തൂക്കുപാലം: നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂക്കുപാലത്ത് നടത്തിയ പ്രേതിക്ഷധ റാലി തൂക്കുപാലം : നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂക്കുപാലത്ത് പ്രതിഷേധ റാലി നടത്തി. ഭരണഘടനയ്ക്കും പ്രതിപക്ഷ നേതാക്കൾക്കും രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി മറ്റ് എംപിമാർക്കും സംസ്ഥാന മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ജനാധിപത്യ സംവിധാനത്തിലെ ഉന്നത നേതാക്കൾക്കുമെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരെയാണ് റാലി സംഘടിപ്പിച്ചത്. പരുപാടിയിൽ കോൺഗ്രസ് പ്രവർത്തകരും ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും അനുഭാവികളും പങ്കെടുത്തു. നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ്.പ്രസിഡന്റ് സി.എസ് യശോധരൻ അധ്യക്ഷത വഹിച്ച പരുപാടി കെ.പി.സി.സി സെകട്ടറി അഡ്വക്കറ്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉത്ഘാടനം ചെയ്തു.കെ.പി.സി.സി സെക്രട്ടറി അഡ്വക്കറ്റ് എം.എൻ.ഗോപി, ഡി.സി.സി സെക്രട്ടറി ജി.മുരളീധരൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, പഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി ജോസഫ്, ഷിഹാബ് ഈട്ടിക്കൽ, ജോസഫ് താന്നിക്കൽ. ടോമി കരിയിലക്കുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ടോമി ജോസഫ്. കെ കെ കുഞ്ഞുമോൻ. എം എസ് മഹേശ്വരൻ. ഷാജി. ജോബിൻ എന്നിവർ നേതൃത്വം നൽകി.
കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ തൂക്കുപാലത്ത് കോൺഗ്രസ് പ്രതിഷേധ റാലി






