Timely news thodupuzha

ലഹരി വിരുദ്ധ ബോധവൽക്കരണം ഇഷ്ടമുള്ള ചുമതലയായി മാറ്റണം:ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി

ഇടുക്കി: ലഹരിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം കുട്ടികൾ ഏറ്റെടുക്കണമെന്നും ആ ചുമതല അവർക്ക് ഇഷ്ടമുള്ള ഒന്നായി മാറണമെന്നും ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. തൊടുപുഴ അൽ – അസ്ഹർ ഡന്റൽ കോളേജിൽ നടന്ന
പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കളക്ടർ.

ഈ കാലഘട്ടത്തിൽ കുട്ടികൾ തെറ്റായ മാതൃകകൾ പിന്തുടരുന്നവരാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ മാതൃകകൾ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ഇവിടെയാണ് ബോധവൽക്കരണം നൽകേണ്ടതിന്റെ ആവശ്യകത ഉയർന്ന് വരുന്നു ത്.തെറ്റാണ് ചെയ്യുന്നത് എന്നറിയാതെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ബോധവാന്മാരാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും കളക്ടർ പറഞ്ഞു.

കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശരത്. ജി. റാവു മുഖ്യപ്രഭാഷണം നടത്തി.
മാസ് മീഡിയ ഓഫീസർ ഡോമി ജോൺ വിഷയാവതരണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഖയസ് ഇ.കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തൊടുപുഴ അൽ – അസ്ഹർ കോളജ് ചെയർമാൻ കെ.എം മുസ ദിനാചരണ സന്ദേശം നൽകി.ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടൊപ്പം പുകയില കേന്ദ്രീകരിച്ച് കാൻസർ വിരുദ്ധ കാമ്പയിനും ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ക്യാമ്പയിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തിൽ ത്രിതല പഞ്ചായത്തംഗങ്ങളായ ഇന്ദു സുധാകരൻ, ഉഷാ രാജശേഖരൻ,
ബിന്ദു ഷാജി, നീതുമോൾ ഫ്രാൻസീസ് , ലൈല കരിം തുടങ്ങി രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *