തൊടുപുഴ: കാഞ്ഞാർ – ആനക്കയം റോഡ് നന്നാക്കാനാണെന്നും റോഡ് വീതി കൂട്ടി ബി.എം.ബി.സി നിലവാരത്തിൽ പണിയാൻ അടുത്ത ബജറ്റിൽ തുക അനുവദിക്കണം എന്നും ആവശ്യപ്പെട്ട് റോഡ് നവീകരണജനകീയ മുന്നണി റോയി കെ പൗലോസ് എം എൽ എയ്‌ക്ക് നിവേദനം നൽകി. തകർന്നു കിടക്കുന്ന കാഞ്ഞാർ – ആനക്കയം റോഡ് ഉടൻ നന്നാക്കണ മെന്നും റോഡ് വീതി കൂട്ടി ബി. എം. ബി.സിനിലവാരത്തിൽ പണിയാൻ അടുത്ത ബജറ്റിൽ തുക അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് റോഡ് നവീകരണ ജനകിയ മുന്നണിയുടെ നേതൃത്വത്തിൽ നിവേദനം നൽകിയത് . തൽക്കാലം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സാധാരണ നിലവാരത്തിൽഉടൻ ടാർ ചെയ്യുമെന്നും അടുത്ത ബജറ്റിൽ കാഞ്ഞാർ -കരിക്കോട് റോഡ് സംസ്ഥാന പാത നിലവാരത്തിൽ പണിയാൻ ബജറ്റിൽ തുക വകയിരുത്തൻ ശ്രമിക്കുമെന്നും എം. എൽ. എ.പറഞ്ഞു.കുടയത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.മുരളിധരൻ, പഞ്ചായത്തം ഗങ്ങളായ ഫ്രാൻസീസ് പടിഞ്ഞാറേടത്ത്., തോമസ് കുന്നേ മുറി, മുൻ വൈസ് പ്രസിഡന്റ് സാബു തെങ്ങുംപ്പിള്ളി,തോമസ് മൈലാടൂർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
കാഞ്ഞാർ – ആനക്കയം റോഡ് ബി.എം.ബി.സി നിലവാരത്തിൽ പണിയാൻ അടുത്ത ബജറ്റിൽ തുക അനുവദിക്കണം; റോയി കെ പൗലോസ് എം എൽ എയ്‌ക്ക് നിവേദനം നൽകി






