Timely news thodupuzha

തൊടുപുഴയിലെ ലോട്ടറി വ്യാപാരികൾ നടത്തിയ നേത്ര ചികിത്സാ ക്യാമ്പിൽ പങ്കെടുത്തവരിൽ തിരഞ്ഞെടുത്ത ആളുകൾക്ക് സൗജന്യ തിമിര ലേസർ ശസ്ത്രക്രിയ നൽകും

തൊടുപുഴ: ലോട്ടറി വ്യാപാരി സുഹൃത്തുകൾ നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പിൽ പങ്കെടുത്ത ആളുകളിൽ നിന്ന് തിരഞ്ഞെടുത്ത ആളുകളുമായി സൗജന്യ തിമിര ലേസർ ശസ്ത്രക്രിയക്ക് പുറപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഭാഗ്യക്കുറി ബോർഡ് ചെയർമാനുമായ റ്റി.ബി സുബൈർ, ഏരിയ സെക്രട്ടറി ഷെമിൽ കെ.ജെ, സംസ്ഥാന കൗൺസിൽ അംഗവും വ്യാപാര സമിതി അംഗവുമായ സൽജൻ തോമസ്, സബ് ഏജൻ്റ് കൺവിനർ സനൽ റ്റി.എസ്, ക്യാമ്പിൻ്റെ മുഖ്യ സഘാടകൻ വിജൻ എന്നിവർ ചേർന്ന് എറണാകുളം കൊച്ചിൻ ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലേക്ക് യാത്രയാക്കി.

Leave a Comment

Your email address will not be published. Required fields are marked *