Timely news thodupuzha

ഇടുക്കിയിൽ സി പി എം പ്രാദേശിക നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം

ഇടുക്കി: കുഴിത്തൊളു കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന യുവജ്യോതി എസ് എച്ച് ജി യിലെ അംഗമായിരുന്നു അനിൽ. എസ് എച്ച് ജി യുടെ ഉടമസ്ഥതയിലുള്ള യുവ മൊബൈൽസ്‌ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പ് 2019 ഓഗസ്റ്റിൽ അനിൽ ഏറ്റെടുത്തു.

2020 ഫെബ്രുവരിയ്ക് ശേഷം ലീസ് ഇനത്തിൽ മാസം തോറും സംഘത്തിന് നൽകേണ്ട തുക കൈമാറിയിട്ടില്ല. സ്ഥാപനത്തിലെ ഫർണിച്ചറുകൾ, ഇലട്രോണിക്സ് ഉപകരണങ്ങൾ, സ്റ്റോക്ക്, കെട്ടിടത്തിന്റെ സെക്യൂരിറ്റി എന്നിവ അടക്കം ആറര ലക്ഷത്തോളം രൂപ, തട്ടിയെടുത്തെന്നാണ് പരാതി.

ഓഡിയോ നടപടി ആവശ്യപെട്ട് അംഗങ്ങൾ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്കും ഇടുക്കി ജില്ലാ സെക്രട്ടറി സിവിവർഗീസിനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രനും പരാതി നൽകി. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപെട്ട് ജില്ലാകമ്മറ്റിഅംഗംപിഎൻ വിജയന് കത്ത് നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിയിൽ സൂചിപ്പിയ്ക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *