Timely news thodupuzha

logo

വയനാട് ദുരന്ത ഭൂമിയില്‍ 5ആം നാളും തെരച്ചില്‍ തുടരുന്നു

മുണ്ടക്കൈ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചില്‍ ദൗത്യം അഞ്ചാം ദിനത്തിലേക്ക്. ശനിയാഴ്ച രാവിലെ എട്ടോടെ പരിശോധന ആരംഭിച്ചു.

വിവിധ സംഘങ്ങളായി തെരിഞ്ഞാണ് തെരച്ചില്‍. ഓരോ സംഘത്തിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരമുണ്ടാവും. മുണ്ടക്കൈ, ചൂരല്‍മല, വെള്ളാര്‍മല സ്‌കൂള്‍, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച പരിശോധന. പ്രദേശത്തെ പുഴയിലും സൈന്യം പരിശോധന നടത്തും. യന്ത്രസാമഗ്രികളുമായാണ് രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തേക്കെത്തുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 210 പേര്‍ മരിച്ചതായാണ് നിലവിലെ സര്‍ക്കാര്‍ കണക്ക്.

എന്നാല്‍, 300ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് അനൗദ്യോ?ഗിക കണക്ക്. 342 പേര്‍ മരിച്ചെന്നാണ് നിലവില്‍ പുറത്തു വരുന്ന കണക്ക്. മരണസംഖ്യ ഇനിയും ഉയരും. മുന്നൂറിലധികം പേരെ ഇനി കണ്ടെത്താനുമുണ്ട്. 146 മൃതദേഹങ്ങളാണ് ഇത് വരെ തിരിച്ചറിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *