തൊടുപുഴ: സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലുള്ള നിരന്തര സംഘർഷം സമാധാന അന്തക്ഷീരം തകർക്കുന്നതായി ബസ് യാത്രികർ. സമയത്തെ ചൊല്ലിയാണ് നിരന്തരം തർക്കങ്ങൾ ഉണ്ടാകുന്നത്. തൊടുപുഴ മണക്കാട് അരിക്കുഴ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിലാണ് സംഘർഷം ഉണ്ടാകുന്നത്. ഇത് പലപ്പോഴും വലിയ സംഘർഷത്തിലേക്ക് വരെ എത്താറുണ്ട്. സ്കൂൾ കുട്ടികളുൾപ്പെടെ നിരവധി യാത്രാക്കാർ യാത്ര ചെയ്യുന്ന സമയത്താണ് ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും യാതൊരു ദയയുമില്ലാത്ത പ്രവർത്തി ഉണ്ടാകുന്നത്. ബസിനുള്ളിലെയും വഴിയിലൂടെ പോകുന്ന യാത്രക്കാരുടെയും സുരക്ഷ മാനിക്കാതെ ഗുണ്ടാ മനോഭാവത്തോടെ ബസുകൾ തമ്മിൽ മനപൂർവ്വം കൂട്ടിയിടിപ്പിച്ച് അപകടം സൃഷ്ടിക്കുകയാണ് ചില ഡ്രൈവർമാർ ചെയ്യുന്നത്. മോട്ടോർ വാഹന വകുപ്പും പോലീസും ഇതിനെതിരെ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊതുജനങ്ങളും യാത്രക്കാരും കുട്ടികളുമടക്കം ആവശ്യപ്പെട്ടു.
ജീവനക്കാർ തമ്മിൽ നിരന്തര സംഘർഷം; യാത്രക്കാരുടെ സുരക്ഷ മാനിക്കുന്നില്ല, ഗുണ്ടാ മനോഭാവത്തോടെ സ്വകാര്യ ബസുകളിലെ ചില ഡ്രൈവർമാർ






