Timely news thodupuzha

കുറുമ്പാലമറ്റത്ത് കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ: ഉടുമ്പന്നൂർ റൂട്ടിൽ കരിമണ്ണൂർ കുറുമ്പാലമറ്റത്ത് കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം. ഏഴുമുട്ടം ഭാ​ഗത്ത് നിന്നും കരിമണ്ണൂരിന് പോയ സ്കൂട്ടറും കരിമണ്ണൂർ ഭാ​ഗത്ത് നിന്ന് തൊടുപുഴയ്ക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കുറുമ്പാലമറ്റം ലക്ഷംവീട് കോളനിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂട്ടർ യാത്രിക മുളപ്പുറം സ്വദേശി മണ്ണാറക്കുന്നേൽ സുനിത മോഹനന് ​സാരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് യുവതിയെ മുതലക്കോടം സെന്റ് ജോർജ്ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *