Timely news thodupuzha

മകനെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായിരുന്ന പിതാവ് ജീവനൊടുക്കി; കൊല്ലത്താണ് സംഭവം

കൊല്ലം: കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. കടപ്പാക്‌കട അക്ഷയനഗർ സ്വദേശി വിഷ്ണു വിഷ്ണു എസ്. പിള്ളയാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ ശ്രീനിവാസപിള്ളയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വിഷ്ണുവിന് ചെറിയ മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നതായി സൂചന‍യുണ്ട്.   ശ്രീനിവാസപിള്ളയും ഭാര്യയും മകൻ വിഷ്ണുവുമാണ് കടപ്പാക്കടയിലെ വീട്ടിൽ താമസിച്ചിരുന്നത്.

വിഷ്ണുവിൻറെ അമ്മ രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയിരുന്നു.   തുടർന്ന് ശനിയാഴ്ച വീട്ടിലെത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഭിഭാഷകനായ ശ്രീനിവാസപിള്ള കഴിഞ്ഞ 10 വർഷമായി പ്രാക്‌ടീസ് ചെയ്തിരുന്നില്ല. മകൻ വിഷ്ണു 2 തവണ വിവാഹം കഴിച്ചിരുന്നതായും ഇവ രണ്ടും നിയമപരമായി വേർപിരിഞ്ഞതായും നാട്ടുകാർ പറയുന്നു.  

ഒരിക്കൽ വീടിന് മുകളിൽ നിന്നും ചാടി വിഷ്ണുവിൻറെ കാൽ ഒടിഞ്ഞിരുന്നതായും വിവരമുണ്ട്. വീടിന് മുന്നിൽ ട്യൂഷൻ സെൻററുകളുടേയും നിർമാണ കമ്പനികളുടേയും ഹോട്ടൽ സർവീസിന്റെയുമൊക്കെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവയെല്ലാം വ്യാജമാണെന്നും മകൻറെ സന്തോഷത്തിനായി പിതാവ് സ്ഥാപിച്ചതാണ് ഇവയെന്നും കൗൺസിലർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *