Timely news thodupuzha

എസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിൻ ഇടുക്കി ജില്ലാ തല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

ഇടുക്കി: നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ എന്ന പ്രമേയത്തിൽ ജൂൺ 1 മുതൽ 10 വരെ എസ് വൈ എസ് സംസ്ഥാനവ്യാപകമായി ആചരിക്കുന്ന പരിസ്ഥിതി ക്യാമ്പയിനിന്റെ ഇടുക്കി ജില്ലാ തല ഉദ്ഘാടനം തൊടുപുഴയിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി,സുബൈർ അഹ്‌സനി ജില്ലാ സാമൂഹികം പ്രസിഡൻ്റ് അജ്മൽ സഖാഫി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ ഷാജഹാൻ മുഈനി, റിയാസ് അഹ്‌സനി ശംസുദ്ധീൻ മുസ്‌ലിയാർ,എന്നിവർ സംബന്ധിച്ചു. ക്യാമ്പയിന്റെ ഭാഗമായി പരിസ്ഥിതിബോധവത്കരണം, ശുചീകരണം, സന്ദേശപ്രഭാഷണങ്ങൾ, അടുക്കളത്തോട്ടം, സംഘകൃഷി, മരംനടൽ തുടങ്ങിയവ സംഘടിപ്പിക്കും.ഇടുക്കി ജില്ലയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 1000 വീടുകളിൽ കാർബണ് ന്യൂട്രൽ സസ്യങ്ങൾ നട്ടു പിടിപ്പിക്കും എന്നു ജില്ലാ കമ്മിറ്റി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *