തൊടുപുഴ: ” ജോബി ” കൂട്ടുകാർ ഒത്തുകൂടി….. ലോകമെമ്പാടുമുള്ള ” ജോബി ” ക്കൂട്ടത്തിന്റെ ഇടുക്കി ചാപ്റ്ററാണ് കൂട്ടായ്മ നടത്തിയത്.
കാഞ്ഞാർ അരീക്കാട്ട് കുടുംബാങ്കണത്തിലാണ് സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ള ജോബിയെന്ന പേരുകാരായ സുഹൃത്തുക്കൾ സമ്മേളിച്ചത്.
ഇരുമ്പുപാലം ജോബി അധ്യക്ഷത വഹിച്ച സംഗമം മഹാരാഷ്ട്രയിലെ ഛന്താ രൂപതയിലെ ഫാ: ജോബി ഇല്ലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ജോബി അരീക്കാട്ട് സ്വാഗതവും ജോബി ജോസ് വഴിത്തല നന്ദിയും പറഞ്ഞു. 2027 ജനുവരി ഒമ്പതിന് ജോബിക്കൂട്ടം കുടുംബ സംഗമം അടിമാലിയിൽ നടക്കും.
“ജോബിക്കൂട്ടം”ഇടുക്കി ചാപ്റ്റർ: തൊടുപുഴ കാഞ്ഞാറിൽ സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ള ജോബി ” കൂട്ടുകാർ ഒത്തുകൂടി: 2027 ജനുവരി 9 ന് ജോബിക്കൂട്ടം കുടുംബ സംഗമം അടിമാലിയിൽ






