കോതമംഗലത്ത് നേര്യമംഗലം – നീണ്ടപാറ റോഡിൽ ചെമ്പൻകുഴിയിൽ റോഡിനരികിൽ വിള്ളൽ
കോതമംഗലം: നേര്യമംഗലത്ത് നവീകരിച്ച റോഡ് ഉദ്ഘാടനം കഴിഞ്ഞു രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും വിള്ളൽ. നേര്യമംഗലം – നീണ്ടപാറ റോഡിൽ ചെമ്പൻകുഴിയിലാണ് അരികിൽ വിള്ളലുണ്ടായി ഇടിച്ചിൽ ഭീഷണിയിലായത്. റോഡിടിഞ്ഞാൽ സമീപത്തെ വീടിൻറെ മുറ്റത്തേക്ക് പതിക്കും. ടാറിങ്ങിലേക്കു കയറിയാണു വിള്ളൽ. അപകടഭീഷണിയുള്ള വളവിൽ വീപ്പകൾ സ്ഥാപിച്ചു റിബൺ വലിച്ചു കെട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി റോഡിൽ കലുങ്കിടിഞ്ഞ് നേര്യമംഗലത്തു തുടക്കം മുതൽ മണിയൻപാറ വരെ ഗതാഗതം തടഞ്ഞിരിക്കുന്നതിനാൽ ഇടുക്കി ഭാഗത്തേക്കുള്ള വാഹനങ്ങളെല്ലാം ഇതുവഴിയാണു പോകുന്നത്. ഭാരവാഹനങ്ങളുടെ സഞ്ചാരവും റോഡിടിച്ചിൽ ഭീഷണി വർധിപ്പിക്കുകയാണ്. …
കോതമംഗലത്ത് നേര്യമംഗലം – നീണ്ടപാറ റോഡിൽ ചെമ്പൻകുഴിയിൽ റോഡിനരികിൽ വിള്ളൽ Read More »






























