ഉടുമ്പഞ്ചോല: രാജ്യത്തെ ജനാധിപത്യം തകർക്കുന്ന നടപടികളാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷണർ ഗാനേഷ് കുമാർ നടപ്പിലാക്കുന്നതെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിന് ഉദാഹരണമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കെ സി വേണു ഗോപാലിന്റെയും അറസ്റ്റ്. ഇത്തരം നടപടികൾ അനുവദിയ്ക്കാനാവില്ലെന്നും സമരക്കാർ വ്യക്തമാക്കി. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഉടുമ്പഞ്ചോലയിൽ പന്തംകൊളുത്തി പ്രകടനവും റോഡ് ഉപരോധവും നടന്നു. പ്രധാന മന്ത്രിയുടെ കോലവും കത്തിച്ചു. കോൺഗ്രസ് ഉടുമ്പഞ്ചോല മണ്ഡലം പ്രസിഡന്റ് ടിബിൻ പി ജോർജിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡി സി സി ജനാ സെക്രട്ടറി ബെന്നി തുണ്ടത്തിൽ, ബെന്നി കുന്നേൽ, സാന്റോചൻ കൊച്ചുപുരയ്ക്കൽ, ബിജു ഇടുക്കാർ, ജയ്മി കുര്യൻ, അഭിലാഷ് കല്ലുപാലം, സെൽവ പാണ്ടി, ഡോൺ സേവിയർ, അലൻ ഇടുക്കാർ തുടങ്ങിയവർ പങ്കെടുത്തു.
രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഉടുമ്പഞ്ചോലയിൽ കോൺഗ്രസ്സ് പ്രവർത്തകർ റോഡ് ഉപരോധിച്ചു; പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം പ്രവർത്തകർ കത്തിച്ചു






