Timely news thodupuzha

പരിസ്ഥിതി ലോല മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ്

ഇടുക്കി: പരിസ്ഥിതി ലോല മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇടുക്കിയുടെ ചുമതല വഹിക്കുന്ന മന്ത്രി അനൂപ് ജേക്കബ് കർഷകരുടെ ആശങ്കകൾക്ക് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്)സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാണാലിക്കൽ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലേക്ക്
കടന്ന അഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻറ് ഷാ ഹൂൽ പള്ളത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.കെ.റ്റി.യു.സി.cജേക്കബ്) സംസ്ഥാന പ്രസിഡൻറ് എം.എ.ഷാജി.മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് അനിൽ പയ്യാനിക്കൽ, കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ബാബുവുഗീസ്, ജോസ് വഴുതപ്പിള്ളി, ലാലു ചകനാൽ, ഉഷാ രാജു, കെ.പി.നസീർ, ബെൻജോർജ്, കുര്യാക്കോസ് ഇ.എം , പി.ജെ.ജോസഫ്, സജീന നസീർ, കെ.കെ.വിജയൻ, അർജുൻ കെ.ബി, ഗോഡ് വിൻ തോമസ് , വൈദ്യർ സി.ഡി.ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *