Timely news thodupuzha

logo

Month: August 2024

പത്തനംതിട്ടയിൽ ഡി.വൈ.എഫ്‌.ഐ നേതാവിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ചു

പത്തനംതിട്ട: ഡി.വൈ.എഫ്‌.ഐ നേതാവിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ചു. മേഖലാ ട്രഷറര്‍ അരുണ്‍കുമാറിനും മാതാപിതാക്കള്‍ക്കുമാണ് പരുക്ക്. കതക് ചവിട്ടിത്തുറന്ന് അകത്ത് കടന്ന സംഘം വടിവാള്‍ കൊണ്ട് ആക്രമിച്ചെന്നാണ് പരാതി. പൊലീസ് എത്തിയാണ് പരുക്കേറ്റ മൂന്ന് പേരേയും ആശുപത്രിയില്‍ എത്തിച്ചത്. കഞ്ചാവ് വില്‍പനക്കാരാണ് പിന്നിലെന്ന് സി.പി.ഐ.എമ്മും ഡി.വൈ.എഫ്‌.ഐയും ആരോപിച്ചു. പന്തളം പൊലീസ് അന്വേഷണം തുടങ്ങി.

പ്രത്യേക അന്വേഷണ സംഘം നാളെ യോഗം ചേരും

തിരുവനന്തപുരം: സിനിമാ മേഖലയിലെ ചൂഷണത്തെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം നാളെ യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും അന്വേഷണ പരിധിയിലുണ്ട്. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരെ അന്വേഷണ സംഘം കാണും. അന്വേഷണ സംഘം ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും. വനിത ഉദ്യോഗസ്ഥരാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക. പരാതിയുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. പോക്സോ കുറ്റമാണെങ്കില്‍ പരാതിയില്ലാതെയും കേസെടുക്കും. ജസ്റ്റിസ് ഹേമയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കുമെന്നാണ് വിവരം

ഉക്രെയ്നിലുണ്ടായ മിസൈൽ ആക്രമണത്തിനിടയിൽ റോയിട്ടേഴ്‌സിന്റെ സുരക്ഷാ ഉപദേഷ്ടാവ് കൊല്ലപ്പെട്ടു

കീവ്: ഉക്രെയ്നിൽ റോയിട്ടേഴ്സ് വാർത്താ സംഘം താമസിച്ചിരുന്ന ഹോട്ടലിൽ റഷ്യൻ മിസൈൽ ആക്രമണം. റോയിട്ടേഴ്സിനൊപ്പം പ്രവർത്തിച്ചിരുന്ന സുരക്ഷാ ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. മുപ്പത്തിയെട്ടുകാരനായ മുൻ ബ്രിട്ടിഷ് സൈനികൻ റയാൻ ഇവാൻസ് ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ട് മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ക്രമറ്റോർസ്‌ക് നഗരത്തിലെ ഹോട്ടൽ സഫയറിൽ ശനിയാഴ്‌ച വൈകുന്നേരമാണ് മിസൈൽ ആക്രമണമുണ്ടായത്. ഉക്രെയ്‌ൻ – റഷ്യ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ആറംഗ സംഘം താമസിച്ചിരുന്ന ഹോട്ടലിലേക്ക് റഷ്യയുടെ ഇസ്‌കന്ദർ-എം ബാലിസ്റ്റിക് മിസൈൽ ഇടിച്ച് കയറുകയായിരുന്നു. ആക്രമണത്തിൽ …

ഉക്രെയ്നിലുണ്ടായ മിസൈൽ ആക്രമണത്തിനിടയിൽ റോയിട്ടേഴ്‌സിന്റെ സുരക്ഷാ ഉപദേഷ്ടാവ് കൊല്ലപ്പെട്ടു Read More »

കാഞ്ഞാറിൽ യൂത്ത് കോൺഗ്രസ്‌ ബിരിയാണി ചലഞ്ച് നടത്തി

കാഞ്ഞാർ: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക്‌ 30 വീട് നിർമ്മിച്ചു നൽകുന്നതിനായി കാഞ്ഞാറിൽ ബിരിയാണി ചലഞ്ച് നടത്തി. യൂത്ത് കോൺഗ്രസ്‌ കുടയത്തൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആണ് ബിരിയാണി ചലഞ്ച് നടത്തിയത്. മണ്ഡലം പ്രസിഡന്റ്‌ ലിനോ മാത്യു ആദ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ്‌ മണ്ഡലം ആക്ടിങ്ങ് പ്രസിഡന്റും മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായ കെ.കെ മുരളീധരൻ ബിരിയാണി ചലഞ്ച് ഉദ്ഘാടനം ചെയ്‌തു. ബിരിയാണി ചലഞ്ചിന്റെ ആദ്യ വിൽപ്പന കേരള കോൺഗ്രസ്‌ …

കാഞ്ഞാറിൽ യൂത്ത് കോൺഗ്രസ്‌ ബിരിയാണി ചലഞ്ച് നടത്തി Read More »

മുഖ്യമന്ത്രി ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്നു

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെന്ന് പിണറായി വിജയൻ ഫെയ്സ് ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ്; ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്‍റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റെയും വാത്സല്യത്തിന്‍റേയും പ്രതിരൂപം കൂടിയാണ്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ …

മുഖ്യമന്ത്രി ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്നു Read More »

കുട്ടികളെ മുന്നോട്ട് നയിക്കാൻ യുവജനതയ്ക്ക് സാധിക്കും: ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ്

ഇടുക്കി: ശരിയായ വഴിയിൽ കുട്ടികളെ മുന്നോട്ട് നയിക്കാൻ യുവജനതയ്ക്ക് വേഗത്തിൽ സാധിക്കുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ് പറഞ്ഞു. പട്ടിക വർഗ വികസന വകുപ്പ്, സാമൂഹിക സന്നദ്ധസേന, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രൈവ് പരിശീലന പരിപാടി പൊലിയം തുരുത്ത് ഇക്കോ വില്ലേജിൽ ഉദഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു കളക്ടർ. വിഷയങ്ങളെ വിവിധ കോണുകളിലൂടെ നോക്കിക്കാണുന്നതിന് ശ്രമിക്കണം. സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിവുള്ളവരാണ് പുതിയ തലമുറയിലെ കുട്ടികളെന്നും കൂട്ടിച്ചേർത്തു. …

കുട്ടികളെ മുന്നോട്ട് നയിക്കാൻ യുവജനതയ്ക്ക് സാധിക്കും: ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ് Read More »

ജ‍യസൂര്യ സെറ്റിൽ വച്ച് ക‍യറിപ്പിടിച്ചു; നടി മിനു മുനീർ: മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെയും ആരോപണം

കൊച്ചി: പ്രമുഖ നടന്മാർക്കെിരേ ആരോപണവുമായി നടി മിനു മുനീർ. ഫെയ്സ് ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്. വഴങ്ങിക്കൊടുത്താലേ അമ്മയിൽ അംഗത്വം നൽകൂ എന്ന് ഇടവേള ബാബു പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേയെന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താൽപര്യത്തോടെ പെരുമാറിയെന്നും ക‍യറിപ്പിടിച്ചെന്നും മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു. …

ജ‍യസൂര്യ സെറ്റിൽ വച്ച് ക‍യറിപ്പിടിച്ചു; നടി മിനു മുനീർ: മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെയും ആരോപണം Read More »

അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഭാ​ഗമായി ഗുരുവായൂരിൽ 25,000 പേർക്ക് സദ്യ

ഗുരുവായൂർ: അഷ്ടമിരോഹിണി ദിനമായ തിങ്കളാഴ്ച ഗുരുവായൂരിൽ 25,000 പേർക്കു പിറന്നാൾ സദ്യ. രസ കാളൻ, ഓലൻ, അവിയൽ, എരിശേരി, പച്ചടി, മെഴുക്ക് പുരട്ടി, കായ വറവ്, ഉപ്പിലിട്ടത്, പുളിയിഞ്ചി, പപ്പടം, മോര്, പാൽപ്പായസം തുടങ്ങിയ വിഭവങ്ങളാണ് പിറന്നാൾ സദ്യയിൽ വിളമ്പുക. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 7.30ന് ശ്രീകൃഷ്ണ സ്തുതി ഗീതത്തോടെ കലാപരിപാടികൾക്കു തുടക്കമാകും. ഗുരുവായൂർ നവനീതം ഭജൻസിന്‍റെ ശ്രീകൃഷ്ണ ഭക്തിസുധ, ചോറ്റാനിക്കര കൾച്ചറൽ റേഡിയോ ക്ലബ്ബിന്‍റെ തിരുവാതിര, വൈകീട്ട് കലാമണ്ഡലം രാമചാക്യാരുടെ ചാക്യാർകൂത്ത്, സംഗീത നാടകം, രാത്രി …

അഷ്ടമിരോഹിണി ആഘോഷത്തിന്റെ ഭാ​ഗമായി ഗുരുവായൂരിൽ 25,000 പേർക്ക് സദ്യ Read More »

സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈം​ഗിക ആരോപണങ്ങൾ അന്വേഷിക്കുമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാനായിരുന്ന സംവിധായകൻ രഞ്ജിത്, താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് എന്നിവർക്കെതിരേ ഉയർന്ന ലൈംഗികാരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണവിധേയരായ ആളുകൾക്കെതിരേ നേരിട്ട് അന്വേഷണമുണ്ടാവില്ല. എന്നാൽ, പരാതിക്കാർ നിയമപരമായി പരാതി ഉന്നയിച്ചാൽ ഇതും അന്വേഷിക്കും. സിദ്ദിഖും രഞ്ജിത്തും അടക്കമുള്ളവർക്കെതിരേ പരാതി ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തുന്നതായിരിക്കും ആദ്യ ഘട്ടം. പരാതിയുമായി മുന്നോട്ടു പോകാനുള്ള ഇവരുടെ താത്പര്യത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. മുഖ്യമന്ത്രി പിണറായി വിജയൻ …

സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈം​ഗിക ആരോപണങ്ങൾ അന്വേഷിക്കുമെന്ന് സംസ്ഥാന സർക്കാർ Read More »

പിൻ സീറ്റിലും ബെൽറ്റ് കർശനമാക്കുന്നു

തിരുവനന്തപുരം: സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിൻ സീറ്റിലെ യാത്രക്കാർക്കും സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമായിരിക്കും. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമ​ഗ്രികൾക്കും പുതിയ ​ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോ​ഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണ വേളയിൽ …

പിൻ സീറ്റിലും ബെൽറ്റ് കർശനമാക്കുന്നു Read More »

തലശേരിയിൽ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: തലശേരിയിൽ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. പരിയാരം ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്. തലശേരി മൊയ്തുപാലത്തിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിയാരത്ത് നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തലശേരി കുളം ബസാറിലേക്ക് തീയണക്കാൻ പോയ ഫയർഫോഴ്സിന്‍റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ഗുരുതര പരുക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കണമെന്ന് ടൊവിനോ തോമസ്

തിരുവനന്തപുരം: കുറ്റാരോപിതർ രാജിവച്ച് മാറിനിൽക്കുന്നത് നിഷ്പക്ഷ അന്വേഷണത്തിന് ആവശ്യമാണെന്ന് നടന്‍ ടൊവിനോ തോമസ്. തെറ്റ് ചെയ്തവര്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍ ശിക്ഷ അനുഭവിക്കണം. എല്ലാവരും ചിന്തിക്കുന്നത് അങ്ങനെയാണ്. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം വിളിപ്പിച്ചാല്‍ മൊഴി നല്‍കുമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഏതെങ്കിലും ഇരു ഇന്‍ഡസ്ട്രിയിലോ, ഒരു ജോലിസ്ഥലത്തോ മാത്രമല്ല ഇങ്ങനെയൊരു മാറ്റം വേണ്ടത്. സിനിമാ മേഖലയില്‍ മാത്രമല്ല, മറ്റ് എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അതിനെല്ലാം മാറ്റമുണ്ടാകണം. മലയാളത്തില്‍ മാത്രമല്ല ലോകത്തില്‍ എല്ലാ ഇന്‍ഡസ്ട്രിയിലും …

തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കണമെന്ന് ടൊവിനോ തോമസ് Read More »

Mostbet-az90 Qazanmaq Kazinoda Və Onlayn Mərclərdə Azərbaycan

Mostbet-az90 Qazanmaq Kazinoda Və Onlayn Mərclərdə AzərbaycanMostbet-də qeydiyyatdan ötmək ən asandır və bir neçə dəqiqə müddət alır. Lakin unutmayın ki, bonusların çox əzəmətli əksəriyyəti aydın qayda və şərtlərlə verilir. Cədvəlimizdən ayrı-ayrı qumar oyunları üçün lap əla bonus təklifləri ilə aşna ola bilərsiniz. Hər onlayn qumar istifadəçisi yüksək davamlı qrafikaya, yaxşı bir səs effektinə və asudə …

Mostbet-az90 Qazanmaq Kazinoda Və Onlayn Mərclərdə Azərbaycan Read More »

1xbet App 1xbet Cellular ᐉ Download 1xbet Apk Application Android Os & Iphone ᐉ 1xbet Globa

1xbet App 1xbet Cellular ᐉ Download 1xbet Apk Application Android Os & Iphone ᐉ 1xbet Global 1xbet Apk Download 2024 Newest Version For Android Content First-time Bet On 1xbet Android App ⚽which Sports And Events Will Be Offered For Betting By 1xbet? Bet Builder How To Download 1xbet Android App Within 2024? How To Install? …

1xbet App 1xbet Cellular ᐉ Download 1xbet Apk Application Android Os & Iphone ᐉ 1xbet Globa Read More »

Bbrbet: En Qué Consiste El Juego De Las Minas Para Ganar Dinero Que Se Puso De Viaje En Redes Sociales En Colombi

Bbrbet: En Qué Consiste El Juego De Las Minas Para Ganar Dinero Que Se Puso De Viaje En Redes Sociales En Colombia Bbrbet Casino Online Mx Bono Para Bienvenida Del 100%” Content Bbrbet El Famoso Juego De Redes Sociales Con Un Que Todos Ganan Dinero, ¿es En Paz? Los Mejores Proveedores Y Juegos De Casino: …

Bbrbet: En Qué Consiste El Juego De Las Minas Para Ganar Dinero Que Se Puso De Viaje En Redes Sociales En Colombi Read More »

Pelican Kasyno Bonus

Pelican Kasyno Bonusy Pelican Gambling Establishment: $15 Bonus Za Rejestrację 2024 Content Metody Płatności My Partner And I Wypłat Tabela Kodów Promocyjnych I Bonusów W Pelican Casino Jakie Gry Można Znaleźć W Casino Pelican Poland? Gry Stołowe Czy Istnieją Ograniczenia Dotyczące Wypłat Z Bonusów? Rejestracja W Pelican Casino I Logowanie Carry Out Konta Osobistego Gry …

Pelican Kasyno Bonus Read More »

1xbet India: Review & 66000 Welcome Present August 202

1xbet India: Review & 66000 Welcome Present August 2024 Online Sports Betting & Online Casino Site In India Content Live Casino Bet India Evaluation That Kicks Off In August 2024 Start Working In The Direction Of Your Rollover Specifications: You Are Incapable To Access Play1xbetonline Com 🥇1xbet Betting Company — Exactly What Would You Such …

1xbet India: Review & 66000 Welcome Present August 202 Read More »

പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം 2025; അപേക്ഷ ക്ഷണിച്ചു

ഇടുക്കി: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നടപ്പിലാക്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം 2025 അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കല കായിക സാംസ്കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, നൂതന കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച അഞ്ച് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പുരസ്കാരത്തിന് അപേക്ഷിക്കാം. താല്പര്യമുള്ളവർ ആഗസ്ത് 31നുള്ളിൽ https://awards.gov.in എന്ന വെബ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ,, ജില്ലാ ശിശു …

പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം 2025; അപേക്ഷ ക്ഷണിച്ചു Read More »

ഇടുക്കി രാജാക്കാട് പടിക്കെട്ടിൽ നിന്നും തെന്നി വീണ് യുവാവ്‌ മരിച്ചു

രാജാക്കാട്: മമ്മട്ടിക്കാനം സ്വദേശി കിഴക്കേക്കര അർജുൻ സതീശനാണ്(32) മരിച്ചത്. രാജാക്കാട് ടൗണിൽ ഡ്രൈവിംഗ് സ്കൂൾ നടത്തി വരികയായിരുന്നു. ടൗണിൽതന്നെയുള്ള കടമാനത്ത് ബിൽഡിംഗിൽ വാടകയ്ക്ക് താമസിക്കുന്ന അർജുൻ മൂന്നാം നിലയിലെ വീട്ടിലേക്ക് കയറുന്നതിനിടയിൽ പടിക്കെട്ടിൽ നിന്നും കാൽവഴുതി വീണതാണ് അപകട കാരണം. സ്റ്റെപ്പിൻ്റെ കൈവരി ഉയരം കുറഞ്ഞതായിരുന്നു. 3 വർഷം മുമ്പ് ഇവിടെ താമസിച്ചിരുന്ന ഒരാൾ സ്റ്റെപ്പിൽ നിന്ന് വീണ് ചികിത്സയിരിക്കെ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് അപകടം ഉണ്ടായത്. 8.30തോടെ സമീപത്തുള്ള കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ …

ഇടുക്കി രാജാക്കാട് പടിക്കെട്ടിൽ നിന്നും തെന്നി വീണ് യുവാവ്‌ മരിച്ചു Read More »

ഭവന പുനരുദ്ധാരണ പദ്ധതി: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

ഇടുക്കി: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍,വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ ആഗസ്റ്റ് 31 വരെ സ്വീകരിക്കും. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ തുടങ്ങിയ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് സഹായം നല്‍കുക. ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ലോറിംഗ്, ഫിനിഷിം​ഗ്, പ്ലംബിം​ഗ്, സാനിറ്റേഷൻ, വയറിംഗ് എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് …

ഭവന പുനരുദ്ധാരണ പദ്ധതി: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം Read More »

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഇടുക്കി ജില്ല ആസൂത്രണ സമിതി യോഗം അംഗീകരിച്ചു

ഇടുക്കി: ജില്ലയിലെ ഇരുപത്തിമൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ബിനു അധ്യക്ഷത വഹിച്ചു. കളക്ടർ വി വിഘ്നേശ്വരി, ആസൂത്രണ സമിതി അംഗങ്ങളായ സി രാജേന്ദ്രൻ, ആശ ആൻ്റണി ജോണികുലമ്പള്ളി, ഇന്ദുസുധാകരൻ, ഉഷാകുമാരി മോഹൻ കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മിഷൻ 2025 ഉടുമ്പന്നൂർ മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു

തൊടുപുഴ: മിഷൻ 2025 ഉടുമ്പന്നൂർ മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് തങ്കപ്പന്റെ അധ്യക്ഷതയിൽ ഉടമ്പന്നൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടത്തി. എ.ഐ.സി.സി അംഗവും മുൻ എം.എൽ.എയുമായ അഡ്വ. ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്തു. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ എ.പി ഉസ്മാൻ സന്ദേശം നൽകി. ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.പി കൃഷ്ണൻ, കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു …

മിഷൻ 2025 ഉടുമ്പന്നൂർ മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു Read More »

ലൈസൻസ് ഇല്ലാതെ ഓഡിറ്റോറിയങ്ങൾ; ഹൈക്കോടതി ഉത്തരവിന്പുല്ലുവില കൽപ്പിച്ച് ​ഗ്രാമപഞ്ചായത്ത്

തൊടുപുഴ: യാതൊരുവിധ ലൈസൻസും ഇല്ലാതെ ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കുന്നതായി പരാതി. ഉടുമ്പന്നൂർ ​ഗ്രാമപഞ്ചായത്തിലാണ് നാലോളം ഓഡിറ്റോറിയങ്ങൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നത്. ഇതേതുടർന്ന് അനുമതികൾ വാങ്ങി പ്രവർത്തിക്കുന്ന ഓഡിറ്റോറിയം ഉടമയായ തട്ടക്കുഴ എരപ്പൂഴീക്കര അലക്സ് ദേവസ്യ ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടർന്ന് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഓഡിറ്റോറിയങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുവാൻ 2023 നവംബർ 17ന് ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. കോടതി ഉത്തരവ് ലഭിച്ചിട്ടും ​ഗ്രാമപഞ്ചായത്ത് സെക്രട്ടരി നടപടി സ്വീകരിക്കുവാൻ തയ്യാറായില്ലെന്നാണ് ആരോപണം. വിവിധ സ്ഥാപനങ്ങൾ …

ലൈസൻസ് ഇല്ലാതെ ഓഡിറ്റോറിയങ്ങൾ; ഹൈക്കോടതി ഉത്തരവിന്പുല്ലുവില കൽപ്പിച്ച് ​ഗ്രാമപഞ്ചായത്ത് Read More »

വയനാടിന് സർവീസ് പെൻഷൻകാരുടെ കൈത്താങ്ങ്

തൊടുപുഴ: വയനാട് ദുരന്തബാധിതർക്ക് സഹായവുമായി സർവീസ് പെൻഷകാർ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നും ചെക്ക്, പേ ഇൻ് സ്ലിപ്പ്, സമ്മതപത്രം എന്നിവ മുഖേന സമാഹരിച്ച 5,33,900(അഞ്ചു ലക്ഷത്തി മുപ്പത്തിമൂവായിരത്തി തെള്ളായിരം) രൂപയാണ് ആദ്യ ഗഡുവായി സി.എം.ഡി.ആർ.എഫിലേക്ക് നൽകിയത്. തൊടുപുഴ സബ് ട്രഷറി ഓഫീസ് പരിസരത്ത് ചേർന്ന യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി എം.എം ഇമ്മാനുവൽ സബ്ട്രഷറി ഓഫീസർ ആർ.അനിൽകുമാറിന് തുക കൈമാറി. കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി …

വയനാടിന് സർവീസ് പെൻഷൻകാരുടെ കൈത്താങ്ങ് Read More »

രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ബംഗാളി നടിയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു. രാവിലെ നടത്തിയ പ്രതികരണത്തിൽ പരാതി കിട്ടിയാലെ നടപടിയെടുക്കൂവെന്ന മന്ത്രിയുടെ പ്രതികരണം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്സ് ബുക്കിലൂടെയുള്ള മന്ത്രിയുടെ പ്രതികരണം. ആരോപണങ്ങളിൽ രഞ്ജിത് മറുപടി പറഞ്ഞിട്ടുണ്ട്. നടി നിയമ പ്രകാരം പരാതി നൽകിയാൽ അത് …

രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ Read More »

സ്വർണ വില ഉയർന്നു

ന്യൂഡൽഹി: രണ്ട് ദിവസത്തിന് ശേഷം സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 35 രൂപ ഉയർന്ന് 6695 രൂപയാണ് സ്വർണ വില. പവന് 280 രൂപ വർധിച്ച് 53,560 രൂപയാണ് വില. രണ്ട് ദിവസങ്ങളിലായി 400 രൂപയോളം കുറഞ്ഞതിന് ശേഷമാണ് സ്വർണ വില വീണ്ടും കുതിക്കുന്നത്. അമേരിക്കയിൽ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് സ്വർണവില വർധിക്കാൻ തുടങ്ങിയത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,540 രൂപയാണ് വില. വെള്ളിയ്ക്കും വില കൂടിയിട്ടുണ്ട്. ഗ്രാമിന് …

സ്വർണ വില ഉയർന്നു Read More »

ഗണക എഡ്യൂക്കേഷണൽ ആന്റ് ആയൂർവ്വേദ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം

ഒ.എൻ മോഹനൻ(പ്രസിഡൻ്റ്) പഴയരിക്കണ്ടം: ​ഗണക എഡ്യൂക്കേഷണൽ ആന്റ് ആയൂർവ്വേദ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഴയരിക്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോ​ഗം നടത്തി. ഒ.എൻ മോഹനൻ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയുടെ ചാരിറ്റി ആക്ട് അനുസരിച്ച് കേരളത്തിലെ എല്ലാ ജില്ലകളെയും പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്തി രജിസ്ട്രർ ചെയ്തുവെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. കെ.എസ് ഹരിദാസ്(ജനറൽ സെക്രട്ടറി) ​ഗണക, കണിയാർ, കളരിപണിക്കർ വിഭാ​ഗങ്ങളിൽ ഉൾപ്പെട്ടവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ പുരോ​ഗതിക്കും വേണ്ടി പാരമ്പര്യമായി ആയൂർവ്വേദം കുലതൊഴിലായി ചെയ്ത് …

ഗണക എഡ്യൂക്കേഷണൽ ആന്റ് ആയൂർവ്വേദ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം Read More »

Australia Ozwin Casino Lobby Up Aud $4000 And 50% Cashbac

Australia Ozwin Casino Lobby Up Aud $4000 And 50% Cashback Ozwin On Line Casino Mobile App Instant Play Online Pokies With No Deposit Benefit Codes First-class Gambling Establishment Lobby Sign Way Up Here Content What’s Proceeding On At Ozwin? Ozwin On Line Casino: A Hub Regarding Diverse Slot Experience Designed For Aussie Players Game Software …

Australia Ozwin Casino Lobby Up Aud $4000 And 50% Cashbac Read More »

സാംസ്‌കാരിക മന്ത്രി സ്ഥാനത്തേക്ക് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും മുന്നോട്ട് വരണമെന്ന് ആഷിഖ് അബു

കൊച്ചി: സാംസ്ക്കാരിക മന്ത്രിക്ക് രാഷ്ട്രീയ പരമായി യാതൊരു വിവരവുമില്ലെന്ന് അദ്ദേഹം തെളിയിച്ചുവെന്ന് സംവിധായകൻ ആഷിഖ് അബു. പാർട്ടി അദ്ദേഹത്തിന് ക്ലാസ് നൽകണം. ഈ വിഷയത്തിൽ സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതിയെ പറ്റി അന്വേഷിക്കാതെ വേട്ടക്കാരന്‍റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങുകയാണ് സജി ചെറിയാൻ ചെയ്തത്. മന്ത്രിയെ തിരുത്താൻ പർട്ടി തയാറാവണം. രഞ്ജിത്തിനെ പദവിയിൽ നിന്നും മാറ്റി നിർത്തി അന്വേഷിക്കണം. നടിയുടേത് ആരോപണമല്ല, വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് …

സാംസ്‌കാരിക മന്ത്രി സ്ഥാനത്തേക്ക് സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും മുന്നോട്ട് വരണമെന്ന് ആഷിഖ് അബു Read More »

യൂറോപ്യൻ യൂണിയൻ നൽകുന്ന 40 ലക്ഷത്തിന്‍റെ സ്കോളർഷിപ്പ് നേടി മലയാളി  വിദ്യാർത്ഥിനി

മഞ്ചേരി: യൂറോപ്യന്‍ യൂണിയന്‍റെ ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി മലപ്പുറം മഞ്ചേരി കൂമംകുളം സ്വദേശിനി അമല തോമസ്. പ്ലാന്‍റ് ഹെല്‍ത്ത് ഇന്‍ സസ്റ്റൈനബിള്‍ ക്രോപ്പിങ്ങ് സിസ്റ്റംസെന്ന വിഷയത്തില്‍ ഉപരിപഠനത്തിനാണ് 24 കാരിയായ അമല അര്‍ഹത നേടിയിരിക്കുന്നത്. സ്‌പെയിനിലെ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി ഓഫ് വലന്‍സിയ, ജര്‍മനിയിലെ ഗോട്ടിന്‍ങ്കന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായാണ് ഉപരിപഠനം നടത്തുക. 40 ലക്ഷത്തിന് മുകളിലാണ് മൊത്തം സ്‌കോളര്‍ഷിപ്പ് തുക. ട്യൂഷന്‍ ഫീ, താമസ – യാത്ര ചെലവുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടെയാണിത്. ഇറാസ്മസ് മുണ്ടസിന്‍റെ തന്നെ …

യൂറോപ്യൻ യൂണിയൻ നൽകുന്ന 40 ലക്ഷത്തിന്‍റെ സ്കോളർഷിപ്പ് നേടി മലയാളി  വിദ്യാർത്ഥിനി Read More »

നേപ്പാളിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആ‍യി

കാഠ്മണ്ഡു: നേപ്പാളിലെ താനാഹുൻ ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആ‍യി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ഗിരീഷ് മഹാജനാണ് മരണ വിവരം സ്ഥിരീകരിച്ചത്. അപകടത്തിൽപെട്ടവരുടെ കൃത്യമായ കണക്കുകൾ വ്യക്തമല്ല. കൂടുതൽ യാത്രക്കാരും മഹാരാഷ്ട്രയിലെ ജൽകാവ് ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം. നാല് മൃതദേഹങ്ങൾ നാസിക്കിലേക്ക് കൊണ്ടുപോകുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രത്യേക വിമാനം സജ്ജീകരിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. വെള്ളിയാഴ്ച നേപ്പാളിലെ തനാഹുൻ ജില്ലയിലാണ് അപകടമുണ്ടായത്. ഡ്രൈവറും സഹഡ്രൈവറും ഉൾപ്പെടെ ബസ്സിൽ …

നേപ്പാളിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആ‍യി Read More »

രഞ്ജിത്തും സജി ചെറിയാനും രാജി വയ്ക്കണമെന്ന് വി.ഡി സതീശൻ

കൊച്ചി: ബംഗാളി നടിയോട് മോശമായി പെരുമാറിയെന്ന ആരോപണം നില നിൽക്കേ സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. രഞ്ജിത് നല്ല സംവിധായകനും സിനിമാക്കാരനുമാണ്. സഹോദരനും സ്നേഹിതനുമെന്ന നിലയ്ക്ക് സ്ഥാനം ഒഴിയണമെന്നാണ് അദ്ദേഹത്തോട് അഭ്യർഥിക്കുന്നതെന്നും സതീശൻ പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട സജി ചെറിയാന്‍റെ പരാമർശം കുറ്റസമ്മതമാണെന്നും ഉമ്മൻചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും വേട്ടയാടുകയായിരുന്നുവെന്നും ഇതിലൂടെ വ്യക്തമായെന്നും സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തി വയ്ക്കുകയും …

രഞ്ജിത്തും സജി ചെറിയാനും രാജി വയ്ക്കണമെന്ന് വി.ഡി സതീശൻ Read More »

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; ഇടുക്കിയിൽ ആനക്കൊമ്പുകളുമായി 2 പേര്‍ വനംവകുപ്പന്റെ പിടിയിൽ

ഇടുക്കി: ആനച്ചാൽ പോതമേട്ടിൽ ആനക്കൊമ്പുകളുമായി രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിൽ. പോതമേട് സ്വദേശികളായ സിഞ്ചുക്കുട്ടൻ, മണി, എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തി. ആനച്ചാൽ കേന്ദ്രീകരിച്ച് ആനക്കൊമ്പുകളുടെ വിൽപ്പന നടക്കുന്നതായി വനംവകുപ്പിന് നേരത്തെ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പരിശോധന കർശനമാക്കി. ഇതിനിടെ പ്രതികൾ വില്പനയ്ക്കെത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങൾ വനം വകുപ്പിന് കിട്ടി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. ഇവരുടെ വീട്ടിൽ …

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; ഇടുക്കിയിൽ ആനക്കൊമ്പുകളുമായി 2 പേര്‍ വനംവകുപ്പന്റെ പിടിയിൽ Read More »

സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുക ആണെന്ന് സാന്ദ്ര തോമസ്

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണത്തിൽ സാംസ്ക്കാരിക മന്ത്രിയുടെ നിലപാടിനെ വിമർശിച്ച് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സാംസകാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുകയാണെന്ന് സാന്ദ്ര തോമസ് ഫെയ്സ് ബുക്കിൽ കുറിച്ചു. ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിന് മുന്നിൽ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്‍റെ …

സാംസ്കാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുക ആണെന്ന് സാന്ദ്ര തോമസ് Read More »

അസമിൽ 14കാരിയെ ബലാത്സംഗം ചെയ്ത കേസ്; അന്വേഷണത്തിനിടെ പ്രതി കുളത്തിൽ ചാടി മരിച്ചു

ഗ്വാഹട്ടി: അസമിൽ 14കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അന്വേഷണത്തിനിടെ രക്ഷപ്പെട്ടോടി കുളത്തിൽ ചാടി മരിച്ചു. കേസിലെ മുഖ്യപ്രതി തഫാസുല് ഇസ്ലാമാണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലെ ശ്മശാനത്തിൽ അടക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണിപ്പോൾ ഗ്രാമീണർ. ശവസംസ്കാര ചടങ്ങിൽ ആരും പങ്കെടുക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 3.30നാണ് പ്രതികളെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന പ്രദേശത്ത് എത്തിച്ചത്. പൊലീസുകാരുടെ കണ്ണു വെട്ടിച്ച് ഓടിയ പ്രതി കുളത്തിൽ ചാടുകയായിരുന്നു. തെരച്ചിലിനൊടുവിൽ ഇയാളുടെ മൃതദേഹമാണ് കണ്ടു കിട്ടിയത്. കേസിലെ മറ്റു …

അസമിൽ 14കാരിയെ ബലാത്സംഗം ചെയ്ത കേസ്; അന്വേഷണത്തിനിടെ പ്രതി കുളത്തിൽ ചാടി മരിച്ചു Read More »

നേപ്പാളിൽ ടിക്‌ ടോക്ക് നിരോധനം അവസാനിപ്പിച്ചു

കാഠ്മണ്ഡ‍ു: ചൈനീസ്‌ മാധ്യമമായ ടിക്‌ ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി നേപ്പാൾ. സാമൂഹ്യ സൗഹാർദ്ദവും ഐക്യവും ഇല്ലായ്‌മ ചെയ്യുന്നുവെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ വർഷമാണ്‌ നേപ്പാൾ ടിക്‌ ടോക്‌ നിരോധിച്ചത്‌. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ്‌ കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളേയും രാജ്യത്ത്‌ തുല്യമായി പരിഗണിക്കണമെന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ നിർദേശത്തെ തുടർന്നാണ് നിരോധനം നീക്കിയത്‌. ടിക്‌ടോക്‌ നിരോധിക്കുന്നതിന്‌ നാലുവർഷം മുമ്പ്‌ …

നേപ്പാളിൽ ടിക്‌ ടോക്ക് നിരോധനം അവസാനിപ്പിച്ചു Read More »

ബംഗാളിൽ നടി പായൽ മുഖർജിക്ക് നേരെ ആക്രമണം

കൊൽക്കത്ത: ജൂനിയർ വനിതാ ഡോക്‌ടർ ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ടതിൽ വൻ പ്രതിഷേധം നടക്കുന്ന ബംഗാളിൽ നഗരമധ്യത്തിൽ നടിക്കുനേരെ ആക്രമണം. ബംഗാളി നടി പായൽ മുഖർജിയെയാണ്‌ രാത്രി ബൈക്കിലെത്തിയവർ കാർ തടഞ്ഞ് നിർത്തി ആക്രമിച്ചതായ പരാതി.രാത്രി സതേൺ അവന്യു റോഡിലൂടെ കാറോടിച്ച് പോകുമ്പോഴായിരുന്നു സംഭവം. ആക്രമി കല്ലെടുത്ത് ‍ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർക്കുകയും ചില്ലുകൊണ്ടു കയ്യിൽ മുറിവേറ്റതായും നടി ട്വിറ്ററിൽ കുറിച്ചു.‌‌

പടിഞ്ഞാറൻ ജർമനിയിൽ ഉത്സവത്തിനിടെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കുത്തേറ്റു മരിച്ചു

ബെര്‍ലിന്‍: പടിഞ്ഞാറൻ ജർമൻ നഗരമായ സോളിംഗനിൽ വെള്ളിയാഴ്ച രാത്രി നടന്ന ഉത്സവത്തിനിടെ ആക്രമണത്തിൽ കുത്തേറ്റ്‌ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ച രാത്രി 10ന്‌ ജർമ്മനിയിലെ സോളിംഗനിൽ നഗരത്തിന്റെ 650-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സിറ്റി ഫെസ്റ്റിവലിലാണ്‌ സംഭവം. രാത്രിയിൽ അജ്ഞാതനായ ഒരാൾ ആഘോഷത്തിലേക്ക്‌ കയറിവന്ന്‌ ആളുകളെ ആക്രമിക്കുകയായിരുന്നു. ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെപ്പെട്ടു. ജര്‍മനിയില്‍ സാധാരണയായി ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് സംഭവ സ്ഥലം സന്ദർശിച്ച ആഭ്യന്തര മന്ത്രി …

പടിഞ്ഞാറൻ ജർമനിയിൽ ഉത്സവത്തിനിടെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കുത്തേറ്റു മരിച്ചു Read More »

തിരുവനന്തപുരത്ത് സഹകരണ സൊസൈറ്റിയിൽ 10 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരം: സഹകരണ സൊസൈറ്റിയിൽ നിന്നും നിക്ഷേപകരുടെ 10 കോടിയിലധികം രൂപ തട്ടിയ ബിജെപി നേതാക്കൾക്കെതിരെ കേസ്. ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ തകരപ്പറമ്പ് ശാഖയിലെ 11 ബോർഡ് അം​ഗങ്ങൾക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. 85 പേരാണ് ഇതുവരെ ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. ഇതിൽ മൂന്ന് പേരുടെ പരാതിയിലാണ് ഇന്നലെ രാത്രി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൊസൈറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസെടുത്തത്. ബി.ജെ.പി നേതാവ് എം.എസ് കുമാർ സംഘത്തിന്റെ മുൻ …

തിരുവനന്തപുരത്ത് സഹകരണ സൊസൈറ്റിയിൽ 10 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് Read More »

തമിഴ്‌നാട്ടിൽ ഇനി മുതൽ വനിത പൊലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധിയെന്ന് എം.കെ സ്റ്റാലിൻ

ചെന്നൈ: വനിതാ പൊലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധി പ്രഖ്യാപിച്ച്‌ തമിഴ്‌നാട്‌ സർക്കാർ. നേരത്തെ ഒമ്പത് മാസമായിരുന്നു പ്രസവാവധി. അവധിക്കുശേഷം ജോലി പുനരാരംഭിച്ചാൽ കുട്ടികളെ വളർത്തുന്നതിനായി മൂന്ന് വർഷത്തേക്ക് അവരെ ഇഷ്ടമുള്ള സ്ഥലത്ത് നിയമിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. 2021ൽ ഡിഎംകെ അധികാരത്തിൽ വന്നതിനുശേഷം സർക്കാർ ജീവനക്കാരുടെ പ്രസവാവധി ഒമ്പത് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തിയിരുന്നു. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സൈബർ കുറ്റകൃത്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും വനിതാ പൊലീസിന്റെ …

തമിഴ്‌നാട്ടിൽ ഇനി മുതൽ വനിത പൊലീസുകാർക്ക് ഒരു വർഷത്തെ പ്രസവാവധിയെന്ന് എം.കെ സ്റ്റാലിൻ Read More »

സമ്പർക്ക് ക്രാന്തി എക്സ്പ്രെസ്സിൽ മലയാളി കുടുംബത്തിന്‍റെ സ്വർണവും പണവും മോഷണം പോയി

മുംബൈ: സമ്പർക്ക് ക്രാന്തി എക്സ്പ്രെസ്(12218) ട്രെയിനിൽ മലയാളി കുടുംബം മോഷണത്തിന് ഇരകളായതായി പരാതി. ഗുജറാത്തിലെ വഡോദര യിൽ നിന്നും ഷൊർണൂരിലേക്ക് യാത്ര തിരിച്ച മലയാളി കുടുംബമാണ് ശനിയാഴ്ച പുലർച്ചെ കവർച്ചയ്ക്ക് ഇരയായത്. പുലർച്ചെ നാല് മണിക്ക് സൂറത്തിനും വസായ് റോഡിനുമിടയിലാണ് സംഭവം. അമ്മ കോമളത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മകൾ അമൃതയുടെ(27) ബാഗ് എടുത്ത് മോഷ്ട്ടാവ് ഓടി മറയുക ആയിരുന്നുവെന്ന് സഹയാത്രികനും അടുത്ത ബന്ധുവുമായ വിഷ്ണു പറഞ്ഞു. ആറ് പവൻ സ്വർണ്ണവും 6000 രൂപയും കൂടാതെ വിലപ്പെട്ട രേഖകളും …

സമ്പർക്ക് ക്രാന്തി എക്സ്പ്രെസ്സിൽ മലയാളി കുടുംബത്തിന്‍റെ സ്വർണവും പണവും മോഷണം പോയി Read More »

കണ്ണൂരിൽ നിപ രേ​ഗ ലക്ഷണങ്ങളോടെ രണ്ട് പേർ നിരീക്ഷണത്തിൽ

കണ്ണൂർ: മാലൂർ പഞ്ചായത്തിൽ നിപ സംശയം. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ സ്രവപരിശോധനാ ഫലം ഉടൻ ലഭ്യമാകും. ഇരുവരും നിലവിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനയ്ക്കായി സ്രവം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്.

പൂയംകുട്ടിയിൽ 3 പിടിയാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; അന്വേഷണത്തിന് തുടക്കം കുറിച്ച് വനം വകുപ്പ്

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പിണ്ടിമേട് ഉൾവനത്തിൽ വിവിധ ഇടങ്ങളിലായി മൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ ഡി.എഫ്.ഒ ഖുറ ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള എട്ടംഗ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി. ചരിഞ്ഞ മൂന്നാമത്തെ ആനയുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു. ചരിഞ്ഞ മൂന്ന് പിടിയാനകളുടെയും ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്കായി സംസ്‌ഥാനത്തെ മൂന്ന് ലാബുകളിലേക്ക് അയയ്ക്കുമെന്ന് ഖുറ ശ്രീനിവാസ് പറഞ്ഞു. കാക്കനാട് റീജനൽ കെമിക്കൽ ലബോറട്ടറി, വയനാട് മോളിക്യുലാർ വൈൽഡ് ലൈഫ് ഫൊറൻസിക് ആൻഡ് ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി, …

പൂയംകുട്ടിയിൽ 3 പിടിയാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി; അന്വേഷണത്തിന് തുടക്കം കുറിച്ച് വനം വകുപ്പ് Read More »

ഇന്ത്യ എക്കാലവും സമാധാനത്തിന്‍റെ പക്ഷത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കീവ്: യുക്രെയ്‌ൻ – റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് നിഷ്പക്ഷമോ നിസംഗമോ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ എക്കാലവും സമാധാനത്തിന്‍റെ പക്ഷത്താണ്. ചർച്ചയും നയതന്ത്രവും മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗമെന്നും പ്രധാനമന്ത്രി. യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇരുനേതാക്കളുടെയും സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. യുദ്ധത്തിന്‍റെ തുടക്കത്തിൽ ഇന്ത്യൻ പൗരന്മാരെയും വിദ്യാർഥികളെയും നാട്ടിലേക്ക് തിരികെയെത്തിക്കാൻ യുക്രെയ്‌ൻ നൽകിയ സഹായത്തിന് മോദി നന്ദി പറഞ്ഞു. ‌ യുദ്ധവുമായി ബന്ധപ്പെട്ട് മാനുഷികമായ ഏതു സഹായവും …

ഇന്ത്യ എക്കാലവും സമാധാനത്തിന്‍റെ പക്ഷത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »

ശിഖർ ധവാൻ വിരമിച്ചു

മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആരാധകർക്കായി സുദീർഘമായൊരു വിഡിയോയും പങ്കു വച്ചിട്ടുണ്ട്. ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. അസംഖ്യം ഓർമകളും കൃതജ്ഞതയും എനിക്കൊപ്പം ഉണ്ടാകും. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ് ധവാൻ എക്സിൽ കുറിച്ചത്. 38കാരനായ ധവാൻ 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനങ്ങളും 68 ട്വറ്റി20 …

ശിഖർ ധവാൻ വിരമിച്ചു Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ അറബിക്കടലിൻറെ ചില ഭാഗങ്ങൾ, …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് Read More »

രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ആരോപണ വിധേയനായ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ബംഗാളി നടി ശ്രീലേഖ മിത്ര വെള്ളിയാഴ്ച രഞ്ജിത് ദുരുദ്ദേശ്യത്തോടെ സ്പർശിച്ചതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ രഞ്ജിത് പ്രഗത്ഭനായ കലാകാരനാണെന്നും പരാതി ലഭിച്ചാൽ മാത്രമേ നടപടി എടുക്കുകയുള്ളൂവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങളിൽ രഞ്ജിത് മറുപടി പറഞ്ഞിട്ടുണ്ട്. നടി നിയമപ്രകാരം പരാതി നൽകിയാൽ അതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കും. ആക്ഷേപം ഉന്നയിച്ചതിന്‍റെ പേരിൽ കേസെടുക്കാൻ പറ്റുമോയെന്നും അങ്ങനെയെടുത്ത കേസുകൾ നില നിന്നിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. ഒരു …

രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ Read More »

സ്പോർട്സ് കൗൺസിൽ പെൻഷൻകാർ വയനാട് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

തൊടുപുഴ: ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ പുനരധിവാസത്തിനായി സർക്കാർ രൂപീകരിച്ച ദുരിതാശ്വാസ നിധിയിലേക്ക് സ്പോർട്ട്സ് കൗൺസിൽ പെൻഷൻകാർ സമാഹരിച്ചെടുത്ത ഒരു ലക്ഷം രൂപയുടെ ചെക്ക് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി അനിലാൽ, സെക്രട്ടറി സി ജയൻ, വൈസ് പ്രസിഡൻ് എസ് കെ ജവഹർ എന്നിവർ ചേർന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുൾ റഹിമാന് കൈമാറി. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി, വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു. ഓഗസ്റ്റ് …

സ്പോർട്സ് കൗൺസിൽ പെൻഷൻകാർ വയനാട് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു Read More »