Timely news thodupuzha

കൊലപാതകക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും; ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

ഉപ്പുതറ: ചീന്തലാർ കാറ്റടിക്കവല അരപ്പേര് മൊട്ടലയത്തിൽ താമസിക്കുന്ന നെല്ലിക്കൽ വീട്ടിൽ ബിനു. റ്റി (46) കുറ്റക്കാരൻ എന്ന് കണ്ടെത്തി 08.10.2026 തിയതി ഇടുക്കി ജില്ല തേർഡ് അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജ് എസ്. എസ് സീന ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്വി ഒ 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാപ്പിപ്പതാൽ ഭാഗത്ത് മണലേൽ വീട്ടിൽ പീറ്ററിനോട് ഉണ്ടായ വിരോധത്തെത്തുടർന്ന് പ്രതി ചീന്തലാർ മാർക്കറ്റിന് സമീപമുള്ള എസ്.എൻ.ഡി.പി ശ്മശാനത്തിന് സമീപം റോഡിൽ വച്ച് ഒരു കവാത്ത് കത്തികൊണ്ട് വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചതിനെത്തുടർന്ന് പീറ്റർ മരണപ്പെടുകയായിരുന്നു. ഉപ്പുതറ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എസ് .എം റിയാസ് ആണ് പ്രതിക്കെതിരായ കുറ്റ പത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ്‌ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *