Timely news thodupuzha

കണ്ണൂരിൽ നടുറോഡിൽ വൻ ഗർത്തം

കണ്ണൂർ: ചെങ്ങളായിയിൽ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കാവുമ്പായി – കരിവെള്ളൂർ റോഡിൽ 3 മീറ്ററിലധികം ആഴമുള്ള കുഴിയാണ് ഉണ്ടായത്. ചൊവ്വാഴ്ച(June 03) വൈകുന്നേരം 5 മണിയോടെയാണ് പ്രദേശവാസികൾ ഈ കുഴി ശ്രദ്ധിക്കുന്നത്. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് ഈ കുഴി ആദ്യം കണ്ടത്. റോഡിൽ ഒരു ചെറിയ വിള്ളൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ സംശയം നോന്നിയ ഇവർ ഒരു കമ്പെടുത്ത് കുത്തിയപ്പോൾ ആദ്യം ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് വീണ്ടും ഇടിഞ്ഞ് 3 മീറ്ററായി താഴ്ന്നു. ഉടനെ റോഡ് ബ്ലോക്ക് ചെയ്തതിനാൽ വലിയ അപകടങ്ങൽ ഒഴിവാക്കാനായി എന്ന് പ്രദേശവാസികൾ പറയുന്നു.

കണ്ണൂർ ചെങ്ങളായിയിലെ കുഴി പൈപ്പിങ് (soil piping) പ്രതിഭാസമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിദഗ്ധ പരിശോധന നിർബന്ധമാണെന്ന് തളിപ്പറമ്പ് തഹസിൽദാർ അറിയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *