കേരളത്തിലേക്ക് ഡാർക്ക്‌നെറ്റ് വഴി രാസലഹരി എത്തിക്കുന്ന ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ
കൊച്ചി: ഡാർക്ക്‌നെറ്റ് വഴി കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) കൊച്ചി യൂണിറ്റ്. മൂവാറ്റുപുഴ സ്വദേശി എഡിസണും സഹായിയും പിടിയിലായി. 1127 ബ്ലോട്ട് എൽഎസ്ഡി, 131.66 ഗ്രാം കെറ്റാമൈൻ, ക്രിപ്‌റ്റോ കറൻസി എന്നിവയും പിടിച്ചെടുത്തു. ലഹരി വസ്തുക്കൾക്ക് 35 ലക്ഷത്തിലധികം രൂപ വിലവരും. പിടിച്ചെടുത്ത ക്രിപ്‌റ്റോ കറൻസിക്ക് 70 ലക്ഷത്തിലധികം രൂപയുടെ മൂല്യമുണ്ട്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിൽ ജൂൺ 28ന് കൊച്ചിയിലെ മൂന്ന് തപാൽ പാഴ്‌സലുകളിൽ നിന്നാണ് 280 എൽഎസ്‌ഡി ബ്ലോട്ടുകൾ പിടിച്ചെടുത്തത്. …