Timely news thodupuzha

തൊടുപുഴയുടെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി ശബരി റെയിൽ പാത

തൊടുപുഴ: തൊടുപുഴയുടെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകുകയാണ് ശബരി റെയിൽ പാതയുടെ നിർമ്മാണാനുമതിയും ഭൂമി ഏറ്റെടുക്കലും. വൻ മാറ്റങ്ങളും വികസനവും വരുത്തുന്ന ഈ പദ്ധതിക്കായുള്ള കാത്തിരുപ്പ് തുടങ്ങിയിട്ട് 28 വർഷങ്ങൾ കഴിയുന്നു.

ഒരിക്കൽ ശബരി റെയിൽ പാത കടന്നു വരും എന്ന പ്രതീക്ഷയിൽ അന്നേ തന്നെ തൊടുപുഴയുടെ എം.എൽ.എയായ പി.ജെ ജോസഫ് സാർ അനുബന്ധ വികസന സൗകര്യങ്ങൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.

അതിൻ്റെ ഭാഗമായാണ്, തൊടുപുഴയുടെ സമീപ പ്രദേശങ്ങളിലുടെ കടന്നു പോവുന്ന 5 സ്റേററ്റ് ഹൈവേകളെ ബന്ധിപ്പിക്കുന്ന നെല്ലാപ്പാറ- മടക്കത്താനം ബൈപ്പാസ് പ്ലാൻ ചെയ്തത്. ഈ പദ്ധതി 2001 ൽ പ്രഖ്യാപിച്ച് 2002 ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഒന്നാം റീച്ച് വികസനം അന്നേ നടത്തിയിരുന്നു. തുടർന്ന് 3rd റീച്ച് അങ്കം വെട്ടി -മടക്കത്താനം റോഡ് നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചു. ഇപ്പോൾ ഇതിൻ്റെ ഫയൽ അനുബന്ധ നിർമ്മാണ അനുമതികൾക്കായ് ഗവൺമെൻ്റിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നു.

ശബരി റെയിൽ പാത കടന്നു വരുമ്പോൾ തൊടുപുഴക്കു സമീപമുള്ള പാതകൾ, ലെവൽ ക്രോസ്, ഓവർ ബ്രിഡ്ജ്, അണ്ടർ ബ്രിഡ്ജ് എന്ന നിലയിലായിരിക്കും കടന്നു പോവുക. ആ അവസ്ഥയിൽ വലിയ ഭാരവണ്ടികൾക്കും കാർഷിക ഉൽപന്നങ്ങൾ കയറ്റിയ ലോറികൾ, റബർത്തടി കയറ്റിയ ലോറികൾ നെല്ലവുഡ് ഫക്റ്ററിയിലേക്ക് പോകുവാൻ ഈ ബൈപ്പാസ് റോസ് വളരെ ഉപകാരപ്രദവും ആവശ്യവുമാണെന്ന് അന്നേ കണക്കുകൂട്ടിയിരുന്നു. ഇപ്പോൾ ഈ റോഡിൻ്റെ അതിവേഗ വികസനം അത്യവശ്യമായി തീരുന്നു.

കേരളാ സർക്കാരിൻ്റെ ഈ വർഷത്തെ 2025_26 ബഡ്ജറ്റിൽ നെല്ലാപ്പാറ _ മടക്കത്താനം ബൈപ്പാസ് വീണ്ടും സ്ഥാനം പിടിക്കുകയും പാസാക്കുകയും ചെയ്തതാണ്. ധനമന്ത്രി ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നു വേണം കരുതാൻ.

നെല്ലാപ്പാറ- മടക്കത്താനം ബൈപ്പാസിൻ്റെ അടിയന്തിര വികസന കാര്യം PJ ജോസഫ് സാർ നിരസഭയിൽ ഉന്നയിച്ച്, പദ്ധതിക്ക് ആവശ് മായ ഫണ്ടും മറ്റ് അതു മതിയ്ക്കും നേടിയെടുത്ത് ശബരി റെയിൽ പാതക്കൊപ്പം റോഡ് ഗതാഗതശ്യഖലയും വേണമെന്നതാണ് പൊതുജനാവശ്യം.

ശബരി റെയിൽ പാതയിലുടെ കയറ്റുമതി ചെയ്യപ്പെടേണ്ട ഉൽപന്നമാണ് പെരുമ്പാവൂരിൽ നിർമ്മിക്കുന്ന പ്ലൈവുഡും വാഴക്കുളത്തെ പൈനാപ്പിൾ. നെല്ലാപ്പാറ- മടക്കത്താനം ബൈപ്പാസഈ രീതിയിൽ കർഷകർക്കും കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിനും മാർക്കറ്റിലേക്കുള്ള പ്രയാണത്തിൽ തടസങ്ങൾ ഇല്ലാതെ എത്തിച്ചേരുവാൻ സഹായകമാവുമെന്ന് സുനിശ്ചിതമാണ്.

Leave a Comment

Your email address will not be published. Required fields are marked *