Timely news thodupuzha

ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ ഒളിമ്പിക് ഡേ റൺ നടത്തി

തൊടുപുഴ: ജൂൺ 23 ലോകമെമ്പാടും അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആഘോഷിക്കുന്ന വേളയിൽ കേരള ഒളിമ്പിക് അസോസിയേഷനും വിപുലമായ പരിപാടികൾ നടത്തിവരുകയാണ്. ഇതിന്റെ ഭാ​ഗമായി ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷന്റെയും ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത അഭിമുഖത്തിൽ തൊടുപുഴ ഗാന്ധി സ്ക്വയറിൽ നിന്നും തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ യു.പി സ്കൂളിലേക്ക് ഒളിമ്പിക് ഡേ റൺ സംഘടിപ്പിച്ചു. തൊടുപുഴ ഡി.വൈ.എസ്.പി പി.കെ സാബു ഫ്ലാഗ് ഓഫ് ചെയ്തു. ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ ദീപശിഖ തെളിയിച്ച് അന്താരാഷ്ട്ര നിയന്തൽ താരം ബേബി വർഗീസിന് കൈമാറി.

ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ കെ.എം തോമസ് റോണി അധ്യക്ഷത വഹിച്ചു. ജോയിൻ സെക്രട്ടറി മനോജ് കോക്കാട് സ്വാഗതം ആശംസിക്കും ഒളിമ്പിക് അസോസിയസ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഡോക്ടർ പ്രിൻസ് കെ മറ്റം, കെ.എൽ ജോസഫ്, ശരത് യു നായർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡൻ്റ് രാജു തരണയിൽ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് സെൻ്റ് സെബാസ്റ്റ്യൻ യു.പി സ്കൂളിൽ സംഘടിപ്പിച്ച യോ​ഗത്തിൽ തൊടുപുഴ സെൻ്റ് സെബാസ്റ്റ്യൻ ഫൊറാനോ പള്ളി വികാരി വെരി. റവ. ഫാ. ജോസ് പുതൂർ ഒളിമ്പിക് ദിന സന്ദേശം നൽകി. ബേബി വർഗ്ഗീസ് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കുട്ടികളും സാമൂഹ്യ, സാംസ്കാരിക സംഘടനകളിലെ പ്രവർത്തകരും വിവിധ അസോസിയേഷനുകളും പങ്കെടുത്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ നന്ദി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *