Timely news thodupuzha

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് ഇ.ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത വസ്തുവകകളുടെ കണക്ക് പുറത്തു വിട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലും തൃശൂരിലുമായി ഒമ്പത് ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്.

പരിശോധനയിൽ 150 കോടിയിലേറെ രൂപയുടെ വെട്ടിപ്പ് ബാങ്കിൽ നടന്നതായി ഇ.ഡി വെളിപ്പെടുത്തിയിരുന്നു. സുനിൽ കുമാറിന്‍റെ വീട്ടുവളപ്പിൽ നിന്ന് 100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും കണ്ടെടുത്തു. ലതൃശൂർ ഗോസായിക്കുന്നിലെ എസ്.റ്റി.ജുവലറി ഉടമയാണ് സുനിൽ കുമാർ.

കേസിലെ പ്രധാന പ്രതിയായ സതീശന് ഈ ജുവലറിയിൽ നിക്ഷേപം ഉള്ളതായി ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. അനിൽ കുമാറിൽ നിന്ന് 15 കോടി വില വരുന്ന അഞ്ച് വസ്തുവകകളുടെ രേഖകളും ദീപക്കിന്‍റെ താമസസ്ഥലത്തു നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന 19 രേഖകളും പിടിച്ചെടുത്തു. ഇവ കൂടാതെ ബിനാമി ഇടപാടുകളുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *