Timely news thodupuzha

യു.പിയിൽ ഐഫോണിനായി യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കുട്ടികൾ അറസ്റ്റിൽ

ബഹ്‌റൈച്(യു.പി): കൂടുതൽ ലൈക്കുകൾക്കായി ഉയർന്ന നിലവാരമുള്ള റീലുകൾ നിർമ്മിക്കുന്നതിന് ഐഫോണിനായി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത 2 പേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ ഷദാബാണ്(19) കൊല്ലപ്പെട്ടത്. കേസിൽ 14 ഉം 16 ഉം വയസുള്ള കുട്ടികളാണ് പൊലീസിൻറെ പിടിയിലായത്. ഇവരെ സഹായിച്ച 2 പേർ ഉൾപ്പടെ 4 പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

മൂന്നാമത്തെയാൾ വെള്ളിയാഴ്ച പിടിയിലായെന്നും നാലാമത്തെയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയച്ചു. ഷദാബ് അമ്മാവൻറെ വിവാഹത്തിനായി ബഹ്‌റൈച്ചിലെ നാഗൗറിൽ എത്തിയതായിരുന്നു. എന്നാൽ ജൂൺ 21 മുതൽ ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകി.

അന്വേഷണത്തിൽ ഗ്രാമത്തിന് പുറത്തുള്ള ഒരു പേരത്തോട്ടത്തിലെ തകർന്ന കുഴൽക്കിണറിന് സമീപത്തായി പൊലീസ് ഒരു മൃതദേഹം കണ്ടെത്തി. ഷദാബിൻറേത് എന്ന് തിരിച്ചറിഞ്ഞ മൃതദേഹത്തിൽ തല ഇഷ്ടികകൊണ്ട് അടിച്ചു തകർത്തും കഴുത്ത് കത്തികൊണ്ട് മുറിച്ച നിലയിലുമായിരുന്നു.

അന്വേഷണത്തിനൊടുവിൽ ശനിയാഴ്ചയോടെ കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. “ചോദ്യം ചെയ്യലിൽ, റീലുകൾ നിർമ്മിക്കാൻ ഉയർന്ന നിലവാരമുള്ള മൊബൈൽ ഫോൺ ആവശ്യമായതിനാൽ ഐഫോണിനായി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കുട്ടികൾ കുറ്റകൃത്യം സമ്മതിച്ചു. റീലുകൾ നിർമ്മിക്കാനെന്ന വ്യാജേന ഷാദാബിനെ ഗ്രാമത്തിന് പുറത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തുന്നതിന് 4 ദിവസം മുൻപേ ഇവർ പദ്ധതിയിട്ടിരുന്നു” – പൊലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുഷ്വാഹ പറഞ്ഞു.

ഷാദാബിൻറെ ഐഫോൺ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, ഇഷ്ടിക എന്നിവ കണ്ടെടുത്തതായും കുട്ടികളെ ഗോണ്ടയിലെ ഡിവിഷണൽ ജുവനൈൽ റിഫോം ഹോമിലേക്ക് അയച്ചതായും ദേഹത്ത് എസ്എച്ച്ഒ ദദ്ദൻ സിങ്ങ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *