന്തം അപ്പാർട്ട്മെൻറിൽ എത്തിച്ച് കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയ തകാഹിറോ ഷിറൈഷിയെ തൂക്കിക്കൊന്ന് ജപ്പാൻ. ട്വിറ്റർ കില്ലറെന്ന് കുപ്രസിദ്ധനായ തകാഹിറോ 2017ലാണ് 8 സ്ത്രീകൾ അടക്കം 9 പേരെ കൊലപ്പെടുത്തിയത്. കൊല്ലും മുൻപ് സ്ത്രീകളെയെല്ലാം ഇയാൾ ബലാത്സംഗം ചെയ്തുവെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2020ൽ തകാഹിറോ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. വധശിക്ഷയ്ക്കെതിരേ ജപ്പാനിൽ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെയാണ് തകാഹിറോയെ തൂക്കിക്കൊന്നത്. ടോക്കിയോ ജയിലിൽ വച്ച് അതീവരഹസ്യമായാണ് ശിക്ഷ നടപ്പാക്കിയത്. മൂന്നു വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് …

ട്വിറ്റർ കില്ലറെ തൂക്കിക്കൊന്ന് ജപ്പാൻ Read More »

പെരുമ്പാവൂരിൽ നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസ് ഉദ‍്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു

പെരുമ്പാവൂർ: നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് വനിതാ പൊലീസ് ഉൾപ്പെടെ 3 ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ സ്റ്റേഷനിലെ എസ്‌സിപിഒ ബേസിൽ, സിപിഒ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മേയ് 29ന് ആയിരുന്നു സംഭവം. പരിശോധനയ്ക്കായി സ്റ്റേഷനിലെത്തിയതായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി. ഈ സമയം ചുമതലയിലുള്ള മൂന്ന് പൊലീസ് ഉദ‍്യോഗസ്ഥരും ഉറങ്ങുകയായിരുന്നു. തുടർന്നാണ് മൂവർക്കെതിരേയും നടപടിയെടുത്തത്. കഞ്ചാവ് കേസിലെയും മോഷണക്കേസിലെയും പ്രതികൾ ഈ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നു.

നിരവധി വാഹനങ്ങൾ പൊളിച്ചു വിറ്റ പ്രതി പിടിയിൽ

തൊടുപുഴ: വില്പനക്കുള്ള വാഹനങ്ങൾ ആളുകളുടെ കയ്യിൽ നിന്നും അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിറ്റ പ്രതി പിടിയിൽ. കട്ടപ്പന തൊവരയാർ തേക്കിൻകാട്ടിൽ ഷാജിയുടെ മകൻ ശരത് ഷാജിയാണ് പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതിയായ അശോകനെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം മുൻപ് പിടികൂടിയിരുന്നു. മുൻപ് സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് ടി ശരത്തിന് കട്ടപ്പന കുമളി അടക്കമുള്ള പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കുകയും അന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിൽ …

നിരവധി വാഹനങ്ങൾ പൊളിച്ചു വിറ്റ പ്രതി പിടിയിൽ Read More »

കാസർകോ‍ഡ് മഞ്ചേശ്വരത്ത് അമ്മയെ ചുട്ടുകൊലപ്പെടുത്തി മകൻ

മഞ്ചേശ്വരം: കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡയാണ്(60) മരിച്ചത്. ഫിൽഡയുടെ മകൻ മെൽവിൻ കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോയി. വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു കൊലപാതകം. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. അയൽവാസി ലോലിറ്റയ്ക്ക്(30) നേരെയും ആക്രമണമുണ്ടായി. ഇവർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. അമ്മയ്ക്ക് സുഖമില്ലെന്ന് കാട്ടി ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് യുവതിക്ക് നേരെയും തീകൊളുത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന അമ്മയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അമ്മയും മകനും മാത്രമായിരുന്നു. കുറച്ചു കാലമായി വീട്ടിൽ …

കാസർകോ‍ഡ് മഞ്ചേശ്വരത്ത് അമ്മയെ ചുട്ടുകൊലപ്പെടുത്തി മകൻ Read More »

സമ്മാനമായി കിട്ടിയ സൈക്കിൾ ആറാം ദിനം മോഷണം പോയി

തൊടുപുഴ: സമ്മാനമായി കിട്ടിയ സൈക്കി ആറാം ദിവസം മോഷ്ടാക്കൾ അപഹരിച്ചു. കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ പ്രണവിൻ്റെ സൈക്കിളാണ് മോഷണം പോയത്. ഒൻപതാം ക്ലാസിൽനിന്നു പത്തിലേക്ക് വിജയിച്ചപ്പോൾ അയൽവാസിയും റിട്ട. ന്യൂമാൻ കോളജ് അധ്യാപകനുമായ കെ.ജെ ദേവസ്യ പ്രണവിന് സൈക്കിൾ സമ്മാനമായി നൽകിയതാണ് സൈക്കിൾ. കഴിഞ്ഞ 14ന് കടയിലെത്തി പ്രണവിന് ഇഷ്ടപ്പെട്ട ഹീറോ സൈക്കിൾ വാങ്ങുകയായിരുന്നു. എന്നാൽ ഈ സന്തോഷം ഒരാഴ്ച്ച പോലും നീണ്ടുനിന്നില്ല. കാരിക്കോടുള്ള ട്യൂഷൻ സെന്ററിൽ പഠിക്കാനെത്തിയ പ്രണവിൻ്റെ സൈക്കിൾ …

സമ്മാനമായി കിട്ടിയ സൈക്കിൾ ആറാം ദിനം മോഷണം പോയി Read More »

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി; ഡൽഹിയിലെ നാവികസേനാ ആസ്ഥാനത്തു നിന്നും ഹരിയാന സ്വദേശി പിടിയിൽ

ന‍്യൂഡൽഹി: പാക്കിസ്ഥാൻറെ ഇൻറലിജൻസ് ഏജൻസിയായ ഐഎസ്ഐക്കു വേണ്ടി ഓപ്പറേഷൻ സിന്ദൂറിൻറെതടക്കമുള്ള നിർണായക വിവരങ്ങൾ ചോർത്തിയ ഹരിയാന സ്വദേശി അറസ്റ്റിൽ. ഡൽഹിയിലെ നാവികസേനാ ആസ്ഥാനത്തു നിന്നുമാണ് രാജസ്ഥാൻ പൊലീസിൻറെ ഇൻറലിജൻസ് വിങ് ഇ‍യാളെ അറസ്റ്റ് ചെയ്തത്. ഹരിയാന സ്വദേശിയായ വിശാൽ ആണ് അറസ്റ്റിലായത്. പല രഹസ‍്യ വിവരങ്ങളും ഇയാൾ പാക്കിസ്ഥാന് കൈമാറിയിരുന്നതായാണ് വിവരം. ഇ‍യാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഐഎസ്ഐ അംഗമായ ഒരു യുവതിക്ക് വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയത്. നാവികസേനയുമായി ബന്ധപ്പെട്ട രേഖകൾ കൂടാതെ മറ്റ് പ്രതിരോധ സംവിധാനങ്ങളെ …

പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി; ഡൽഹിയിലെ നാവികസേനാ ആസ്ഥാനത്തു നിന്നും ഹരിയാന സ്വദേശി പിടിയിൽ Read More »

നാട്ടിൽ വർഗീയത പുലർത്തുന്നത് ശരിയാണോ എന്ന് മുസ്‌ലീങ്ങള്‍ ചിന്തിക്കണമെന്ന് പി.സി ജോര്‍ജ്

തൊടുപുഴ: തൊടുപുഴയിൽ എച്ച്‌ആർഡിഎസ് സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ തകർത്തത് നെഹ്റു ആണ്. നെഹ്റുവിൻ്റെ മകളായ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ഒരു അത്ഭുതവുമില്ല. ഇന്ദിരയുടെ മകനായ സഞ്ജയ് ഗാന്ധിയ്‌ക്ക് ജനങ്ങളെ വന്ധ്യംകരിക്കുന്നത് ഹോബിയായിരുന്നു. അയാള്‍ എങ്ങനെയാണ് ചത്തത് എന്നത് നിങ്ങള്‍ ഓർത്താൽ മതി. ദൈവത്തിൻ്റെ പ്രതികാരമാണ് അതെല്ലാം. ആരുടെയും മരണത്തെ ആഘോഷിക്കാൻ പാടില്ലാത്തത് കൊണ്ട് ഒന്നും പറയുന്നില്ല. കിറ്റ് കൊടുത്താൽ വോട്ട് ചെയ്യുന്ന മണ്ടന്മാരാണ് ജനത. അതുപോലെയാണ് അടിയന്തരാവസ്ഥയ്‌ക്ക് …

നാട്ടിൽ വർഗീയത പുലർത്തുന്നത് ശരിയാണോ എന്ന് മുസ്‌ലീങ്ങള്‍ ചിന്തിക്കണമെന്ന് പി.സി ജോര്‍ജ് Read More »

റോയി കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം

ഇടുക്കി: റോയിയെ കൊലപെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്മാട്ടക്കുഴി സുരേഷിനാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. പ്രതിയുടെ ഭാര്യക്ക് കൊല്ലപ്പെട്ട റോയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയത്. കേസിൽ 29 സാക്ഷി മൊഴികളും 18 രേഖകളും അഞ്ച് തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോണി അലക്സ് മഞ്ഞക്കുന്നോൽ ഹാജരായി.

മദ്യ ലഹരിയിൽ സ്കൂളിലെത്തി സർക്കാർ ജീവനക്കാരിയായ അധ്യാപികയ്ക്ക് സസ്പെൻഷൻ

മധ്യപ്രദേശ്: സർക്കാർ സ്കൂളിലേക്ക് മദ്യപിച്ചെത്തിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ധർ ജില്ലയിലാണ് സംഭവം. സ്കൂളിലെ ജീവനക്കാരോടും തൊഴിലാളികളോടും അധ്യാപിക മോശമായി സംസാരിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മനാവറിലെ സിങ്കാന ഗ്രാമത്തിലെ സ്കൂളിലേക്ക് തിങ്കളാഴ്ചയാണ് അധ്യാപിക മദ്യ ലഹരിയിൽ എത്തിയത്. ചോദ്യം ചെയ്യുന്ന ജീവനക്കാരോട് ഇതെൻറെ സ്കൂളാണ് എന്ന് അധ്യാപിക കയർക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. വിഡിയോ വൈറലായതോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി മനാവർ ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ …

മദ്യ ലഹരിയിൽ സ്കൂളിലെത്തി സർക്കാർ ജീവനക്കാരിയായ അധ്യാപികയ്ക്ക് സസ്പെൻഷൻ Read More »

ബി.ജെ.പി പ്രവർത്തകൻ കെ.വി സുരേന്ദ്രൻ വധക്കേസിൽ പ്രതികളായ അഞ്ച് സി.പി.എം പ്രവർത്തകരെ വെറുതെവിട്ടു

കണ്ണൂർ: തലശ്ശേരിയിലെ ബിജെപി പ്രവർത്തകനായിരുന്ന കെ.വി സുരേന്ദ്രനെ വെട്ടിക്കൊന്ന കേസിൽ ജീവപര‍്യന്ത‍്യം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ വെറുതെവിട്ടു. സിപിഎം പ്രവർത്തകരായ അഖിലേഷ്, ലിജേഷ്, കലേഷ്, വിനീഷ്, പി.കെ. ഷൈജേഷ് തുടങ്ങിയവരെയാണ് ഹൈക്കോടതി വെറുതെവിട്ടത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയായിരുന്നു പ്രതികളെ ജീവപര‍്യന്തം തടവിന് ശിക്ഷിച്ച് ഉത്തരവിട്ടത്. ഈ ഉത്തരവാണ് നിലവിൽ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 2008 മാർച്ച് എട്ടിന് ആയിരുന്നു സുരേന്ദ്രൻറെ വീട്ടിൽ അതിക്രമിച്ചു കയറി ഭാര‍്യ സൗമിനിയെ പിടിച്ചുവച്ച ശേഷം കിടപ്പുമുറയിലേക്ക് കൂട്ടിക്കൊണ്ടുപോയി അഞ്ചംഗ സംഘം വെട്ടിക്കൊന്നത്.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണം; ഇന്ത്യൻ ജനാധിപത്യത്തിലെ ഇരുണ്ട അധ്യായമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ ഇരുണ്ട അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്നത്തെ കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ തടവിലാക്കി. ഇന്ത്യൻ ജനത ഈ ദിവസത്തെ ‘സംവിധാൻ ഹത്യ ദിവസ്’ ആയി ആചരിക്കുകയാണ്. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂല്യങ്ങൾ മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. മൗലികാവകാശങ്ങൾ താത്ക്കാലികമായി നിർത്തിവച്ചു, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, വിദ്യാർഥികൾ, സാധാരണ പൗരന്മാർ എന്നിവരെ ജയിലിലടച്ചു. ആ സമയത്ത് അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ അറസ്റ്റ് ചെയ്തതുപോലെയായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. …

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണം; ഇന്ത്യൻ ജനാധിപത്യത്തിലെ ഇരുണ്ട അധ്യായമെന്ന് പ്രധാനമന്ത്രി Read More »

നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് മകളെ അടിച്ചു കൊലപ്പെടുത്തി; മഹാരാഷ്ട്രയിൽ അധ്യാപകൻ അറസ്റ്റിൽ

സാംഗ്ലി: നീറ്റ് മോക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻറെ പേരിൽ മകളെ അടിച്ചു കൊന്ന അധ്യാപകൻ അറസ്റ്റിൽ. സാംഗ്ലി സ്വദേശിയായ സാധ്ന ഭോൻസ്‌ലെയാണ്(17) കൊല്ലപ്പെട്ടത്. സ്കൂൾ അധ്യാപകൻ കൂടിയായ പിതാവ് ധോണ്ടിറാം ഭോൻസ്‌ലെയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് പൊതു പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടിയാണ് സാധ്ന വിജയിച്ചത്. പിന്നീട് നീറ്റ് പരീക്ഷയ്ക്കു വേണ്ടി പരിശീലിച്ചു വരുകയായിരുന്നു. പരിശീലനത്തിൻറെ ഭാഗമായി നടത്തിയ മോക് ടെസ്റ്റിൽ സാധ്നയ്ക്ക് മാർക്ക് കുറഞ്ഞതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ …

നീറ്റ് മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് മകളെ അടിച്ചു കൊലപ്പെടുത്തി; മഹാരാഷ്ട്രയിൽ അധ്യാപകൻ അറസ്റ്റിൽ Read More »

ജീവനക്കാർ തമ്മിൽ നിരന്തര സംഘർഷം; യാത്രക്കാരുടെ സുരക്ഷ മാനിക്കുന്നില്ല, ഗുണ്ടാ മനോഭാവത്തോടെ സ്വകാര്യ ബസുകളിലെ ചില ഡ്രൈവർമാർ

തൊടുപുഴ: സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലുള്ള നിരന്തര സംഘർഷം സമാധാന അന്തക്ഷീരം തകർക്കുന്നതായി ബസ് യാത്രികർ. സമയത്തെ ചൊല്ലിയാണ് നിരന്തരം തർക്കങ്ങൾ ഉണ്ടാകുന്നത്. തൊടുപുഴ മണക്കാട് അരിക്കുഴ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിലാണ് സംഘർഷം ഉണ്ടാകുന്നത്. ഇത് പലപ്പോഴും വലിയ സംഘർഷത്തിലേക്ക് വരെ എത്താറുണ്ട്. സ്കൂൾ കുട്ടികളുൾപ്പെടെ നിരവധി യാത്രാക്കാർ യാത്ര ചെയ്യുന്ന സമയത്താണ് ബസ് ജീവനക്കാരുടെ ഭാ​ഗത്ത് നിന്നും യാതൊരു ദയയുമില്ലാത്ത പ്രവർത്തി ഉണ്ടാകുന്നത്. ബസിനുള്ളിലെയും വഴിയിലൂടെ പോകുന്ന യാത്രക്കാരുടെയും സുരക്ഷ മാനിക്കാതെ …

ജീവനക്കാർ തമ്മിൽ നിരന്തര സംഘർഷം; യാത്രക്കാരുടെ സുരക്ഷ മാനിക്കുന്നില്ല, ഗുണ്ടാ മനോഭാവത്തോടെ സ്വകാര്യ ബസുകളിലെ ചില ഡ്രൈവർമാർ Read More »

ഇന്ത്യയ്ക്ക് ഓയിൽ വിതരണം ഉറപ്പാക്കി സൗദിയുടെയും റഷ്യയുടെയും

റിയാദ്: ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം ഇറാൻ തടസപ്പെടുത്താനുള്ള സാധ്യത നിലനിൽക്കെ, ചെങ്കടൽ വഴി ക്രൂഡ് ഓയിൽ വിതരണം ഉറപ്പാക്കാൻ സൗദി അറേബ്യയ്ക്കു സാധിക്കുമെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ വരുന്നതും ഹോർമുസ് കടലിടുക്ക് വഴിയല്ല. ഇന്ത്യയിലെത്തുന്ന അസംസ്കൃത എണ്ണയുടെ 18 മുതൽ 20 ശതമാനം വരെ സൗദി അറേബ്യയിൽ നിന്നാണു കൊണ്ടുവരുന്നത്. എങ്കിലും ഹോർമുസ് കടലിടുക്കിൽ തടസമുണ്ടായാൽ രാജ്യത്ത് ഗുരുതരമായ ഇന്ധന ക്ഷാമത്തിനു സാധ്യതയുണ്ട് എന്നതു മുൻകൂട്ടി കണ്ടാണ് സൗദിയുടെയും …

ഇന്ത്യയ്ക്ക് ഓയിൽ വിതരണം ഉറപ്പാക്കി സൗദിയുടെയും റഷ്യയുടെയും Read More »