ഇടുക്കി: 50ആം വിവാഹ വാർഷികം ആഘോഷിക്കുന്ന പാറപ്പുറത്ത് കുട്ടപ്പൻ പി.കെ – തങ്കമ്മ കുട്ടപ്പൻ ദമ്പതികൾക്ക് തൊമ്മൻകുത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി. മുൻ ഡി.സി.സി പ്രസിഡന്റ് റോയി.കെ പൗലോസ് ഉപഹാരം കൈമാറി.

വാർഡ് മെമ്പർ ബിബിൻ അഗസ്റ്റിൻ, നേതാക്കളായ, ജോൺ നെടിയപാലാ, റ്റി.കെ നാസ്സർ, അബു എബ്രഹാം, ജോൺ ജോസഫ്, കുര്യാക്കോസ് പൗലോസ്, സിജി വാഴയിൽ, ജോസഫ് തെറ്റാലിൽ, ബീന ജോളി, തോമസ് ഇടശ്ശേരിയിൽ, ജോഷി പി.എം, ബിൻസി ജോസഫ് എന്നിവർ പങ്കെടുത്തു.






