തടവുപുള്ളിയിൽ നിന്ന് കൈക്കൂലി വാങ്ങി; സിംഗപ്പൂർ ജയിലിലെ വാർഡനായ ഇന്ത്യൻ വംശജൻ കുറ്റക്കാരൻ
സിംഗപ്പൂർ: തടവുപുള്ളിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ സിംഗപ്പൂർ ജയിലിലെ വാർഡനായ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ജയിൽ മാറ്റുന്നതിനായി തടവുപുള്ളിയിൽ നിന്ന് 133,000 സിംഗപ്പൂർ ഡോളർ കൈക്കൂലി ആയി ആവശ്യപ്പെട്ട കേസിലാണ് കോബി കൃഷ്ണ ആയാവൂവെന്ന വാർഡൻ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ടതിനു പുറകേ 10 കുറ്റങ്ങളാണ് 56കാരനായ കോബിയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. 2015 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ചോങ് കെങ് ച്യെ എന്ന തടവുപുള്ളിയിൽ നിന്ന് കോബി കൈക്കൂലി വാങ്ങിയതായാണ് തെളിഞ്ഞത്. ഈ പണം ഉപയോഗിച്ച് …