Timely news thodupuzha

വീട്ടുപടിക്കൽ മൃഗചികിത്സയുമായി കട്ടപ്പന മൃഗാശുപത്രി

കട്ടപ്പന: ക്ഷീര കർഷകർക്കും മറ്റ് വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നവർക്കും വീട്ടുപടിക്കൽ മൃഗചികിത്സയുമായി കട്ടപ്പന മൃഗാശുപത്രി. 1962 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ചാൽ ഡോകടരും മരുന്നും ഉൾപ്പെടെ ആംബുലൻസ് വീട്ടുപടിക്കൽ എത്തും.

മൃഗസംരക്ഷണ വകുപ്പിന്റെ കട്ടപ്പന വെറ്റിനറി പോളിക്ലീനിക്കിന്റെ സേവനങ്ങൾ എന്തെല്ലാമെന്ന് നമ്മൾ മനസിലാക്കണം.

മുൻ വർഷങ്ങളിൽ ഒരു ഡോക്ടർ പോലും ഇല്ലാതിരുന്ന ഇവിടെ ഇപ്പോൾ 3 ഡോക്ടർമാരും ഒപ്പും വീട്ടുപടിക്കൽ സേവനവുമായി ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളോടെ ഇവിടം മാറി.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 27 വരെ നിങ്ങളുടെ നായ്ക്കളെ പേ വിഷ പ്രതിരോധ കുത്തിവയ്പ്പിലൂടെ പേവിഷബാധയിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള നാലാം ഘട്ട പ്രതിരോധ കുത്തിവയ്പ്പ് യഞ്ജമാണ് നടക്കുന്നത്.
നഗരസഭ കൗൺസിലർ സോണിയ ജെയ്ബി പ്രതിരോധ കുത്തിവയ്പ്പ് യഞ്ജം ഉദ്ഘാടനം ചെയ്തു.

രാവിലെ 9 മുതൽ ഉച്ച കഴിഞ്ഞ് 3 വരെ ആശുപത്രിയിൽ സർജറി ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കും.

1962 എന്ന ടോൾ ഫ്രീ നമ്പരിൽ ബുക്ക് ചെയ്താൽ വൈകിട്ട് 4 മുതൽ രാത്രി 12 വരെ ഡോക്ടറും മരുന്നും ഉൾപ്പെടെ വീട്ടുപടിക്കൽ മൃഗചികിത്സ എത്തും.
ഇതിനായി പ്രത്യക സംഘമുണ്ട്.

നമ്മുടെ വളർത്ത് മൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിലൂടെ നമ്മുടെ ജീവനും സുരക്ഷയാണ് ലഭിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *