Timely news thodupuzha

logo

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി

തിരുവനന്തപുരം: പ്രസവ വേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം.

ഇന്നലെ രാത്രി 12.30ഓടെ ആശുപത്രിയിലെത്തിയ യുവതിയെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ആശുപത്രിയിൽ ഗൈനക്കോളജി ഡോക്‌ടർ ഉണ്ടായിരുന്നില്ല. ഈ വിവരം രോഗിയെ അറിയിക്കാൻ വൈകിയതായും ബന്ധുക്കൾ ആരോപിക്കുന്നു.

പിന്നീട് ഡ്യൂട്ടി നഴ്സുമാർ എസ്.എ.റ്റി ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചതായും, എസ്.എ.റ്റി ആശുപത്രിയിൽ എത്തിയ ഉടൻ യുവതി പ്രസവിച്ചതായും കുടുംബ വ്യക്തമാക്കി. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിൻറെ പ്രതികരണം.

ആശുപത്രി സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി നൽകും. ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *