വാഴക്കുളം: വേങ്ങച്ചുവട് തോട്ടുമാരിയ്ക്കൽ ഷിബു ജോണിൻ്റെ മകൻ സൂരജ് (32) അൾജീരിയയിൽ നിര്യാതനായി. മർച്ചൻ്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന സൂരജിന് ഇറ്റലിയിൽ നിന്ന് അൾജീരിയ യിലേക്കുള്ള കപ്പൽ യാത്രക്കിടെ കഴിഞ്ഞ 12 ന്അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. അൾജീരിയക്കു സമീപത്തുള്ള ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 17 ന് മരിച്ചു.28/9/2026 തിങ്കളാഴ്ച നെടുമ്പാശേരിയിൽ എത്തിക്കുന്ന മൃതദേഹം വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. സംസ്കാരം 29.09.2026ചൊവ്വാഴ്ച രാവിലെ 9.30 ന് വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. സൂരജ് അവിവാഹിത നാണ്. മാതാവ് ഷംല കലൂർ പിച്ചാപ്പിളളിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: സൂര്യ ( നെതർലാൻ്റ്), സുജിത് (മർച്ചൻ്റ് നേവി). സഹോദരീ ഭർത്താവ്: എൽദോസ് ജോൺ കുന്നപ്പിള്ളിൽ ഉടുമ്പന്നൂർ.
വാഴക്കുളം വേങ്ങച്ചുവട് തോട്ടുമാരിയ്ക്കൽ ഷിബു ജോണിൻ്റെ മകൻ സൂരജ് അൾജീരിയയിൽ നിര്യാതനായി





