Timely news thodupuzha

ഹമാസ് കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി, ദൃശ്യങ്ങൾ പുറത്തു വിട്ടു

ജറുസലം: ഇസ്രയേലിൽ മിന്നലാക്രമണം നടത്തിയ ഹമാസ് കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെമന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പിഞ്ചു കുഞ്ഞുങ്ങളോട് കാട്ടിയ കൊടും ക്രൂരതയുടെ ഭീകര ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസാണ് എക്സ് പ്ലാറ്റ് ഫോമിലൂടെ പുറത്തു വിട്ടത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനെ നെതന്യാഹു കാണിച്ച ചിത്രങ്ങളെന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. രക്തത്തിൽ കുതിർന്നതും കത്തിക്കരിഞ്ഞ് കരിക്കട്ടയായി മാറിയതുമായ മൃതദേഹങ്ങളുടെ ചിത്രങ്ങളാണിത്.

ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ, ഇസ്രയേലികളായ കുട്ടികളുടെ തല വെട്ടിയെന്നും അതിൻറെ ചിത്രങ്ങൾ താൻ കണ്ടുവെന്നും യു.എസ് പ്രസിഡൻറ് ജോ-ബൈഡൻ വെളിപ്പെടുത്തിയിരുന്നു.

ഇസ്രയേൽ- ഹമാസ് പോരാട്ടം രൂക്ഷമാകുന്നതിനിടെ പിന്തുണ പ്രഖ്യാപിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിച്ചിരുന്നു. അമേരിക്ക ഉള്ളിടത്തോളം കാലം ഇസ്രയേലിന് ഒറ്റയ്ക്കു പോരാടേണ്ടി വരില്ലെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയിട്ടുള്ളവരെ മോചിപ്പിക്കാൻ യുഎസിൻറെ ഉന്നത നയതന്ത്ര‌ ഉദ്യോഗസ്ഥർ സഹായിക്കുമെന്ന് ബ്ലിങ്കൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *