Timely news thodupuzha

logo

Viral

ഏഴ് കിലോമീറ്ററിന് ഇടയിൽ എട്ട് തവണ ഫോൺ ചെയ്ത് ഡ്രൈവര്‍

കോഴിക്കോട്: കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ്സിലെ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതിനിടയിൽ ഫോൺ ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ബസിലെ യാത്രക്കാര്‍ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. എട്ട് തവണയാണ് ഏഴ് കിലോമീറ്ററിന് ഇടയിൽ ഡ്രൈവര്‍ ഫോൺ ചെയ്തത്. മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. നാളെ രാവിലെ 10.00 മണിക്ക് ഫറോക്ക് ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ ഹാജരാകാനാണ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

കൂട്ട അവധി; ജീവനക്കാരെ സംരക്ഷിക്കാനാണ് എ.ഡി.എം ശ്രമിക്കുന്നതെന്ന്‌ കെ.യു ജനീഷ്‌ കുമാർ

കോന്നി: കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി എടുത്ത് മൂന്നാറിൽ വിനോദ യാത്രയ്‌ക്ക്‌ പോയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. അനധികൃതമായി ജോലിയ്‌ക്ക്‌ ഹാജരാകാതിരുന്ന കോന്നി തഹസീല്‍ദാര്‍ ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരാണ് മൂന്നാറിൽ തുടരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. ഓഫീസിലെ 23 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകിയും 21 പേർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്‌ക്ക് പോയത്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സംഘം യാത്ര പോയത്. ഓഫീസ് സ്റ്റാഫ്‌ കൗൺസിൽ സംഘടിപ്പിച്ച …

കൂട്ട അവധി; ജീവനക്കാരെ സംരക്ഷിക്കാനാണ് എ.ഡി.എം ശ്രമിക്കുന്നതെന്ന്‌ കെ.യു ജനീഷ്‌ കുമാർ Read More »

ഒരു സിനിമക്കും ഈ ഗതി വരരുതെന്ന് വിൻസി അലോഷ്യസ്

നല്ല സിനിമയെന്ന് പ്രേക്ഷകാഭിപ്രായം നേടി “രേഖ” മുന്നേറുമ്പോൾ വലിയ തീയറ്ററുകളും ഷോകളുടെ എണ്ണവും കുറവായത് കുടുതൽ ആളുകളിലേക്ക് സിനിമ എത്തുന്നതിന് തടസമായി മാറുന്നു. ഇപ്പോൾ തങ്ങളുടെ നിസഹായവസ്ഥ പങ്കു വെച്ചു കൊണ്ട് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിലാലുവും വിൻസി അലോഷ്യസും സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പാണ് വൈറൽ ആകുന്നത്. “ഞങ്ങളുടെ സിനിമ ‘രേഖ’ വലിയ തീയേറ്ററുകളോ ഷോസ് ഒന്നും ഇല്ല,ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ …

ഒരു സിനിമക്കും ഈ ഗതി വരരുതെന്ന് വിൻസി അലോഷ്യസ് Read More »

കായിക രംഗത്ത് നിന്നും കാലിവളർത്തലിലേയ്ക്ക്  തിരിഞ്ഞു നേട്ടം കൊയ്ത വീട്ടമ്മ .

തൊടുപുഴ :കായിക രംഗത്ത് നിന്നും കാലിവളർത്തലിലേയ്ക്ക്  തിരിഞ്ഞു നേട്ടം കൊയ്ത വീട്ടമ്മ .മിൽമയുടെ ഇത്തവണത്തെ ജില്ല യിലെ മികച്ച വനിതാ ക്ഷീര സഹകാ രിയായി  തെരെഞ്ഞെടുക്കപ്പെട്ട പാറപ്പുഴ   തകരപിള്ളിൽ ലൈസ സോജൻ സ്പോർട്സ്  സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു .നെയ്യശ്ശേരി മുണ്ടക്കൽ  മാത്യു -ഏലിക്കുട്ടി  ദമ്പതികളുടെ മകളായ ലൈസ  ഏഴാം ക്ലാസ് വരെ  നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളിലാണ് പഠിച്ചത് .സ്കൂൾ തലത്തിൽ വോളിബോളിൽ  മികച്ച പ്രകടനം കാഴ്ച വച്ച ലൈസയ്ക്കു സ്പോർട്സ് സ്കൂളിൽ  പ്രെവേശനം ലഭിച്ചു .എട്ടാം …

കായിക രംഗത്ത് നിന്നും കാലിവളർത്തലിലേയ്ക്ക്  തിരിഞ്ഞു നേട്ടം കൊയ്ത വീട്ടമ്മ . Read More »

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നു എന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പൈലറ്റ് അനൂപ് നായർ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇംഗീഷ് വിംഗ്ലിഷ് ചൈനയില്‍ പ്രദര്‍ശിപ്പിക്കും

അന്തരിച്ച അഭിനേത്രി ശ്രീദേവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇംഗീഷ് വിംഗ്ലിഷ് എന്ന ചിത്രം ചൈനയില്‍ റിലീസിനൊരുങ്ങുന്നു. ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു റിലീസ്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുള്ള ചൈനയില്‍ ആറായിരം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നു വിതരണക്കാരായ ഇറോസ് ഇന്‍റര്‍നാഷണല്‍ വ്യക്തമാക്കി. ശ്രീദേവിയുടെ ചരമദിനമായ ഫെബ്രുവരി 24-നാണു ചിത്രത്തിന്‍റെ ചൈനയിലെ റിലീസ്. കോമഡി ഫാമിലി ഡ്രാമയായി 2012-ല്‍ റിലീസ് ചെയ്ത ഇംഗ്ലീഷ് വിംഗ്ലിഷ് ശ്രീദേവിയുടെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ സിനിമയിലൂടെ തിരിച്ചെത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പാണ് …

ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇംഗീഷ് വിംഗ്ലിഷ് ചൈനയില്‍ പ്രദര്‍ശിപ്പിക്കും Read More »

ഭര്‍ത്താവിന്‍റെ മരണശേഷം ഓർമ്മക്കുറവ് അലട്ടുന്നു, ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഭാനുപ്രിയ

പോയകാലത്തിന്‍റെ നായികയാണ് ഭാനുപ്രിയ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സുരേഷ് ഗോപിയുടെയുമൊക്കെ നായികയായി നിറഞ്ഞുനിന്ന നടി. മലയാളത്തില്‍ സിനിമകളുടെ എണ്ണം കുറവാണെങ്കിലും, തമിഴിലും തെലുങ്കിലുമൊക്കെ ഒരുകാലത്തു നിറഞ്ഞു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓര്‍മക്കുറവ് അലട്ടുകയാണെന്നും ഭാനുപ്രിയ പറയുന്നു. അഭിനയിക്കുമ്പോള്‍ പലപ്പോഴും സംഭാഷണങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. ഭര്‍ത്താവിന്‍റെ മരണശേഷമാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഭാനുപ്രിയ. ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്നെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിട്ടുണ്ടെന്നും ഭാനുപ്രിയ സൂചിപ്പിച്ചു. ആരോഗ്യം …

ഭര്‍ത്താവിന്‍റെ മരണശേഷം ഓർമ്മക്കുറവ് അലട്ടുന്നു, ഷോട്ടിനിടയില്‍ ഡയലോഗ് മറന്നു പോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഭാനുപ്രിയ Read More »

കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിനു നൽകി; നടൻ ബാബുരാജ് അറസ്റ്റിൽ

ഭൂമി പാട്ടത്തിനു നൽകി കബളിപ്പിച്ചെന്ന കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദ്ദേശപ്രകാരം ബാബുരാജ് അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നാർ കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി, അക്കാര്യം മറച്ചുവച്ച് പാട്ടത്തിനു നൽകി എന്നതാണ് കേസ്. ബാബുരാജിൻറെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിനു നൽകുകയായിരുന്നു. എന്നാൽ സ്ഥാപന ലൈസൻസിനായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഭൂമിയുടെ പട്ടയം സാധുവല്ലെന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് കേസ് നൽകി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടൊപ്പം അന്വേഷണ …

കല്ലാറിൽ റവന്യൂ വകുപ്പിൻറെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിനു നൽകി; നടൻ ബാബുരാജ് അറസ്റ്റിൽ Read More »

വിക്കിപീഡിയയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാൻ

മതനിന്ദയുൾപ്പെടുന്ന പരാമർശം നീക്കം ചെയ്യാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ വിക്കിപീഡിയയ്ക്കു നിരോധനം. പരാമർശം നീക്കം ചെയ്യണമെന്ന് വിക്കിപീഡിയയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് വിശദീകരണം നൽകാനോ, നിന്ദാപരമായ പരാമർശം നീക്കം ചെയ്യാനോ വിക്കിപീഡിയ തയാറായില്ല. അതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ 48 മണിക്കൂർ നേരത്തേക്ക് വിക്കിപീഡിയയുടെ സേവനം പാകിസ്ഥാൻ മരവിപ്പിച്ചിരുന്നു. പിന്നീടാണ് സമ്പൂർണ വിലക്കിലേക്ക് നീങ്ങിയത്. നേരത്തെ ഇതു സംബന്ധിച്ച് വിക്കിപീഡിയക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, അനുകൂല പ്രതികരണം ഉണ്ടായില്ല. മതനിന്ദാപരമായ പരാമർശം നീക്കം ചെയ്താൽ വിക്കിപീഡിയയുടെ …

വിക്കിപീഡിയയ്ക്ക് വിലക്ക് ഏർപ്പെടുത്തി പാക്കിസ്ഥാൻ Read More »

ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തു; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

യാഥാസ്ഥിതികത പിന്തുടരുന്ന ഒരു വിഭാ​ഗത്തിനിടയിൽ നടക്കുന്ന ദുരഭിമാന കൊലകൾ ഈ അടുത്തിടെയായി ഒരുപാട് കേൾക്കാറുണ്ട്. സമൂഹത്തിന്റെ ചില നിയന്ത്രണങ്ങളുടെ പേരിൽ അപമാനമാനമുണ്ടാക്കിയെന്ന ആരോപണമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പിന്നിൽ. ദുരഭിമാനക്കൊലകൾ കൂടുതലായും നടക്കാറുള്ളത് മതാധിഷ്ഠിത സമൂഹങ്ങളിലാണ്. ഇറാഖിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകവും ഇന്നത്തെ കാലത്ത് ജീവിക്കുന്നവരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു. 2017 ൽ തൈബ അലലി എന്ന പെൺകുട്ടി ഇറാഖിലെ ശക്തമായ നിയന്ത്രണമുള്ള മതാധിഷ്ഠിത ജീവിതത്തിൽ നിന്നും രക്ഷതേടിയാണ് സിറിയയിലേക്ക് രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രങ്ങള‍്‍ മറ്റുള്ളവർക്ക് കാണുന്ന …

ഇൻസ്റ്റാ​ഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്തു; മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി Read More »

വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചു, കല്യാണ വീട്ടിൽ കൂട്ടത്തല്ല്

കോഴിക്കോട്: വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ കല്യാണ വീട്ടിൽ വച്ച് അടിപിടി. മേപ്പയൂരിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവമുണ്ടായത്. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചു. ഇതാണ് സംഘർഷങ്ങൾക്ക് കാരണം. കാതടപ്പിക്കുന്ന ശബ്ദത്തിൽ പടക്കം പൊട്ടിയതോടെ വിവാഹവീട്ടിൽ കൂട്ടത്തല്ല് നടന്നു. പടക്കം അയൽവാസിയുടെ വീട്ടിലേക്ക് വീണതോടു കൂടി നാട്ടുകാരിൽ ഒരു വിഭാഗം ചോദ്യം ചെയ്ത് രം​ഗത്തെത്തി. വരനൊപ്പമെത്തിയ സംഘത്തിലെ ഒരു കൂട്ടം യുവാക്കളും നാട്ടുകാരും തമ്മിൽ ഇതോടെ സംഘർഷമുണ്ടാക്കുകയും ഇരുപതോളം പേർക്ക് നിസ്സാര …

വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചു, കല്യാണ വീട്ടിൽ കൂട്ടത്തല്ല് Read More »

സംസ്ഥാനത്ത്, ഏകപക്ഷീയമായി 1200 ൽ പരം ക്ലെറിക്കൽ ജീവനക്കാരെ ശാഖകളിൽ നിന്നും പിൻവലിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു

തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് സ്വീകരിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍, കേരള സംസ്ഥാനത്തെ എസ്ബിഐ ശാഖകളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ തകരാറിലാക്കുകയും, ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 2022 ഡിസംബർ 23 വെള്ളിയാഴ്ച സംസ്ഥാനത്തെ100 പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ ജീവനക്കാർ ധർണ്ണ നടത്തി. തൊടുപുഴയിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ബിസിനസ് ഓഫീസിന് മുൻപിലും, അടിമാലിയിൽ, എസ്. …

സംസ്ഥാനത്ത്, ഏകപക്ഷീയമായി 1200 ൽ പരം ക്ലെറിക്കൽ ജീവനക്കാരെ ശാഖകളിൽ നിന്നും പിൻവലിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു Read More »

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം

കണ്ണൂർ, ഡിസംബർ 7: മരണപ്പെട്ട രണ്ട് ദാതാക്കളിൽ നിന്നും വിജയകരമായി കരൾ മാറ്റിവെച്ച് രണ്ടു നിർധന കുടുംബങ്ങളിലെ രോഗികൾക്ക് പുതു ജീവൻ നൽകി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം. മംഗളുരു ബി ആർ അംബേദ്കർ സർക്കിളിലെ കെ എം സി ഹോസ്പിറ്റലിൽ വെച്ചാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.  മികച്ച ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹായത്തോടുകൂടി അവയവദാനം ആവശ്യമുള്ള ഓരോ രോഗിക്കും ലോകോത്തര നിലവാരമുള്ള സേവനം നൽകുവാൻ മണിപ്പാൽ ഹോസ്പിറ്റൽ ശൃംഖലയ്ക്ക്  സാധിക്കുന്നുണ്ടെന്നും മംഗലാപുരം, മണിപ്പാൽ, ഗോവ എന്നിവിടങ്ങളിലെ മണിപ്പാൽ ഹോസ്പിറ്റൽസ് ശൃംഖലയിലുള്ള ആശുപത്രികളിൽ എത്തുന്ന തീരപ്രദേശവാസികളായ രോഗികൾക്ക് ഈ സേവനം …

കെഎംസി ഹോസ്പിറ്റലിൽ  വിജയകരമായി രണ്ടു കരൾ മാറ്റ ശസ്ത്രക്രിയ നടത്തി മണിപ്പാൽ ഹോസ്പിറ്റൽസിലെ വിദഗ്ധ സംഘം Read More »

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് മൗലിക അവകാശം; മതത്തിനോ വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ല; ഹൈക്കോടതി

ന്യൂഡല്‍ഹി:  ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ഭരണ ഘടനയുടെ 21-ാം അനുച്ഛേദപ്രകാരം മൗലിക അവകാശത്തിന്‍റെ ഭാഗമെന്ന് ഡല്‍ഹി ഹൈക്കോടതി. മതത്തിനോ മറ്റു വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ മകള്‍ വിവാഹം കഴിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ കുടുംബാംഗങ്ങളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതി പരാമര്‍ശം. സ്വന്ത ഇഷ്‌ടപ്രകാരം വിവാഹം കഴിച്ചവര്‍ സുരക്ഷ തേടിയെത്തുമ്പോള്‍ പൊലീസ് കൂടുതല്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ച് അവര്‍ യുവാവിന്‍റെ സ്വകാര്യ …

ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുക എന്നത് മൗലിക അവകാശം; മതത്തിനോ വിശ്വാസങ്ങള്‍ക്കോ അതില്‍ സ്ഥാനമില്ല; ഹൈക്കോടതി Read More »

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും  ദേശിയ സുരക്ഷാ ഏജന്‍സി പിഎഫ്‌ഐയുടെ രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് നിലവിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം …

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം: സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും Read More »

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി

കോഴിക്കോട്:  ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി. സമൂഹ മാധ്യമങ്ങളില്‍ കൂടിയാണ് നടി ദുരനുഭവം പങ്കുവെച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു താരത്തിനു നേരെയും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായതായി കുറിപ്പില്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങള്‍ മാളില്‍ എത്തിയത്. പ്രമോഷന്‍ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ലൈംഗികാതിക്രമം നേരിട്ടുവെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. സംഭവം ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും മരവിച്ചു നില്‍ക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. മറ്റൊരു …

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി Read More »

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ?

ബീ​​ജി​​ങ്: ചൈ​​നീ​​സ് ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ മു​​തി​​ർ​​ന്ന നേ​​തൃ​​ത്വം ന​​ട​​ത്തി​​യ അ​​ട്ടി​​മ​​റി​​യെ​​ത്തു​​ട​​ർ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഷി ​​ജി​​ൻ​​പി​​ങ് വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു നി​​ന്നു ഷി​​യെ നീ​​ക്കി​​യെ​​ന്നും പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ ആ​​ർ​​മി (ചൈ​​നീ​​സ് സേ​​ന)​​യു​​ടെ​​യും ക​​മ്യൂ​​ണി​​സ്റ്റ് നേ​​താ​​ക്ക​​ളു​​ടെ സു​​ര​​ക്ഷ നി​​ർ​​വ​​ഹി​​ക്കു​​ന്ന സെ​​ൻ​​ട്ര​​ൽ ഗാ​​ർ​​ഡ് ബ്യൂ​​റോ (സി​​ജി​​ബി) യു​​ടെ​​യും ത​​ല​​പ്പ​​ത്തു നി​​ന്നു മാ​​റ്റി​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.  ബീ​​ജി​​ങ് ഇ​​പ്പോ​​ൾ പൂ​​ർ​​ണ​​മാ​​യും ചൈ​​നീ​​സ് സേ​​ന​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു. ഇ​​വി​​ടേ​​ക്കു​​ള്ള ആ​​റാ​​യി​​ര​​ത്തി​​ലേ​​റെ വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ച​​ത് അ​​ട്ടി​​മ​​റി​​യു​​ടെ തെ​​ളി​​വാ​​ണെ​​ന്നു രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ചൈ​​നാ നി​​രീ​​ക്ഷ​​ക​​ർ …

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ? Read More »

പറമ്പിക്കുളം ഡാമിന്‍റെ ഷട്ടറുകൾ തനിയെ തുറന്നതോടെ പെരിങ്ങൽകുത്തിന്‍റെ ഷട്ടറുകൾ തുറന്നു ; ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിർദേശം

പാലക്കാട്: പറമ്പിക്കുളം ഡാമിന്‍റെ ഷട്ടര്‍ തനിയെ തുറന്ന് വെള്ളം പെരിങ്ങല്‍കുത്ത് എത്തിയതോടെ ഡാമിന്‍റെ ആറു ഷട്ടറുകള്‍ അടിയന്തരമായി തുറന്നു.അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറന്നത്. 600 ക്യൂമെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് പറമ്പിക്കുളം ഡാമിലെ മൂന്നുഷട്ടറുകളിലൊന്ന് തനിയെ പൊങ്ങുകയായിരുന്നു.. ഇതോടെ സെക്കന്‍ഡില്‍ 20,000 ഘനയടി വെള്ളമാണ് ചാലക്കുടി പുഴയുടെ കൈവഴികളിലൂടെ പെരിങ്ങല്‍ക്കുത്തിലേക്ക് ഒഴുകിയെത്തുന്നത്. പറമ്പിക്കുളത്തിന്് പുറമെ, പെരിങ്ങല്‍ക്കുത്ത് ഡാമിലേയും വെള്ളമെത്തുന്നതോടെ, ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടി. പുഴയിലെ …

പറമ്പിക്കുളം ഡാമിന്‍റെ ഷട്ടറുകൾ തനിയെ തുറന്നതോടെ പെരിങ്ങൽകുത്തിന്‍റെ ഷട്ടറുകൾ തുറന്നു ; ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിർദേശം Read More »

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം: കേരളത്തിലേക്ക് വിടരുതെന്ന് പൊലീസ്; എതിർപ്പ് തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന്‍ ആറ് ആഴ്ച ഡല്‍ഹിയില്‍ തുടരണം.പിന്നീട് കേരളത്തിലേക്കു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. യുഎപിഎ കേസിനെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷമായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുന്നത്. കേരളത്തിലേക്കു പോകാന്‍ അനുവദിക്കരുതെന്ന പൊലീസിൻ്റെ ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്.   പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ …

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം: കേരളത്തിലേക്ക് വിടരുതെന്ന് പൊലീസ്; എതിർപ്പ് തള്ളി സുപ്രീം കോടതി Read More »

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം

ന്യൂഡല്‍ഹി :എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം. രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്തംബര്‍ പതിനൊന്നിന് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ആ ദിവസം ആഘോഷ പരിപാടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുകയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറലിലെ കൊട്ടാരത്തില്‍ വച്ചായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. രാജ്ഞിയുടെ ആരോഗ്യനില മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മരണ സമയത്ത് കിരീടാവകാശിയും മകനുമായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും മകള്‍ ആന്‍ രാജകുമാരിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. …

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം Read More »

പ്രശസ്ത ഗുജറാത്തി ഗായികയെ കാറിനുള്ളിൽ മരിച്ച നിലയിൽ

ഗാന്ധിനഗര്‍: പ്രശസ്‌ത ഗുജറാത്തി ഗായിക വൈശാലി ബല്‍സാരയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ പര്‍ദി താലൂക്കിലെ പര്‍ നദിയുടെ തീരത്ത് കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ നേരം കാര്‍ പുഴയോരത്ത് സംശയാസ്‌പദമായ രീതിയില്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയാലാണ് കാറിന്‍റെ പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഇതുവരെയും വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വൈശാലി ബൽസാരയെ കാണാനില്ലെന്ന് കാണിച്ച് …

പ്രശസ്ത ഗുജറാത്തി ഗായികയെ കാറിനുള്ളിൽ മരിച്ച നിലയിൽ Read More »

ഓ​ണ​ച്ച​ന്ത തു​ട​ങ്ങാ​ൻ സ​പ്ലൈ​കോ​യ്ക്ക് പ​ണ​മി​ല്ല : ഉ​ള്ള പ​ണം ഓ​ണ​ക്കി​റ്റി​നാ​യി വ​ക മാ​റ്റി

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഇ​ത്ത​വ​ണ ഓ​ണ​ച്ച​ന്ത​ക​ൾ തു​ട​ങ്ങാ​ൻ സ​പ്ലൈ​കോ​യ്ക്കു പ​ണ​മി​ല്ല. അ​തി​നാ​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഓ​ണ​ക്കി​റ്റു​കൊ​ണ്ട് ഈ ​ഓ​ണം ആ​ഘോ​ഷി​ക്കേ​ണ്ടി വ​രും. കി​റ്റ് ത​ന്നെ​യാ​ണ് സ​പ്ലൈ​കോ​യ്ക്കു വി​ല്ല​നാ​യ​ത് എ​ന്ന​താ​ണു ര​സ​ക​രം. റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കു സ​ഞ്ചി​യ​ട​ക്കം 14 ഇ​ന​ങ്ങ​ളു​ള്ള കി​റ്റ് ന​ൽ​കാ​ൻ 400 കോ​ടി രൂ​പ​യാ​ണു മാ​റ്റി​വ​ച്ച​ത്. കി​റ്റു ന​ൽ​കു​ന്ന​തി​ലേ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 220 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പു​റ​മെ ഓ​ണ​ക്കാ​ല​ത്തു വി​പ​ണി​യി​ട​പെ​ട​ലി​ന് സ​പ്ലൈ​കോ​യ്ക്കു മാ​റ്റി​വ​ച്ചി​രു​ന്ന 180 കോ​ടി രൂ​പ​യും കൂ​ടി ചേ​ർ​ത്താ​ണു 400 കോ​ടി തി​ക​ച്ച​ത്. …

ഓ​ണ​ച്ച​ന്ത തു​ട​ങ്ങാ​ൻ സ​പ്ലൈ​കോ​യ്ക്ക് പ​ണ​മി​ല്ല : ഉ​ള്ള പ​ണം ഓ​ണ​ക്കി​റ്റി​നാ​യി വ​ക മാ​റ്റി Read More »

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ

കോട്ടയം: സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് അമ്പതോളം കലാകാരന്മാർ ചിത്ര രചനയിൽ പങ്കാളികളായി. കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ചിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചായിരുന്നു 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ഒരേസമയം ചിത്രങ്ങൾ വരച്ചുള്ള വേറിട്ട വര. ദർശന അങ്കണത്തിൽ ഒരുക്കിയ 111 അടി നീളമുള്ള ക്യാൻവാസിൽ സ്വാതന്ത്ര്യ പൂർവ ഭാരതത്തിൻ്റെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൻ്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെയും കാഴ്ചകൾ കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങിയത്. അക്രിലിക്കാണ് ചിത്ര രചനയിൽ ഉപയോഗിച്ചിരിക്കുന്ന മാധ്യമം. …

കോട്ടയത്ത് 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ച് അമ്പതോളം കലാകാരന്മാർ Read More »

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

കണ്ണൂർ: തളിപ്പറമ്പിലെ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ് പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. നിക്ഷേപകരുടെ കോടികളുമായാണ് അബിന്‍ മുങ്ങിയത്.അതിനിടെ, പണം തിരികെ നല്‍കുമെന്ന് അബിനാസിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നു. 100 കോടി സമാഹരിച്ചുവെന്ന പ്രചാരണം തെറ്റാണ്. മുങ്ങിയതല്ല; ബിസിനസിനായി മാറി നിന്നതാണെന്നും അബിനാസ് ശബ്ദസന്ദേശത്തില്‍ പറയുന്നു. 22 കാരനായ തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരെയാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് ആരോപണം. പണം സമാഹരിച്ച് വിദഗ്ധമായി മുങ്ങിയ അബിനാസ് സമൂഹമാധ്യമങ്ങളില്‍ സജീവം. നിക്ഷേപകര്‍ക്ക് …

ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് Read More »