വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഓണക്കനി നിറപ്പൊലിമയുടെ സി.ഡി.എസ് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ തങ്കമണി ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനിത റെജി, സി.ഡി.എസ് മെമ്പർ ഉഷാ സുഗതൻ, ബ്ലോക്ക് ഓർഡിനേറ്റർ ദിവ്യ ബാലകൃഷ്ണൻ, അക്കൗണ്ടന്റ് അഞ്ജലി പ്രഭാകരൻ, കമ്മ്യൂണിറ്റി കൗൺസിലർ സിന്ധു മോഹനൻ, ഫെബിന എന്നിവർ പങ്കെടുത്തു. ഓണത്തിന് ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനാണ് ഓണക്കനി പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ യൂണിറ്റുകളിലും പദ്ധതി തുടങ്ങും.
മഞ്ഞള്ളൂർ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ ആരംഭിച്ചു






