തൊടുപുഴ: പ്ലസ് റ്റൂ പരീക്ഷയിൽ തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ യു.എസ് ഫിദ 99.4 ശതമാനം മാർക്കും ഫുൾ എ പ്ലസ്സും നേടി സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സഹകരണ വകുപ്പിൽ സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ യു.എം ഷാജിയുടേയും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ കെ ബുഷ്റയുടേയും മകളാണ്. 1200ൽ 1193 മാർക്ക് നേടിയാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്.
പ്ലസ് റ്റൂ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂളിലെ യു.എസ് ഫിദ






