Timely news thodupuzha

ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് ഇനി മുതൽ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ഇടുക്കി: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ദന്തചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (രജിസ്‌ട്രേഷന്‍&റെഗുലേഷന്‍ആക്ട് 2018) പ്രകാരം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.എന്‍ സതീഷ് അറിയിച്ചു.

ആത്യാഹിതം സംഭവിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന രോഗിയെ പ്രാഥമിക ചികിത്സ നല്‍കി അടിയന്തര സാഹചര്യം തരണം ചെയ്യാന്‍ സഹായിക്കേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്തമാണ്. മുന്‍കൂര്‍ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാല്‍ ചികിത്സ നിഷേധിക്കാന്‍പാടില്ല. കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്
ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ ചികിത്സാരേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളും രോഗിക്ക് കൈമാറേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണ്. കണ്‍സള്‍ട്ടേഷന്‍, പരിശോധന, ചികിത്സ മറ്റ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയ ഇനം തിരിച്ച ബില്ല് രോഗികള്‍ക്ക് നല്‍കണം. എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും പേഷ്യന്റ് ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന തരത്തില്‍ ലഭ്യമാക്കുകയും സ്ഥാപനത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണാവുന്ന തരത്തില്‍ താഴെപറയുന്നകാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

1 )ലഭ്യമായസേവനങ്ങള്‍
2 )അടിസ്ഥാനസേവനങ്ങളുടെയുംസൗകര്യങ്ങളുടെയുംനിരക്കുകളുംപാക്കേജുകളും. പ്രദര്‍ശിച്ചിച്ചനിരക്കുകളില്‍കൂടുതല്‍രോഗിയില്‍നിന്നുംഈടാക്കാന്‍പാടുള്ളതല്ല
3 )നിലവിലുള്ളകിടക്ക. ഓപ്പറേഷന്‍ഐ.സി.യുഓപ്പറേഷന്‍തീയേറ്റര്‍വിവരങ്ങള്‍
4)’രോഗിയുടെഅവകാശങ്ങള്‍
5).പരാതികള്‍ ബോധിപ്പിക്കേണ്ട ഓഫീസറുടെപേര്, തസ്തിക, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഫോണ്‍ നമ്പര്‍

രോഗികളുടെ പരാതി പരിഹരിക്കാന്‍ പ്രത്യേക ഡെസ്‌ക്ക് ക്ലിനിക്കല്‍ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമാണ്
പരാതിലഭിച്ച് 7 പ്രവൃത്തി ദിവസത്തിനുള്ളില്‍ പരിഹരിക്കണം. ഗുരുതരമായ പരാതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് (ആരോഗ്യം ) കൈമാറണം.

ഹൈക്കോടതി നിര്‍ദ്ദേശാനുസരണം ജില്ലയിലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റുകളായ എല്ലാവിധ ആശുപത്രികളും, ക്ലിനിക്കുകളും, ഡയഗ്‌നോസ്റ്റിക് സ്ഥാപനങ്ങളും കേരള ക്ലിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട് 2018 ലെ 39, 47 സെക്ഷനുകള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാമെഡിക്കല്‍ഓഫീസര്‍ (ആരോഗ്യം )അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *