Timely news thodupuzha

ഗർഭിണി ഉൾപ്പെടെ 12 പേർക്ക് തെരുവുനായുടെ കടിയേറ്റു; കൊട്ടാരക്കരയിലാണ് സംഭവം

കൊല്ലം: കൊട്ടാരക്കരയിൽ തെരുവുനായുടെ ആക്രമണത്തിൽ ഗർഭിണി അടക്കം 12 പേർക്ക് പരുക്ക്. ചൊവ്വാഴ്ചയാണ് സംഭവം. കൊട്ടാരക്കര ഹയർ സെക്കൻഡറി സ്കൂൾ പരിസരം, പുലമൺ, ചന്തമുക്ക് എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ചവർക്കും കടിയേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഒരേ നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചത്. അതേസമയം, ആക്രമിച്ച നായയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *