തൊടുപുഴ: കരിമണ്ണൂർക്ക് അനുവദിക്കുകയും തൊടുപുഴ കാരിക്കോട് പ്രവർത്തിച്ചു വരുന്നതുമായ രജിസ്ട്രാർ ഓഫീസ് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമായി. ഇതുസംബന്ധിച്ച് പൊതുപ്രവർത്തകർ ചേർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിവേദനം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാ മോൾ ഷാജിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ സോണിയ ജോബിൻ, മുസ്ലീം ലീഗം മണ്ഡലം പ്രസിഡന്റ് വി.എ ഷക്കീർ, പൊതുപ്രവർത്തകരായ ക്ലമന്റ് കുന്നപ്പിള്ളിൽ, രമേശ് ബാബു തോപ്പിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.






