Timely news thodupuzha

നാഷണൽ സ്പെഷ്യൽ ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി പ്രതീക്ഷ ഭവനിലെ അമൽ

തൊടുപുഴ: 2025 ജൂൺ 15 മുതൽ 19 വരെ ഗുജറാത്തിലെ ഗാന്ധി നഗർ സ്പെഷ്യൽ സ്കൂൾ നാഷണൽ ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ തൊടുപുഴ പ്രതീക്ഷ ഭവനിലെ അമൽ ബിജുവിന് സിംഗിൾസിൽ സ്വർണം. സുജിത സുകുമാരന് നാലാം സ്ഥാനം അമൽ ബിജു തൊടുപുഴ ഇന്ത്യൻ സ്പോർട്സ് ബാഡ്മിൻറൺ അക്കാദമിയിലെ ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ ചീഫ് കോച്ച് സൈജൻ സ്റ്റീഫന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

15 കൊല്ലമായി അമൽ ബിജുവിനെ സൗജന്യമായിട്ടാണ് സൈജൻ സ്റ്റീഫൻ പരിശീലിപ്പിക്കുന്നത് കൂടാതെ അമൽ ബിജുവിനെ സ്പോൺസറും കൂടിയാണ് സൈജൻ സ്റ്റീഫൻ സുജിത സുകുമാരൻ ഈ അടുത്ത നാളുകളിലാണ് ഇന്ത്യൻ സ്പോർട്സ് അക്കാദമിയിൽ ജോയിൻ ചെയ്തത്.

എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ 6.30 വരെയാണ് പരിശീലനം. സുജിത സുകുമാരനെ നാഷണൽ ചാമ്പ്യൻ ആക്കുകയും അമൽ ബിജുവിനെ ഇന്റർനാഷണൽ സ്പെഷ്യൽ ബാഡ്മിൻറൺ ഷട്ടിൽ ചാമ്പ്യൻഷിപ്പിൽ വിജയ് ആക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് സൈജൻ സ്റ്റീഫന്റെ അടുത്ത ലക്ഷ്യം. പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹണീ ബി റോസും, കായിക അധ്യാപക ജയ്നമ്മ ജോളിയും മികച്ച പിന്തുണയാണ് ഇവർക്ക് നൽകി വരുന്നത്. സൈജൻ സ്റ്റീഫൻ ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്.

Leave a Comment

Your email address will not be published. Required fields are marked *