Timely news thodupuzha

അടിമാലി ടൗണിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

അടിമാലി: പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. അടിമാലിയിൽ വാടക്ക് താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷാണ്(39) മരിച്ചത്.

ഒമ്പതാം തീയതി വൈകിട്ട് 4.40നാണ് അടിമാലി ടൗണിൽ സെൻട്രൽ ജംങ്ങ്ഷനിൽ ദേഹമാസകലം പെട്രോൾ ഒഴിച്ച് ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തീ കെടുത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് ജിനീഷ് നിര്യാതനായത്. അടിമാലി പോലീസ് ഹോസ്പിറ്റൽ എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *