വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിലെയും പരിസര പഞ്ചായത്തുകളിലെയും നിരവധി വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകി ജീവിത വിജയത്തിലേക്ക്കൈ പിടിച്ചുയർത്തിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്: ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ . വിദ്യാഭ്യാസത്തോടൊപ്പം കലാകായിക ആയോധന ആരോഗ്യ പരപ്രവർത്തികൾക്കും പ്രാഥാന്യം നൽകി വരുന്ന സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയംഹൈസ്കൂളിന്റെ 41 ആമത് ആനുവൽ സ്പോട്സ് മീറ്റാണ് ഒളിപിക് ആ ഘോഷ ചടങ്ങുകളെ അനുസ്മരിക്കും വിധംനെക്സോ2k 26 എന്ന പേരിൽ സ്കൂൾമൈതാനിയിൽ വച്ച് നടന്നത്. സ്കൂൾ പ്രവേശന കവാടത്തിൽ നിന്നും വിശിഷ്ടാഥിതികളെ സ്വീകരിച്ച ശേഷം ആരംഭിച്ച ആനുവൽ സ്പോട്സ് മീറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ PTA പ്രസിഡന്റ് സിജോ ഔസേപ്പ് അധ്യക്ഷനായിരുന്നു.
സ്കൂൾ ലീഡർ മാരായ ആരോൺ അനീഷ്. റോസിറ്റാ ആൻ മേരി എന്നിവർ വിശിഷ്ടാഥിതികൾക്ക് സ്വാഗതമാശംസിച്ചു. തുടർന്ന് ആനുവൽ സ്പോട്സ് ഡേ പതാക ഉയർത്തിയ ശേഷം പീരുമേട് MLA അഡ്വ: സിറിയക് തോമസ് നെക്സോ 2k 26 ആനുവൽ സ്പോട്സ് ഡേയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന ആനുവൽ സ്പോട്സ് മീറ്റ് ദിനമാർച്ച് ഫാസ്റ്റിന് കുമളി സർക്കിൾ ഇൻസ്പെക്ടർ B ജയൻ സല്യൂട്ട് സ്വീകരിച്ചു.
അഴുത ബ്ലോക്ക് പഞ്ചായത്തംഗംPA അബ്ദുൾ റഷീദ്. ഗ്രാമ പഞ്ചായത്തംഗം റെഹാനത്ത്. അസംഷൻ ദേവാലയ ഇടവക വികാരി ഫാ. ഫ്രാൻസിസ് നെടുംപറമ്പിൽ . അസി: വികാരി ഫാദർ നവീൻ.മുൻ PTA പ്രസിഡന്റുമാരായ Mഉദയ സൂര്യൻ. സെബാസ്റ്റ്യൻ പത്യാല, അബ്ദുൾ അസീസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ രമ്യാ ജോർജ്, സ്കൂൾ മാനേജർ സിസ്റ്റർ ലൂസി എബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സ്കൂൾ മൈതാനിയിൽ നിന്നും സ്പോട്സ്മീറ്റ് ദീപശിഖ ഫാദർ ഫ്രാൻസീസ് നെടുംപറമ്പിൽ നിന്നു സ്പോട്സ് ക്യാപ്റ്റൻ ഏറ്റുവാങ്ങി മൈതാനിയിൽ സ്ഥാപിച്ച ഒളിംപിക് ദീപത്തിൽ പകർന്നതോടെ നെക്സോ 2k 26 കായികമാമാങ്കത്തിന് വിവിധ ഗ്രൂപ്പുകളിലായിതുടക്കമായി. സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാ കായിക പരിപാടികൾമൈതാനിയിൽ അവതരിപ്പിച്ചത് കായിക മാമാങ്കത്തിന് വർണ്ണ പൊലിമയേകി. തുടർന്ന് വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് മെഡലുകളും സർട്ടി ഫിക്കറ്റുകളും വിശിഷ്ടാഥിതികൾ വിതരണം ചെയ്തു. കായിക മാമാങ്കത്തിന്റെ സമാപനയോഗത്തിൽ കായിക മാമാങ്കത്തിൽ വിജയികളായ ഗ്രൂപ്പുകൾക്ക് ടോഫികൾ വിതരണം ചെയ്തു.





