കുമിളി: ലയൺസ് ക്ലബ് പെരിയാർ തേക്കടിയും അലൻ & ഹാർബർ കുമിളയും സംയുക്തമായി ലോക നേത്ര ദിനത്തോട് അനുബന്ധിച്ച് കുമിളിയിൽ സൗജന്യ നേത്ര ചികിത്സയും അതിനോട് അനുബന്ധിച്ച്ബോധവൽക്കരണ റാലിയും നടത്തി .
ബോധവൽക്കരണ റാലി കുമളി KSRTC സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച കുമളി പഞ്ചായത്ത് പൊതുവേദിയിൽ അവസാനിച്ചു . ലയൺസ് ക്ലബ് അംഗങ്ങൾക്കൊപ്പം റാലിയിൽ നിരവധി സ്കൂൾ കോളേജ് വിദ്യാർത്ഥികൾ അണിനിരന്നു സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജിലെ BSW വിദ്യാർത്ഥികൾ, കുമളി ഹയർ സെക്കൻഡറി സ്കൂളിലെ NCC , NSS, സ്കൗട്ട് കേഡറ്റുകൾ റാലിയിൽ പങ്കെടുത്തു.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം ഇടുക്കി MP അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ലൈയൺസ് ക്ലബ് പ്രസിഡൻറ് ശ്രീ മുരളി അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രജനി ബിജു മുഖ്യ പ്രഭാഷണം നടത്തി, കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡൻറ് ശ്രീ റോബിൻ കാരക്കാട്ടിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് KM സിദ്ദിഖ് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡൻറ് ശ്രീ മജോ കാര്യമുട്ടം എന്നിവർ ആശംസകൾ അറിയിച്ചു. കുമളിയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.തുടർന്ന് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. അലൻ & ഹാർബർ ഐ കെയർ സ്ഥാപനത്തിൻറെ നേതൃത്വത്തിൽ ആധുനീക സംവിധാനങ്ങളോടു കൂടിയാണ് ക്യാമ്പ് നടത്തപ്പെട്ടത്.






