Timely news thodupuzha

മോദി – അമിത് ഷാ – തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം

പാമ്പാടുംപാറ: രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാമ്പാടുംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പാമ്പാടുംപാറ കുരിശടി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.കെപിസിസി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ, ഡിസിസി ജനറൽ സെക്രട്ടറി ജി. മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.എസ്. യശോധരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടോമി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി ടോമി. പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ്. മോഹനൻ കല്ലാർ. സന്തോഷ് അമ്പിളിവിലാസം തുടങ്ങിയവർ നേതൃത്വം നൽകി. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നതിന്റെ ഭാഗമായാണ് പ്രകടനം സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *