Timely news thodupuzha

ഇടുക്കി മെഡിക്കൽ കോളേജിലെ രണ്ട് ബ്ലോക്കുകൾക്കിടയിലുള്ള നടപ്പാത അപകട കെണിയാകുന്നു

ഇടുക്കി: മെഡിക്കൽ കോളേജിലെ രണ്ട് ബ്ലോക്കുകൾക്കിടയിലുള്ള നടപ്പാത അപകട കെണിയാകുന്നു. ഈ നടപ്പാത യാത്ര യോഗ്യമാക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം.വി.ഒ ഇടുക്കി മെഡിക്കൽ കോളേജിലെ പഴയ ബ്ലോക്കിനും പുതിയ ബ്ലോക്കിനുമിടയിലെ അപകടകരമായ നടപ്പാതയിൽ വീണ് പരിക്കേറ്റ ഒരാൾ രണ്ട് വർഷമായി കിടപ്പിലാണ്. കഴിഞ്ഞദിവസം ഇദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് ചെറുതോണിയിലെ ഫോട്ടോഗ്രാഫറും പൊതുപ്രവർത്തകനുമായ എൻ.ജെ. വർഗീസ് പറഞ്ഞു. ഇക്കാര്യങ്ങൾ പുറത്തു പറഞ്ഞാൽ പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഭയന്ന് കുടുംബാംഗങ്ങൾ വിവരം പുറത്തുപറയാൻ മടിക്കുന്ന സാഹചര്യമായിരുന്നുവെന്നും അതിനാലാണ് അപകടത്തിൽപ്പെട്ട വ്യക്തിയുടെ ദുരിതം പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നതെന്നും എൻ ജെ വർഗീസ് വ്യക്തമാക്കി.ബൈറ്റ്സമാനമായ അപകടങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ നടപ്പാത അടിയന്തരമായി സുരക്ഷിതമാക്കണമെന്നാണ് കാലങ്ങളായി നാട്ടുകാരുടെ ആവശ്യം.പഴയ ബ്ലോക്കിൽ പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങൾ, മെഡിക്കൽ സൂപ്രണ്ടിന്റെ ഓഫീസ്, കാന്റീൻ, ഡയാലിസിസ് വിഭാഗം തുടങ്ങിയവ പ്രവർത്തിക്കുന്നതിനാൽ രോഗികളും ജീവനക്കാരും ഇരുവശത്തേക്കും നിരന്തരം യാത്ര ചെയ്യേണ്ടതുണ്ട്. റോഡ് മാർഗം പോകണമെങ്കിൽ ഏകദേശം 400 മീറ്റർ കയറ്റം കയറണം. അതിനാൽ മോർച്ചറിക്ക് സമീപത്തെ ചെറിയ നടപ്പാതയാണ് പലരും ആശ്രയിക്കുന്നത്.അപകടസാധ്യതയുള്ള ഈ വഴിയിൽ നേരത്തെയും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പരാതി. നടപ്പാത കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കണമെന്ന ആവശ്യം മുൻ വർഷങ്ങളിൽ ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.സർക്കാർ അടിയന്തരമായി ഇടപെട്ട് സുരക്ഷിതമായ നടപ്പാത ഒരുക്കണമെന്നാണ് നാട്ടുകാരുടെയും ആശുപത്രി ജീവനക്കാരുടെയും ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *