Timely news thodupuzha

77-ാം റിപ്പബ്ലിക് ദിനം; ഇടുക്കി ജില്ലാതല ആഘോഷം ഐ ഡി എ ഗ്രൗണ്ടില്‍ നടന്നു

ഇടുക്കി: വിഴിഞ്ഞ തുറമുഖവികസനം, അതിദാരിദ്ര്യനിർമ്മാർജ്ജനം എന്നിവ കേരളത്തിൽ സാധ്യമായി. ഇടുക്കിയിൽ മെഡിക്കൽ കോളേജ്, നേഴ്സിംഗ് കോളേജ് എന്നിവ വികസന മാനദണ്ഡങ്ങളായി. മുട്ടം സ്പെസസ് പാർക്ക് പൂർത്തിയാകുന്നു. പട്ടയപ്രശ്ന പരിഹാരം, കാർഷിക രംഗത്തും പുരോഗതിയും സാധ്യമായി. റോഡ് വികസനവും ജില്ലയിൽ സാധ്യമായതായി മന്ത്രി റിപ്പബ്ലിക്ക് സന്ദേശത്തിൽ പറഞ്ഞു.

ബാന്‍ഡ് സംഘം ഉള്‍പ്പടെ പതിനെട്ട് പ്ലറ്റൂണുകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരന്നു. പോലീസ്, വനംവകുപ്പ്, എക്സൈസ്, എന്‍ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്സ്, ഗൈഡ്സ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ കട്ടപ്പന സര്‍ക്കാര്‍ കോളേജ്, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, എം ആര്‍ എസ് പൈനാവ്, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വാഴത്തോപ്പ്, എസ് എന്‍ എച്ച് എസ് എസ് കഞ്ഞിക്കുഴി, സെന്റ്. മേരിസ് എച്ച് എസ് എസ് മുരിക്കാശേരി, എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പരേഡില്‍ പങ്കെടുത്തു.

ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ.പി.എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ഷിലാ സ്റ്റിഫൻ , ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ദ്ര മോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ്, രാഷ്ട്രിയ സാമൂഹ്യ രംഗത്തെ നിരവധി ആളുകളും പരിപാടിയുടെ ഭാഗമായി, പരേഡിൽ പങ്കെടുത്ത മികച്ച പ്ലറ്റൂണുകൾക്ക് സമ്മാനം നൽകി. പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പ്, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ്, മരിയാപുരം പഞ്ചായത്ത്, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവരാണ് പരേഡിനാവശ്യമായ സജ്ജീകരണങ്ങള്‍ മൈതാനത്ത് ഒരുക്കിയത്. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *