തൃശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപമുള്ള വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയ്യുടെ ഭാര്യ മിനി(56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ച അഞ്ച് മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അയൽക്കാരെ വിവരം അറിയിച്ചു.
തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തുവിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.