Timely news thodupuzha

കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവൻഷൻ നാളെ തൊടുപുഴയിൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൊടുപുഴ: കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവൻഷൻ തൊടുപുഴ ജോഷ് പവലിയനിൽ വച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്‌ഥാന കൺവെൻഷന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ജല വിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ, പി.ജെ ജോസഫ് എം.എൽ.എ, സംസ്ഥാന പോലീസ് മേധാവി ഡോക്ടർ ഷെയ്ഖ് ദർവേഷ് സാഹെബ് ഐ.പി.എസ്, ലോ ആന്റ് ഓർഡർ എ.ഡി.ജി.പി വെങ്കിടേഷ് എച്ച് ഐ.പി.എസ്, ഇന്റലിജന്റ്സ് എ.ഡി.ജി.പി പി വിജയൻ ഐ.പി.എസ്, സൗത്ത് സോൺ ഐ.ജി എസ് ശാംസുന്ദർ ഐ.പി.എസ്, എറണാകുളം റേഞ്ച് ഡി.ഐ.ജി എസ് സതീഷ് ബിനോ ഐ.പി.എസ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ.പി.എസ്, ഇടുക്കി ജില്ലാ പോലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ് ഐ.പി.എസ് എന്നിവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുധീർഖാൻ എ, ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ, ട്രഷറർ അഭിജിത് ജി പി, സ്വാ​ഗത സംഘം ചെയർമാൻ അനീഷ് കുമാർ എസ്, ജനറൽ കൺവീനർ മനോജ്‌കുമാർ ഈ ജി എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *