Timely news thodupuzha

logo

കേരളത്തിന് കൂടുതൽ വന്ദേഭാരത് റാക്കുകൾ ഉടൻ അനുവദിക്കും

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വന്ദേഭാരത് റാക്കുകൾ ഉടൻ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി റെയിൽവേ സൂചിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.

ഒന്ന് തിരുവനന്തപുരം – മംഗലാപുരം റൂട്ടിലും മറ്റൊന്ന് തിരുവനന്തപുരം – കാസർഗോഡ് റൂട്ടിലുമാണ് സർവീസ് നടത്തുന്നത്. പുതിയ റാക്കുകൾ എത്തുന്നതോടെ, എട്ട് കോച്ചുകളുള്ള മംഗലാപുരം വന്ദേഭാരതിൻറെ കോച്ചുകളുടെ എണ്ണം 16 ആയി വർധിക്കും. നിലവിൽ 16 കോച്ചുകളുള്ള തിരുവനന്തപുരം – കാസർഗോഡ് ട്രെയിനിൽ നാല് കോച്ചുകൾ കൂട്ടിച്ചേർത്ത് 20 കോച്ചുകളായി വർധിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *